കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

286 സീറ്റുകളുമായി കേന്ദ്രത്തിൽ മോദി സർക്കാർ! യുപിഎയ്ക്ക് വൻ തിരിച്ചടി, പുതിയ പ്രവചനമിങ്ങനെ!

Google Oneindia Malayalam News

Recommended Video

cmsvideo
മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് സർവ്വേ | Oneindia Malayalam

ആലപ്പുഴ: തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കണക്ക് കൂട്ടലുകളുടേയും കിഴിക്കലുകളുടേയും കാലമാണ്. കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമുണ്ടാകും എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന മനോരമ ന്യൂസ്-കാര്‍വി സര്‍വ്വേ വ്യക്തമാക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും എല്‍ഡിഎഫിന് സീറ്റ് കുറയുമെന്നും സര്‍വ്വേ പറയുന്നു. അതിനിടെ കേരള കൌമുദി പുറത്ത് വിട്ടിരിക്കുന്ന, പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഗണിത ശാസ്ത്ര അധ്യാപകനുമായ എന്‍ ഗോപാലകൃഷ്ണന്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവചനം ശ്രദ്ധേയമാവുകയാണ്. വിശദാംശങ്ങള്‍ നോക്കാം:

ഇത്തവണ തീപാറും പോരാട്ടം

ഇത്തവണ തീപാറും പോരാട്ടം

എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും കേരളത്തില്‍ ഏറെ നിര്‍ണായകമാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്. കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ പരമാവവധി സീറ്റുകള്‍ക്ക് വേണ്ടി അങ്കത്തട്ടിലിറങ്ങുമ്പോള്‍ എന്‍ഡിഎയുടെ ലക്ഷ്യം ആദ്യമായി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക എന്നതാണ്.

യുഡിഎഫിന് 12 വരെ സീറ്റുകൾ

യുഡിഎഫിന് 12 വരെ സീറ്റുകൾ

നേരത്തെ മുതല്‍ക്കേ തന്നെ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട് എന്‍ ഗോപാലകൃഷ്ണന്‍ നായര്‍. കേരളത്തില്‍ ഇത്തവണ യുഡിഎഫ് നേട്ടമുണ്ടാക്കും എന്നാണ് ഗോപാലകൃഷ്ണന്‍ നായരുടെ പ്രവചനം. 11 മുതല്‍ 12 സീറ്റുകളാണ് സംസ്ഥാനത്ത് നിന്നും യുഡിഎഫിന് ലഭിക്കുക.

എൽഡിഎഫ് തകരില്ല

എൽഡിഎഫ് തകരില്ല

2014ലെ തിരഞ്ഞടുപ്പില്‍ യുഡിഎഫ് നേടിയത് 12 സീറ്റുകള്‍ തന്നെ ആയിരുന്നു. അതേസമയം എല്‍ഡിഎഫ് തകര്‍ന്നടിയുന്ന സാഹചര്യം ഇത്തവണ കേരളത്തില്‍ ഉണ്ടാകില്ലെന്നും ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 8 മുതല്‍ 9 സീറ്റുകള്‍ വരെയാണ് ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നത്. 2014ല്‍ ഇടതിന് ലഭിച്ചത് 8 സീറ്റുകള്‍ ആയിരുന്നു.

വോട്ടിംഗ് ശതമാനം ഇങ്ങനെ

വോട്ടിംഗ് ശതമാനം ഇങ്ങനെ

ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്ന വോട്ടിംഗ് ശതമാനം ഇങ്ങനെയാണ്: യുഡിഎഫിന് 42 ശതമാനം വോട്ടുകള്‍ ലഭിക്കും. എല്‍ഡിഎഫിന് 38 ശതമാനവും വോട്ടുകള്‍ ലഭിക്കും. അതായത് വോട്ട് ശതമാനത്തില്‍ 4 ശതമാനത്തിന്റെ വ്യത്യാസം മാത്രമേ ഉണ്ടാവുകയുളളൂ. എന്‍ഡിഎ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുമെന്നും ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു.

എൻഡിഎ വോട്ടുയർത്തും

എൻഡിഎ വോട്ടുയർത്തും

18 ശതമാനം വോട്ടുകളാണ് കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുക. 2014ലെ തിരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 15 ശതമാനമായി ഉയര്‍ന്നു. 2019ല്‍ മൂന്ന ശതമാനം കൂടി ഉയരും എന്നാണ് ഗോപാലകൃഷ്ണന്‍ നായരുടെ പ്രവചനം.

എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷി

എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷി

കേന്ദ്രത്തില്‍ ഇത്തവണ ഒരു കക്ഷിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്ന് കൂടി ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു. 543 സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് ലഭിക്കുക 244 സീറ്റുകളാണ്. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. അതേസമയം യുപിഎയ്ക്ക് ലഭിക്കുക 153 സീറ്റുകളാണ്.

യുപിഎയ്ക്ക് തിരിച്ചടി

യുപിഎയ്ക്ക് തിരിച്ചടി

യുപിഎയില്‍ കോണ്‍ഗ്രസ് തനിച്ച് 102 സീറ്റുകള്‍ സ്വന്തമാക്കും. അതേസമയം എന്‍ഡിഎയിലെ ഭൂരിപക്ഷം സീറ്റുകളും ബിജെപിയാണ് നേടുക. 200 സീറ്റുകള്‍ രാജ്യത്താകെ ബിജെപി തനിച്ച് നേടും. ഭൂരിപക്ഷമില്ലെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ നരേന്ദ്ര മോദി തന്നെ കേന്ദ്രത്തില്‍ ഇത്തവണ സര്‍ക്കാരുണ്ടാക്കുമെന്നും പ്രവചനമുണ്ട്.

പ്രാദേശിക പാർട്ടികൾ പിന്തുണയ്ക്കും

പ്രാദേശിക പാർട്ടികൾ പിന്തുണയ്ക്കും

ആന്ധ്ര പ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ തെലങ്കാന രാഷ്ട്രസമിതി, ഒഡിഷയിലെ ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് 42 സീറ്റുകള്‍ നേടും. ഈ കക്ഷികളുടെ പിന്തുണയോടെ 286 സീറ്റുകളുമായി ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറുക എന്നും ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നുണ്ട്. കേരള കൗമുദിയാണ് പ്രവചനം പുറത്ത് വിട്ടിരിക്കുന്നത്.

ബിജെപിക്കും കോൺഗ്രസിനും ആശ്വസം

ബിജെപിക്കും കോൺഗ്രസിനും ആശ്വസം

1996 മുതല്‍ തിരഞ്ഞെടുപ്പ് പ്രവചനങ്ങളിലൂടെ ശ്രദ്ധേയനാണ് ഗോപാലകൃഷ്ണന്‍ നായര്‍. അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ 90 ശതമാനവും ശരിയായി വന്നിട്ടുണ്ട് എന്നാണ് അവകാശ വാദം. 2012ല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് നില കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയിരുന്നു. എന്തായാലും പുതിയ പ്രവചനം കേന്ദ്രത്തില്‍ ബിജെപിക്കും കേരളത്തില്‍ കോണ്‍ഗ്രസിനും ആശ്വാസം നല്‍കുന്നതാണ്.

മനോരമ-കാർവി സർവ്വേ

മനോരമ-കാർവി സർവ്വേ

മനോരമ ന്യൂസ്- കാര്‍വി സര്‍വ്വേ പ്രകാരം യുഡിഎഫ് 13 സീറ്റുകളും എല്‍ഡിഎഫ് മൂന്ന് സീറ്റുകളും നേടും. നാല് സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ് എന്നും സര്‍വ്വേ പറയുന്നു. എബിപി സീ വോട്ടര്‍ സര്‍വ്വേ പ്രകാരം യുഡിഎഫ് 16 സീറ്റുകളും എല്‍ഡിഎഫ് നാല് സീറ്റുകളുമാണ് നേടുക.

ഇന്ത്യ ടുഡെ സര്‍വ്വേ

ഇന്ത്യ ടുഡെ സര്‍വ്വേ

ഇന്ത്യ ടുഡെ സര്‍വ്വേ പ്രകാരം കേന്ദ്രത്തില്‍ ആരും ഭൂരിപക്ഷം നേടില്ല. എന്‍ഡിഎ 237 സീറ്റുകളും യുപിഎ 166 സീറ്റുകളും നേടുമ്പോള്‍ മറ്റുളളവര്‍ 140 സീറ്റുകള്‍ നേടി കരുത്ത് തെളിയിക്കും. എബിപി-സി വോട്ടര്‍ സര്‍വ്വേ എന്‍ഡിഎയ്ക്ക് 233 സീറ്റുകളും യുപിഎയ്ക്ക് 167 സീറ്റുകളും മറ്റുളളവര്‍ക്ക് 143 സീറ്റുകളും പ്രവചിക്കുന്നു.

ടൈംസ് നൗ സര്‍വ്വേ

ടൈംസ് നൗ സര്‍വ്വേ

ടൈംസ് നൗ സര്‍വ്വേ പ്രകാരം എന്‍ഡിഎയ്ക്ക് 252 സീറ്റുകള്‍ ലഭിക്കും. യുപിഎ 147 സീറ്റുകളില്‍ വിജയം കാണും. മറ്റ് കക്ഷികള്‍ 144 സീറ്റുകളും നേടും. കേരളത്തില്‍ യുഡിഎഫിന് 16 സീറ്റുകള്‍ ലഭിക്കുമ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്‍ഡിഎക്ക് 1 സീറ്റും ടൈംസ് നൗ പ്രവചിക്കുന്നു.

റിപ്പബ്ലിക് സി വോട്ടര്‍ സര്‍വ്വേ

റിപ്പബ്ലിക് സി വോട്ടര്‍ സര്‍വ്വേ

റിപ്പബ്ലിക് സി വോട്ടര്‍ സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് കേരളത്തില്‍ നാല് സീറ്റില്‍ ഒതുങ്ങും. യുഡിഎഫ് 16 സീറ്റുകള്‍ നേടും. എന്‍ഡിഎ അക്കൗണ്ട് തുറക്കില്ല. അതേസമയം ഏഷ്യാനെറ്റ് ന്യൂസും എസെഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ യുഡിഎഫിന് 14-16 വരെ സീറ്റുകളും എല്‍ഡിഎഫിന് 3-5 സീറ്റുകളും എന്‍ഡിഎയ്ക്ക് 0-1 സീറ്റും പ്രവചിക്കുന്നു.

രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വെല്ലുവിളി! ഭയക്കേണ്ടത് ഈ മൂന്ന് പേരെ! രാഹുലിന്റെ വോട്ടുകൾ തൂത്ത് വാരുംരാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വെല്ലുവിളി! ഭയക്കേണ്ടത് ഈ മൂന്ന് പേരെ! രാഹുലിന്റെ വോട്ടുകൾ തൂത്ത് വാരും

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
NDA will win the Lok Sabha Election 2019, new prediction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X