Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, എംഎല്‍എ പാര്‍ട്ടി വിട്ടു, കൂടുതല്‍ എംഎല്‍എമാര്‍ പുറത്തേക്ക്?

അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ നിരാശ പ്രകടിപ്പിച്ച് പാര്‍ട്ടി എം എല്‍ എ ചിരാഗ് പട്ടേല്‍ നിയമസഭാംഗത്വം രാജി വെച്ചു. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പിസം ഉണ്ടെന്ന് ആരോപിച്ച് കൊണ്ടാണ് ചിരാഗ് പട്ടേല്‍ എം എല്‍ എ സ്ഥാനം രാജിവെച്ചത്.

എയര്‍ കണ്ടീഷന്‍ഡ് ബംഗ്ലാവുകളില്‍ ഇരുന്നുകൊണ്ട് ഒരു നാട്ടുരാജ്യം നടത്തുന്നതുപോലെ ഡല്‍ഹിയില്‍ നിന്ന് നേരിട്ട് കേന്ദ്ര നേതൃത്വം പാര്‍ട്ടി സംവിധാനം പ്രവര്‍ത്തിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റ് പല എം എല്‍ എമാരും കോണ്‍ഗ്രസില്‍ അസന്തുഷ്ടരാണെന്നും പാര്‍ട്ടിക്കുള്ളില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ആനന്ദ് ജില്ലയിലെ ഖംഭാട്ട് സീറ്റിനെ പ്രതിനിധീകരിച്ച് ആദ്യമായി എം എല്‍ എ ആയ ആണ് ചിരാഗ് പട്ടേല്‍.

2024 LOKSABHA ELECTION

ഇന്ന് രാവിലെ ഗാന്ധിനഗറില്‍ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് രാജിക്കത്ത് കൈമാറിയതായി സ്പീക്കറുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ചിരാഗ് പട്ടേലിന്റെ രാജി താന്‍ സ്വീകരിച്ചതായി ശങ്കര്‍ ചൗധരി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 16 ആയി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 3700 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ചിരാഗ് പട്ടേലിന്റെ വിജയം. സിറ്റിംഗ് ബി ജെ പി എം എല്‍ എ മഹേഷ് റാവലിനെയാണ് ചിരാഗ് പട്ടേല്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടുന്നില്ലെങ്കില്‍ കൂടുതല്‍ പാര്‍ട്ടി എം എല്‍ എമാരും രാജിവച്ചേക്കുമെന്ന് പട്ടേല്‍ അവകാശപ്പെട്ടു.

'എന്റെ നിയോജക മണ്ഡലത്തിലെ ആളുകളുമായി കൂടിയാലോചിച്ച ശേഷമാണ് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. എന്നെപ്പോലെ തന്നെ പല എം എല്‍ എമാരും പാര്‍ട്ടിയില്‍ ശ്വാസംമുട്ടല്‍ അനുഭവിക്കുന്നതിനാല്‍ അതൃപ്തരാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം അതിന്റെ ഉച്ചസ്ഥായിയിലാണ്, പ്രാദേശിക പാര്‍ട്ടി കാര്യങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് നേരിട്ട് കേന്ദ്ര നേതൃത്വമാണ് കൈകാര്യം ചെയ്യുന്നത്', പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു 'ഹീറോ' എന്നതില്‍ നിന്ന് 'സീറോ' ആയി മാറിയിരിക്കുന്നു. ബി ജെ പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഭാവിയിലേക്കുള്ള തന്റെ പദ്ധതികള്‍ വെളിപ്പെടുത്തിയില്ലെന്നും ചിരാഗ് പട്ടേല്‍ പറഞ്ഞു. അയോധ്യയില്‍ വരാനിരിക്കുന്ന രാമക്ഷേത്രം മുഴുവന്‍ ഹിന്ദു ജനതയ്ക്കും വലിയ പ്രാധാന്യമുള്ള വിഷയമാണെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+