കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയിൽ മോദിയുടെ പരാജയം വിജയത്തേക്കാൾ വലിയ ചരിത്രമാകും, തോൽവി പ്രവചിച്ച് മായാവതി!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. 2014ലേതിനേക്കാള്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ബിജെപി ഇക്കുറി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ മൂന്നരലക്ഷത്തിന് മുകളിലായിരുന്നു നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം. എന്നാല്‍ ഇക്കുറി വാരണാസിയില്‍ മോദി പരാജയപ്പെടും എന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രവചനം.

അഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപിഅഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപി

വിജയത്തേക്കാള്‍ വലിയ ചരിത്രമായിരിക്കും വാരണാസിയിലെ മോദിയുടെ പതനമെന്നും മായാവതി പറഞ്ഞു. ട്വിറ്ററിലാണ് മായാവതിയുടെ മോദി ആക്രമണം. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തിന് കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ പട്ടിണിയോ പിന്നോക്കാവസ്ഥയോ തൊഴിലില്ലായ്മയോ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മായാവതി കുറ്റപ്പെടുത്തി.

bjp

പച്ചയായ കാപട്യമാണ് മോദിയുടെ വികസനം. വികസനത്തിന് പകരം മോദിയും യോഗിയും ചേര്‍ന്ന് രാജ്യത്തിന് നല്‍കിയത് വെറുപ്പും അക്രമവും വര്‍ഗീയ സംഘര്‍ഷങ്ങളും മാത്രമാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ മേഖലയെ പ്രതിനിധീകരിക്കുന്നവരായിട്ട് പോലും ഇവിടുത്തെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു.

ചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽചാമക്കാലയെ തെമ്മാടിയെന്ന് വിളിച്ച് സന്ദീപ് വാര്യർ, അച്ചിവീട്ടിൽ പോയി വിളിക്കെന്ന് മറുപടി,വീഡിയോ വൈറൽ

ഗൊരഖ്പൂരിന് യോഗിയെ താഴെ ഇറക്കാന്‍ സാധിക്കുമെങ്കില്‍, വാരണാസിയില്‍ നിന്നുളള മോദിയുടെ പരാജയമല്ലേ വിജയത്തേക്കാള്‍ വലിയ ചരിത്രമായി മാറുക എന്നും മായാവതി ചോദിക്കുന്നു. 1977ല്‍ റായ്ബറേലിയില്‍ സംഭവിച്ചത് വാരണാസിയിലും ആവര്‍ത്തിക്കുമോ എന്നും മായാവതി ചോദിക്കുന്നു. 1977ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി വാരണാസിയില്‍ നിന്നും പരാജയപ്പെട്ടിരുന്നു. ഈ ചരിത്രം വാരണാസിയില്‍ ആവര്‍ത്തിക്കും എന്നാണ് മായാവതി സൂചിപ്പിക്കുന്നത്.

English summary
Lok Sabha Election 2019: Modi will be defeated from Varanasi, says Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X