Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ പ്രചരണം ആര്‍എസ്എസ് നയിക്കും? നീക്കങ്ങള്‍ ഇങ്ങനെ

കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിയുടെ പ്രചാരണത്തിന് ആര്‍ എസ് എസ് നേതൃത്വം നല്‍കിയേക്കും എന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും 140 നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ആര്‍ എസ് എസ് പ്രവര്‍ത്തകരായിരിക്കും എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

320 മുതിര്‍ന്ന നേതാക്കള്‍ക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്തുടനീളമുള്ള ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മുഖമായിരുന്നു ആര്‍ എസ് എസ്. എന്നാല്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം ഉന്നത നേതാക്കള്‍ സംശയത്തിന്റെ നിഴലിലായ കൊടകര ഹവാല വിവാദത്തെ തുടര്‍ന്ന് ലോക്‌സഭാ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ എസ് എസ് നേരത്തെ തീരുമാനിച്ചിരുന്നു.

lok sabha elction 2024

അതേസമയം കഴിഞ്ഞയാഴ്ച ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തീരുമാനം മാറ്റിയതായി സൂചനയുണ്ട്. ബി ജെ പി ദേശീയ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ആര്‍ എസ് എസ് നേതാക്കള്‍ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നേരിട്ട് മണ്ഡലങ്ങളുടെ ചുമതല നല്‍കുന്നത് എന്നാണ് വിവരം.

പഞ്ചായത്ത്, ബൂത്ത് തലങ്ങളില്‍ സംസ്ഥാനത്തെ ബി ജെ പിയുടെ മോശം പ്രകടനമാണ് ഇതിന് കാരണം എന്നാണ് സൂചന. പ്രചാരണ ചുമതലയുള്ളവരുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 2019 ല്‍ കേരളത്തില്‍ 15.64 ശതമാനം വോട്ടാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് കേരളത്തില്‍ നിന്ന് ലഭിച്ചത്. 2014 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 2.78 ശതമാനം അധികമായിരുന്നു ഇത്.

ഇത്തവണ ആറ് മണ്ഡലങ്ങളിലെങ്കിലും വിജയപ്രതീക്ഷയുണ്ട് എന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. 2019 ല്‍ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്താനും എന്‍ ഡി എയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ തവണ അഞ്ച് മണ്ഡലങ്ങളില്‍ രണ്ട് ലക്ഷത്തിലേറെ വോട്ട് സമാഹരിക്കാന്‍ എന്‍ ഡി എയ്ക്ക് സാധിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവയാണ് അവ. നേമം നിയമസഭാ മണ്ഡലത്തില്‍ ഒന്നാമതും ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതും എത്താനും കഴിഞ്ഞ തവണ എന്‍ ഡി എയ്ക്ക് സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+