കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; ദില്ലിയിലെ ദരിദ്രർ കൂടുതൽ ദരിദ്രരായി!! സ്വഭാവ രീതിയിലും വ്യതിയാനം, പഠനം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗൺ ദില്ലിയിലെ ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിച്ചെന്നും ജനങ്ങളുടെ സ്വഭാവ രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും പഠന റിപ്പോർട്ട്. ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെയും ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിർമാണത്തൊഴിലാളികൾ, ഡ്രൈവർമാർ, വിദഗ്ധ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ദില്ലിയിലെ ചേരി ക്ലസ്റ്ററുകളിലെ 1,392 പേർക്കിടയിലാണ് സർവ്വേ നടത്തിയത്. ഇവിടങ്ങളിൽ മാസ്ക് ഉപയോഗം നാലിരട്ടിയായി വർദ്ധിച്ചതായി പഠനത്തിൽ പറയുന്നു, ഇടയ്ക്കിടെ കൈകഴുകുന്നത് സാർവത്രികമാവുകയും കോവിഡ് -19-ന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ആളുകൾ വീടിനുള്ളിൽ ചെലവഴിക്കുന്ന സമയം ഇരട്ടിയായതായും പഠനം ചൂണ്ടിക്കാട്ടുന്നു.

66-1589661775

അപ്രതീക്ഷിതമായി ഉണ്ടായ ലോക്ക് ഡൗൺ അവരുടെ വരുമാനത്തിനും തൊഴിലിനും കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് പഠനം പറയുന്നു. പ്രവൃത്തി ദിവസങ്ങൾ 73% ആയി കുറഞ്ഞതോടെ ആളുകളുടെ പ്രതിവാര വരുമാനം ശരാശരി 57% ശതമാനമാനത്തോളം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഒന്നരവർഷമായി ചേരി ക്ലസ്റ്ററുകളിൽ താമസിക്കുന്നവരിൽ വായുമലിനീകരണത്തിന്റെ ആഘാതം സംബന്ധിച്ചും ഇതേ സംഘം ഗവേഷണം നടത്തി വരികയാണ്.

കഴിഞ്ഞ നവംബറിൽ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ 5 മില്യൺ മാസ്കുകൾ ദില്ലി സർക്കാർ ജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു. സർക്കാർ മാസ്കുകൾ വിതരണം ചെയ്തതിന് ശേഷമുള്ള ആഴ്ചകളിൽ മാസ്ക് ഉപയോഗം വർദ്ധിച്ചതായി കണ്ടെത്തിയിരുന്നെങ്കിലും ഇവയുടെ ഉപയോഗം സാമ്പിളിന്റെ 35% വരെ എത്തിയിരുന്നില്ല എന്നാൽ ഈ കൊവിഡ് കാലത്ത് ഇതിനു വിപരീതമായി, മാസ്ക് ഉപയോഗം സാർവത്രികമായി മാറിയതായി പഠനത്തിൽ പറയുന്നു. ആളുകളുടെ പെരുമാറ്റത്തിലുള്ള കാതലായ വ്യതിയാനത്തിന് കാരണം കഠിനമായ ഭീതിയും വ്യാപകമായ മീഡിയ കവറേജും ആണെന്ന് പഠനത്തിൽ പറയുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് പ്രധാനമായും ഉണ്ടായ മാറ്റം ആളുകളിലെ സ്വഭാവ വ്യതിയാനമാണ്. വാക്‌സിനോ ചികിത്സയോ ലഭ്യമാകുന്നതുവരെ ആളുകൾക്ക് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഇത് തുടരാൻ കഴിയുമോ എന്ന് കാണേണ്ടതുണ്ട്, ഇന്ത്യയിലെ ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെൻ ലീ പറഞ്ഞു.

'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!

'അയാൾ തെരുവിലിറങ്ങി ആരും ശ്രദ്ധിക്കാത്തവരെ ശ്രദ്ധിക്കുന്നുവെന്നതാണ്';വൈറലായി കുറിപ്പ്'അയാൾ തെരുവിലിറങ്ങി ആരും ശ്രദ്ധിക്കാത്തവരെ ശ്രദ്ധിക്കുന്നുവെന്നതാണ്';വൈറലായി കുറിപ്പ്

 'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ് 'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

English summary
Lockdown made Delhi’s poor poorer says study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X