കർണാടകയിൽ ഹിന്ദുത്വ ശക്തി കേന്ദ്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി; സിറ്റിംഗ് എംപിമാർ മാറിയേക്കും...
ബെംഗളൂരു: ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. കോൺഗ്രസ് സർക്കാർ ഇവിടെ അധികാരത്തിൽ എത്തുന്നതിന് മുൻപ് വരെ തെക്കേ ഇന്ത്യയിൽ കാവിപാർട്ടി അധികാരത്തിൽ ഇരുന്ന് ഒരേയൊരു സംസ്ഥാനം കൂടിയായിരുന്നു ഇത്. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറി, ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. തങ്ങളുടെ ശക്തികേന്ദ്രമായ മണ്ഡലങ്ങളിൽ പോലും ആശയക്കുഴപ്പത്തിലാണ് പാർട്ടി ഇപ്പോൾ.
സംസ്ഥാനത്ത് ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള, കൃത്യമായ മുൻതൂക്കമുള്ള തീരദേശ മേഖലയിലെ ഹിന്ദുത്വ ശക്തികേന്ദ്രമായ മണ്ഡലങ്ങളിലാണ് പാർട്ടിയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളി. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം നടന്നതോടെ സംസ്ഥാനത്തെ മോദി പ്രഭാവത്തിൽ കൂടുതൽ ഉയർച്ച ഉണ്ടായെന്നാണ് ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഈ മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാർ വേണ്ടെന്ന നിലപാടാണ് ഇപ്പോൾ പറഞ്ഞുകേൾക്കുന്നത്.

സംസ്ഥാനത്തെ ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളിൽ ഈ മൂന്ന് ലോക്‌സഭാ സീറ്റുകളും എല്ലായ്‌പ്പോഴും ബിജെപിക്ക് ശക്തമായി അനുകൂല നയം കൈക്കൊണ്ടവയാണ്. 2019ൽ അവിടങ്ങളിൽ ഏകദേശം 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികൾ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മൂന്ന് വിജയങ്ങൾ സ്വന്തമാക്കുകയായിരുന്നു.
ഉത്തര കന്നഡ
2019ൽ, വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംപിയായ ബിജെപിയുടെ അനന്ത്കുമാർ ഹെഗ്‌ഡെ 4.79 ലക്ഷം വോട്ടുകൾക്കാണ് ഉത്തർ കന്നഡയിൽ നിന്ന് വിജയിച്ചത്, സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനായിരുന്നു ഹെഗ്‌ഡെയുടെ ജയം. എന്നാൽ ഇന്നവിടെ സ്ഥിതി മാറി. രോഗബാധയെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ഹെഗ്‌ഡെ. ഇതിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ എട്ടിൽ അഞ്ച് നിയമസഭാ സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കിയിരുന്നു.
മേഖലയിലെ പാർട്ടി പ്രവർത്തകരുടെ യോഗങ്ങളിൽ ഹെഗ്‌ഡെയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും പരാമർശിക്കുകയും ചെയ്‌തിട്ടുണ്ട്. ഉത്തര കന്നഡ സീറ്റിന് കീഴിലുള്ള ബെലഗാവി ജില്ലയിൽ നടന്ന ബിജെപി യോഗത്തിൽ പ്രവർത്തകർ അദ്ദേഹത്തോട് എന്താണ് തങ്ങൾക്കുവേണ്ടിയും വികസനത്തിനും വേണ്ടിയും ചെയ്‌തത് എന്ന ചോദ്യമുയർത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇക്കാരണത്താലാണ് ബിജെപി പുതിയ മുഖങ്ങൾ തേടുന്നതെന്നാണ് സൂചന.
ദക്ഷിണ കന്നഡ
കർണാടക മുൻ ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ 2008ൽ ഈ മണ്ഡലം നിലവിൽ വന്നത് മുതൽ ഈ സീറ്റിൽ നിന്നുള്ള എംപിയാണ്. അദ്ദേഹത്തിന്റെ ഭൂരിപക്ഷം 2009ലെ 40,000ൽ നിന്ന് 2014ൽ 1.43 ലക്ഷം വോട്ടായും 2019ൽ 2.74 ലക്ഷം വോട്ടായും ഉയർന്നിരുന്നു. (കഴിഞ്ഞ തവണത്തെ മൂന്നാമത്തെ ഉയർന്ന മാർജിൻ).
കഴിഞ്ഞ വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പിലും എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ആറെണ്ണം വിജയിച്ച് ബിജെപി ഈ മേഖലയിൽ തങ്ങളുടെ ശക്തി പ്രകടമാക്കിയിരുന്നു. എംപിയുടെ മോശം പ്രകടനവും വ്യക്തിപരമായ വിവേചനവും ആരോപിക്കപ്പെടുന്നുണ്ടെങ്കിലും മോദി എഫക്‌ടും, പാർട്ടിയുടെ ദീർഘകാലത്തെ പ്രവർത്തനവുമാണ് ഹ=ജയത്തിന് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
2022 ജൂലൈ 26ന് ദക്ഷിണ കന്നഡയിലെ പാർട്ടി യുവ നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തെത്തുടർന്ന് കട്ടീൽ സംശയത്തിന്റെ മറവിലാണ്, കൊലപാതകം നടത്തി എന്ന് സംശയിക്കുന്നവരുമായി അദ്ദേഹത്തിന് ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപിച്ചു. ഈ സാഹചര്യത്തെ മണ്ഡലത്തിൽ കട്ടീലിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ പാർട്ടി പുനർചിന്തയുടെ വക്കിലാണ്.
ഉഡുപ്പി-ചിക്കമംഗളൂർ
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തീരദേശ ഉഡുപ്പി ജില്ലയിലും മലയോര പ്രദേശമായ ചിക്കമംഗളൂരു ജില്ലയിലുമായി സ്ഥിതി ചെയ്യുന്ന ഉഡുപ്പി-ചിക്കമംഗളൂരിൽ ബിജെപി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം നേടിയിരുന്നു.
2019ൽ 3.49 ലക്ഷം വോട്ടുകൾക്കാണ് ശോഭഭ കരന്ദ്‌ലാജെ വിജയിച്ചത്. എന്നിരുന്നാലും, 2019ൽ അവർ പരാജയപ്പെടുത്തിയ സ്ഥാനാർത്ഥി, മുൻ ബിജെപി എംപി മനോരമ മധ്വരാജിന്റെ മകൻ പ്രമോദ് മധ്വരാജ്, ഇപ്പോൾ ബിജെപിയിൽ ഉള്ളതും ഉഡുപ്പി ചിക്കമംഗളൂരിലെ പഴയ മത്സരാർത്ഥിയുമായ പ്രമോദ് മധ്വരാജ് ഈ സീറ്റിൽ അവർക്ക് വലിയ വെല്ലുവിളിയാണ് തീർക്കുക. ഇവിടെയും ബിജെപി ആശയക്കുഴപ്പത്തിലാണ്.












Click it and Unblock the Notifications