'മുന്‍തൂക്കം ഞങ്ങള്‍ക്ക് തന്നെ, എല്ലാവര്‍ക്കും അറിയാം..'; അവകാശവാദവുമായി മോദി
ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കാണ് വ്യക്തമായ മുന്‍തൂക്കം എന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പിക്കും എന്‍ ഡി എക്കും അനുകൂലമാണ് നിലവിലെ സാഹചര്യങ്ങള്‍ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഞായറാഴ്ചയാണ് അഭിമുഖത്തിന്റെ പൂര്‍ണഭാഗം സംപ്രേഷണം ചെയ്യുന്നത്.
കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് വോട്ടര്‍മാര്‍ക്ക് വിലയിരുത്താനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ചിന്തയെക്കുറിച്ചും ആഗോള നിലവാരം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി ഒരു രാജ്യത്തിന് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ 'ഫോര്‍-എസ്' എന് മന്ത്രം ആവശ്യമാണ് എന്നും വ്യക്തമാക്കി.

ആദ്യത്തെ എസ് സ്‌കോപ് ആണ്. ഇത് വളരെ വലുതായിരിക്കണം, പക്ഷെ ഭാഗങ്ങളായി പാടില്ല. രണ്ടാമത്തെ കാര്യം സ്‌കെയില്‍ ആണ്. അതും വലുതായിരിക്കണം. സ്പീഡ് ഇവ രണ്ടും സമന്വയിപ്പിക്കണം. അതിനാല്‍, സ്‌കോപ്പ്, സ്‌കെയില്‍, സ്പീഡ്‌സ, പിന്നെ അവിടെ സ്‌കില്ലും ഉണ്ടായിരിക്കണം. ഈ നാല് കാര്യങ്ങളും നമുക്ക് ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ നമ്മള്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു
അത്ര വലിയ രാജ്യമാണത്. നിങ്ങളുടെ വോട്ട് ആര്‍ക്കാണ് നല്‍കേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ? അവരുടെ പേര്, അവരുടെ പരിചയം? ഇതെല്ലാം രാജ്യം കാണുന്നുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേര് പറഞ്ഞാലും ഇല്ലെങ്കിലും വോട്ടര്‍മാര്‍ അവരെ വിലയിരുത്തുന്നു, മോദി പറഞ്ഞു. 1984 ന് ശേഷം നേടാനാകാത്ത നേട്ടത്തിലേക്കാണ് 2014 ല്‍ മോദിയിലൂടെ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് എത്തിയത്.
2014 ല്‍ ബി ജെ പിക്ക് 282 സീറ്റുകളും എന്‍ ഡി എയ്ക്ക് 336 സീറ്റുകളും ലഭിച്ചപ്പോള്‍ 2019 ല്‍ ഇത് യഥാക്രമം 303, 353 എന്നിങ്ങനെ ആയിരുന്നു. ഇത്തവണ ബി ജെ പി 370 സീറ്റിലും എന്‍ ഡി എ 400 സീറ്റിലുമാണ് വിജയം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 19 ന് ആരംഭിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി അടക്കം 49 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.
ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള (80) ഉത്തര്‍പ്രദേശിലെ 14 സീറ്റുകളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2014 ലും 2019 ലും യഥാക്രമം 71, 62 സീറ്റുകള്‍ നേടി ബി ജെ പി സംസ്ഥാനം തൂത്തുവാരിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് 17 സീറ്റിലാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. 63 സീറ്റുകളില്‍ മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications