ലോക്സഭാ തിരഞ്ഞൈടുപ്പില്‍ മത്സരിക്കുമെന്ന് ഐഎന്‍എല്‍; 'എല്‍ഡിഎഫിനോട് സീറ്റ് ആവശ്യപ്പെടും'
കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഐ എന്‍ എല്‍. ഇതിനായി എല്‍ ഡി എഫില്‍ സീറ്റ് ആവശ്യപ്പെടും എന്ന് മുന്‍മന്ത്രിയും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എവിടെ മത്സരിക്കണം എന്ന കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. കോഴിക്കോട് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് ഐ എന്‍ എല്‍ സംസ്ഥാന കമ്മറ്റിയുടെ തീരുമാനമെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നേടിയ ഇടതുമുന്നണി ഐ എന്‍ എല്ലിന് രണ്ടര വര്‍ഷം മന്ത്രി സ്ഥാനം നല്‍കിയിരുന്നു. രണ്ടാഴ്ച മുന്‍പാണ് എല്‍ ഡി എഫിലെ മുന്‍ധാരണ പ്രകാരം അഹമ്മദ് ദേവര്‍കോവില്‍ മന്ത്രി സ്ഥാനം രാജി വെച്ചത്.

പാര്‍ട്ടി രൂപീകരണം മുതല്‍ കേരളത്തില്‍ 25 വര്‍ഷക്കാലം എല്‍ ഡി എഫിനോടൊപ്പമാണ് ഐ എന്‍ എല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2019 ല്‍ ആണ് ഒ ൗദ്യോഗികമായി എല്‍ ഡി എഫ് ഘടകക്ഷിയായി ഐ എന്‍ എല്ലിനെ തിരഞ്ഞെടുക്കുന്നത്. ഇതിന്റെ തുടര്‍ച്ച എന്നോണമാണ് 2021 ലെ രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരില്‍ ഐ എന്‍ എല്ലിന് ആദ്യമായി മന്ത്രി സ്ഥാനവും ലഭിക്കുന്നത്.
ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് സീറ്റ് ആവശ്യപ്പെടും എന്ന് ഐ എന്‍ എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് സൗത്ത്, കൊടുവള്ളി, ഗുരുവായൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഐ എന്‍ എല്ലിന് ഭേദപ്പെട്ട സ്വാധീനമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഐ എന്‍ എല്ലിന് ലോക്സഭാ സീറ്റ് അനുവദിക്കാന്‍ സാധ്യത കുറവാണ്. സാധാരണഗതിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫില്‍ നിന്ന് സി പി എമ്മും സി പി ഐയുമാണ് മത്സരിക്കാറുള്ളത്.
2019 ലും ഇങ്ങനെയായിരുന്നു സീറ്റ് വിഭജനം. സി പി എം 16 സീറ്റിലും സി പി ഐ നാല് സീറ്റിലുമാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് നല്‍കേണ്ടി വരും. ഇത് കൂടാതെ മറ്റ് കക്ഷികള്‍ക്ക് സീറ്റ് നല്കാന് സാധ്യത കുറവാണ്. അതേസമയം ലോക്സഭാ സീറ്റ് നിരസിക്കപ്പെട്ടാല്‍ ഐ എന്‍ എല്‍ അധിക നിയമസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ചേക്കും.
2021 ല്‍ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ ഐ എന്‍ എല്ലിന് വോട്ട് സമാഹരിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐ എന്‍ എല്ലിലുണ്ടായ പിളര്‍പ്പ് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. ഇത് ചൂണ്ടിക്കാട്ടി അധിക നിയമസഭാ സീറ്റ് എന്ന ആവശ്യവും മുന്നണി തള്ളാനാണ് സാധ്യത.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications