കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറി

Google Oneindia Malayalam News

റായ്പൂര്‍: അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ബിജെപിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് തൂത്തുവാരി എന്നതായിരുന്നു ഫലം. കോണ്‍ഗ്രസിന് പല മണ്ഡലങ്ങളിലും പാരയായത് ബിഎസ്പിയുടെ സാന്നിധ്യമായിരുന്നു. ബിഎസ്പി കോണ്‍ഗ്രസ് സഖ്യസാധ്യതകളുണ്ടായിരുന്നെങ്കിലും മായാവതി പിന്‍മാറി തനിച്ച് മല്‍സരിച്ചു. ബിഎസ്പിക്ക് നേരിയ ചലനം മാത്രമാണ് സംസ്ഥാനത്തുണ്ടാക്കാന്‍ സാധിച്ചത്.

തൊട്ടുപിന്നാലെ എത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെതരെ മല്‍സരിക്കുന്നുണ്ട് ബിഎസ്പി. ഛത്തീസ്ഗഡ് തലസ്ഥാനത്തെ മണ്ഡലം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. അവിടെ ബിഎസ്പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. താന്‍ മല്‍സരിക്കുന്നില്ലെന്ന് വോട്ടര്‍മാരെ അറിയിക്കുകയും ചെയ്തു. ഇതോടെ രാഷ്ട്രീയ സാഹചര്യം മാറിമറഞ്ഞിരിക്കുകയാണ് ഛത്തീസ്ഗഡില്‍....

 റായ്പൂരില്‍ കളിമാറി

റായ്പൂരില്‍ കളിമാറി

റായ്പൂര്‍ മണ്ഡലത്തിലാണ് രാഷ്ട്രീയഗതി മാറിയിരിക്കുന്നത്. വരുന്ന 23നാണ് ഇവിടെ വോട്ടെടുപ്പ്. ബിഎസ്പി സ്ഥാനാര്‍ഥി കൈലേഷ് കുമാര്‍ സാഹു കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മല്‍സര രംഗത്തുനിന്ന് പിന്‍മാറി.

ത്രികോണ മല്‍സരമില്ല

ത്രികോണ മല്‍സരമില്ല

കോണ്‍ഗ്രസ്, ബിഎസ്പി, ബിജെപി എന്നിവര്‍ ഏറ്റുമുട്ടുന്ന റായ്പൂര്‍ മണ്ഡലത്തില്‍ ത്രികോണ മല്‍സരം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിഎസ്പി സ്ഥാനാര്‍തി സ്വയം പിന്‍മാറിയത് ബിജെപിക്കും ആശങ്ക ഇരട്ടിയാക്കി. കോണ്‍ഗ്രസിന് വഴി എളുപ്പമായി എന്നതാണ് ഫലം. കോണ്‍ഗ്രസ് ജയം ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍.

പിന്‍മാറാന്‍ കാരണം

പിന്‍മാറാന്‍ കാരണം

ബിഎസ്പി സാന്നിധ്യം നേരത്തെ കോണ്‍ഗ്രസിന് ഭയമുണ്ടാക്കിയിരുന്നു. ബിഎസ്പിയുടെ ഉന്നത നേതാക്കള്‍ അറിയാതെയാണ് സ്ഥാനാര്‍ഥി കളം മാറിയത്. തനിക്ക് പ്രചാരണത്തിന് വേണ്ടത്ര പിന്തുണ ബിഎസ്പിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് സാഹു പറയുന്നു. മാത്രമല്ല ഫണ്ടിന്റെ അഭാവമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

 കോണ്‍ഗ്രസില്‍ ചേരും

കോണ്‍ഗ്രസില്‍ ചേരും

കൈലേഷ് കുമാര്‍ സാഹു കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭുപേഷ് ബാഗലിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ തൃപ്തനാണെന്ന് സാഹു പറഞ്ഞു. എന്നാല്‍ സാഹുവിനെതിരെ പടയെടുക്കുകയാണ് ബിഎസ്പി.

 വോട്ട് മാറ്റി ചെയ്യരുത്

വോട്ട് മാറ്റി ചെയ്യരുത്

സ്ഥാനാര്‍ഥി പിന്മാറിയെങ്കിലും വോട്ട് മാറ്റി ചെയ്യരുതെന്ന് ബിഎസ്പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാവരും ബിഎസ്പി ചിഹ്നത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തണമെന്നും ബിഎസ്പി നേതൃത്വം ആവശ്യപ്പെട്ടു.

ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്

ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രമോദ് ദുബെയാണ്. ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്പി സ്ഥാനാര്‍ഥി സാഹു. ഇതോടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കൂടുമെന്നാണ് കരുതുന്നത്. തങ്ങള്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപിക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

 പണം നല്‍കി വശത്താക്കി

പണം നല്‍കി വശത്താക്കി

തങ്ങളുടെ സ്ഥാനാര്‍ഥിയെ പണം നല്‍കി വശത്താക്കിയെന്നാണ് കോണ്‍ഗ്രസിനെതിരെ ബിഎസ്പി ഉന്നയിച്ചിരിക്കുന്ന ആരോപണം. ബിജെപിയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും

പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും

ബിഎസ്പിക്ക് വോട്ട് പിടിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ഹേമന്ദ് പോയം പറഞ്ഞു. ജനാധിപത്യത്തിന്റെ മരണമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുതിരക്കച്ചവടമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസെടുക്കണമെന്ന് ആവശ്യം

കേസെടുക്കണമെന്ന് ആവശ്യം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെയും സാഹുവിനെതിരെയും കേസെടുക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. ബിഎസ്പിയുടെ ആവശ്യത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രി ബാഗലാണ് സംഭവത്തിന് പിന്നിലെന്ന് ബിജപി വക്താവ് ശിവരതന്‍ ശര്‍മ കുറ്റപ്പെടുത്തി.

 ബിജെപി പരാതി നല്‍കി

ബിജെപി പരാതി നല്‍കി

കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തിയിരിക്കുകയാണെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

 കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

എന്നാല്‍ ആരോപണങ്ങളെല്ലാം കോണ്‍ഗ്രസ് തള്ളി. സാഹു സ്വന്തമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതില്‍ തങ്ങളെന്ത് പിഴച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു. സാഹു കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 മൂന്നില്‍ രണ്ട് ഭൂരിപക്ഷം

മൂന്നില്‍ രണ്ട് ഭൂരിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ പോലുള്ള തിളക്കമാര്‍ന്ന വിജയം കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേടുമെന്ന് ആനന്ദ് ശുക്ല പറഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് സംസ്ഥാനം ഭരിച്ചിരുന്നത്.

രജിനികാന്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക്; തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കുമെന്ന് നടന്‍രജിനികാന്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക്; തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കുമെന്ന് നടന്‍

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Mayawati's Party's Candidate In Raipur Announces Support For Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X