മായാവതി മല്‍സരത്തിനില്ല; രാഷ്ട്രീയ സാഹചര്യം ശരിയല്ല, എവിടെ മല്‍സരിച്ചാലും ജയിക്കാന്‍ സാധിക്കും

ദില്ലി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മായാവതി ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏത് സീറ്റില്‍ മല്‍സരിച്ചാലും വിജയിക്കാന്‍ തനിക്ക് സാധിക്കുമെന്ന് അറിയാം. നോമിനേഷന്‍ കൊടുത്താല്‍ മതി. ബാക്കി പ്രവര്‍ത്തകര്‍ നോക്കുമെന്നും തനിക്കറിയാം. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയും ആര്‍എല്‍ഡിയും ബിഎസ്പിക്കൊപ്പമുണ്ട്.
ഇത്തവണ പാര്‍ട്ടിയുടെയും സഖ്യത്തിന്റെയും വിജയമാണ് തനിക്ക് പ്രധാനം. താന്‍ മല്‍സരിച്ച് ജയിക്കുന്നതിനേക്കാള്‍ ശ്രദ്ധിക്കുന്നത് സഖ്യത്തിന്റെ വിജയത്തിലാണ്. പാര്‍ട്ടിയെ സജീവമാക്കാന്‍ രാജ്യസഭാംഗത്വം രാജിവെച്ച വ്യക്തിയാണ് താന്‍. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് ഇത്തവണ മല്‍സരിക്കേണ്ട എന്ന് തീരുമാനിക്കുകയാണെന്നും മായാവതി പറഞ്ഞു.
മായാവതി അടുത്ത പ്രധാനമന്ത്രിയാകണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ജനസേന നേതാവ് പവന്‍ കല്യാണും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
മുമ്പ് പ്രധാനമന്ത്രിയെ സംഭാവന ചെയ്ത സംസ്ഥാനമാണ് യുപി. ഇത്തവണയും അങ്ങനെ അവസരം ലഭിക്കുന്നതില്‍ സന്തോഷമാണ്. മായാവതി അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നതെന്നും അഖിലേഷ് പറഞ്ഞിരുന്നു.
ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും
ആന്ധ്രയിലും തെലങ്കാനയിലും ബിഎസ്പി-ജനസേനാ പാര്‍ട്ടി സഖ്യമാണ് മല്‍സരിക്കുന്നത്. മല്‍സര രംഗത്തുണ്ടാകില്ലെന്നും പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ താന്‍ ശ്രദ്ധിക്കുമെന്നും മായാവതി അടുത്തിടെ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു.