കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 10 പേരുടെ പട്ടികയില്‍ അദ്വാനിയും; പകരം അമിത് ഷായും രാജ്‌നാഥും അയോധ്യയിലെത്തിയേക്കും

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയും എംഎം ജോഷിയും എത്തില്ല. ഇവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രായം പരിഗണിച്ചാണ് ഇവരെ മാറ്റി നിര്‍ത്തിയത് എന്നാണ് വിവരം. പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങ് വീക്ഷിക്കാന്‍ ഇരുവര്‍ക്കും സൗകര്യമൊരുക്കിയേക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ പത്ത് പേര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രത്യേക സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് വഴി തെളിച്ച നേതാക്കളെന്ന പരിഗണനയിലാണ് പത്ത് പേരെ തിരഞ്ഞെടുക്കുന്നത്. അതേസമയം, കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിങും പരിപാടിയില്‍ സംബന്ധിക്കാന്‍ നേരിട്ടെത്തുമെന്നാണ് മറ്റൊരു വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

05

അതേസമയം, ഉമാ ഭാരതിക്ക് പുറമെ ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനും അയോധ്യയിലെ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ബാബറി മസ്ജിദ് തകര്‍ക്ക കേസിലെ പ്രതികളാണ് അദ്വാനിയും ജോഷിയും ഉമാ ഭാരതിയും കല്യാണ്‍ സിങും. 92കാരനായ അദ്വാനിയെ കഴിഞ്ഞാഴ്ച നാലര മണിക്കൂര്‍ കോടതി വിചാരണ ചെയ്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിചാരണ. ജോഷി കോടതിയില്‍ മൊഴി നല്‍കിയതും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയെ ഇതുവരെ അയോധ്യയിലെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. കൊറോണ കാരണം 50 വിഐപികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് വിവരം. അടുത്താഴ്ച നടക്കുന്ന തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നിര്‍വഹിക്കും.

'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിക്ക് അമ്പരപ്പ്, ഇനി വന്‍ മുന്നേറ്റം'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിക്ക് അമ്പരപ്പ്, ഇനി വന്‍ മുന്നേറ്റം

ഭൂമി പൂജ ചടങ്ങിലെ സ്റ്റേജില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇരിപ്പിടമുണ്ടാകൂ എന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് മേധാവി നിത്യ ഗോപാല്‍ ദാസ് എന്നിവര്‍ക്കാണ് ഇരിപ്പിടമുണ്ടാകുക. രാമക്ഷേത്ര നിര്‍മാണ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസിക്കും പോലീസുകാര്‍ക്കും കൊറോണ രോഗം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. പരിപാടി പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ അയോധ്യയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നുണ്ട്.

English summary
LK Advani, MM Joshi will likely attend in Ayodhya Event through video conferencing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X