Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് മാര്‍ഗം 2000 കിലോ മീറ്റര്‍; ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജഡ്ജിയുടെ യാത്ര ഇങ്ങനെ

കൊല്‍ക്കത്ത: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകളടക്കം എല്ലാ ഗതാഗത മാര്‍ഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏപ്രില്‍ 20 മുതല്‍ ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതു ഗതാഗതം ഇതുവരേയും പുനസ്ഥാപിച്ചിട്ടില്ല.

ഇതിനിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതിന് രണ്ട് ജഡ്ജിമാര്‍ കാറില്‍ യാത്ര ചെയ്തത് 2000 കിലോ മീറ്ററാണ്. വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ നിര്‍ത്തി വെച്ചതോടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പദവിയിലേക്ക് ഉയര്‍ത്തിയ ജഡ്ജിമാര്‍ ഇത്രയും അധികം ദൂരം കാറില്‍ യാത്ര ചെയ്തത്.

2000 കിലോ മീറ്റര്‍ യാത്ര

2000 കിലോ മീറ്റര്‍ യാത്ര

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിമാരാണ് ഇത്തരത്തില്‍ ചുമതലയേല്‍ക്കുന്നതിനായി 2000 കിലോ മീറ്ററില്‍ കൂടുതല്‍ കാറില്‍ യാത്ര ചെയ്തത്. കൊല്‍ക്കത്ത് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാനാണ് ഇത്തരത്തില്‍ ഒരു മാര്‍ഗം സ്വീകരിച്ചത്. മകനൊപ്പമാണ് അദ്ദേഹം കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യുന്നത്. ശനിയാഴ്ച്ച രാവിലെ കൊല്‍ക്കത്തയില്‍ നിന്നും ആരംഭിച്ച യാത്രയാണ്. തിങ്കളാഴ്ച്ച ഉച്ചയോടെ മുംബൈയില്‍ എത്തി ചേരുമെന്നാണ് കരുതുന്നത്.

ബിശ്വനാഥ് സോമാദര്‍

ബിശ്വനാഥ് സോമാദര്‍

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തപ്പെട്ട അലബഹാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് സോമാദര്‍ കൊല്‍കത്ത വഴിയാണ് ഷില്ലോങിലേക്ക് പോകുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഭാര്യയോടൊപ്പം ഔദ്യോഗിക കാറില്‍ യാത്ര തിരിച്ച അദ്ദേഹം ഞായറാഴ്ച്ച ഉച്ചക്ക് അവിടെയെത്തും.

 ദീപങ്കര്‍ ദത്ത

ദീപങ്കര്‍ ദത്ത

കൊല്‍ക്കത്ത ഹൈക്കോടതി സീനിയര്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ദീപങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വ്യാഴാഴ്ച്ചയായിരുന്നു നിയമിച്ചത്. ഒപ്പം അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ബിശ്വജിത് സോമാദറിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

കാല്‍ ലക്ഷം

കാല്‍ ലക്ഷം

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 26496 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിലും 68 ശതമാനവും 27 ജില്ലകളില്‍ നിന്നാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ടകണക്കുകളില്‍ വ്യക്തമാകുന്നു.

രോഗമുക്തി

രോഗമുക്തി

രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനോടൊപ്പം രോഗമുക്തി നേടുന്നരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടുന്നവര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയിലുമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+