അമരീന്ദറില്ല, പഞ്ചാബില്‍ കോട്ടകളൊന്നും സുരക്ഷിതമല്ല; ബിജെപിയെ പേടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പഞ്ചാബില്‍ ഇത്തവണ തന്ത്രം മാറ്റിയിറങ്ങി ബിജെപി. കര്‍ഷക സമരത്തിനൊപ്പം ശിരോമണി അകാലിദള്‍ സഖ്യം വിട്ടതും ബിജെപി നേരത്തെ പഞ്ചാബില്‍ തളര്‍ത്തിയ കാര്യങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. അതിന് കാരണം കോണ്‍ഗ്രസ് കോട്ടകളില്‍ ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയാണ്.
പഞ്ചാബില്‍ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോയിരിക്കുകയാണ്. അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയതിന്റെ ക്ഷീണം നേതൃത്വത്തിനുണ്ട്. സുനില്‍ ജക്കറിനെ പോലുള്ളവരും പാര്‍ട്ടിയില്‍ ഇല്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്.

പഞ്ചാബില്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ അക്ഷാര്‍ത്ഥത്തില്‍ ബിജെപിയായി മാറിയിരിക്കുകയാണ്. ബിജെപിയുടെ പഞ്ചാബിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിലെയും എഎപിയിലെയും പ്രമുഖരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിമാരായി നിര്‍ത്തിയിരിക്കുന്നത്.
ഇരുപാര്‍ട്ടികളിലെയും വിമത വോട്ടുകള്‍ പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോണ്‍ഗ്രസ് എംപി റവനീത് സിംഗ് ബിട്ടുവിന്റെ വരവ് ബിജെപി ക്യാമ്പിനെ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസിലെ വലിയ സ്വാധീന ശക്തിയായിരുന്നു റവനീത് സിംഗ് ബിട്ടു.
2019ല്‍ ബിജെപി ആകെ രണ്ട് സീറ്റ് മാത്രമാണ് പഞ്ചാബില്‍ നേടിയത്. ബിട്ടുവിനെ പോലുള്ളവര്‍ പാര്‍ട്ടി വിടുന്നത് പഞ്ചാബ് കോണ്‍ഗ്രസ് അത്രയും മോശം അവസ്ഥയില്‍ നില്‍ക്കുന്നത് കൊണ്ടാണ്. സംസ്ഥാന അധ്യക്ഷനായി എത്തിയ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് പിടിവാശിക്കാരനാണെന്ന് നേതാക്കള്‍ക്ക് പരാതിയുണ്ട്. ഇതൊന്നും പരിഹരിക്കാന്‍ അമരീന്ദര്‍ സിംഗ് ശ്രമിച്ചിട്ടുമില്ല.
ബിട്ടു ലുധിയാനയില്‍ നിന്നാണ് മത്സരിക്കുക. ബിട്ടുവിനെതിരെ മണ്ഡലത്തില്‍ ജനവിരുദ്ധ വികാരമുണ്ട്. സിറ്റിംഗ് എംപിയായത് കൊണ്ടാണ് ബിജെപി അവഗണിക്കാതിരുന്നത്. അതോടൊപ്പം 66 ശതമാനം ഹിന്ദു വോട്ടുകള്‍ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിക്കുകയായിരുന്നു. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങള്‍ ഇവിടെ ഉന്നയിക്കാനിരിക്കുകയാണ് ബിജെപി.
പട്യാലയില്‍ ബിജെപി മുന്‍ കേന്ദ്ര മന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗറിനെയാണ് മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഇവിടെ ധരംവീര്‍ ഗാന്ധിയെ മത്സരിപ്പിക്കും. പട്യാലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളും എഎപിയാണ് വിജയിച്ചത്. പട്യാല റൂറലിലെ സിറ്റിംഗ് എംഎല്‍എയെയാണ് ഇവിടെ എഎപി മത്സരിപ്പിക്കുന്നത്. ഇവിടെ വോട്ട് ഭിന്നിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ധരംവീര്‍ ഗാന്ധി എന്‍പിപി ടിക്കറ്റില്‍ മത്സരിച്ചതോടെ എഎപി ഇവിടെ വന്‍ പരാജയം 2019ല്‍ നേരിട്ടിരുന്നു. ഇതില്‍ നിന്ന് ഗുണമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ഇത്തവണ അത് തങ്ങള്‍ക്കായിരിക്കുമെന്ന് ബിജെപി പ്രത്യാശിക്കുന്നു. ജലന്ധറിലും അതുപോലെ ത്രികോണ പോരാട്ടമാണ്.
ഫരീദ്കോട്ടില്‍ എഎപിയാണ് മത്സരത്തെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്നത്. ഹന്‍സ് രാജ് ഹന്‍സിനെ ഇവിടെ ബിജെപി മത്സരിപ്പിക്കുന്നുണ്ട്. എഎപിയുടെ കരംജിത്ത് അന്മോള് ഇവിടെ മത്സരിക്കും. കോണ്‍ഗ്രസ് മുഹമ്മദ് സാദിഖിനെയും ഇവിടെ മത്സരിപ്പിക്കുന്നുണ്ട്. മൂന്ന് പേരും ഗായകരാണ്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications