Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് പിടിക്കാതെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ പ്രയാസമാണ്. 80 മണ്ഡലങ്ങളുള്ള യുപിയില്‍ തിളങ്ങിയവര്‍ക്കാണ് രാജ്യം ഭരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരു കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു യുപി. അന്ന് രാജ്യം ഭരിച്ചതും കോണ്‍ഗ്രസ് തന്നെ. പിന്നീട് വോട്ടുകള്‍ ചിതറിയപ്പോള്‍ കേന്ദ്ര ഭരണത്തിലും അടിക്കടി മാറ്റങ്ങള്‍ കണ്ടു. 2014 മുതല്‍ ബിജെപിയാണ് യുപിയില്‍ തിളങ്ങുന്നത്.

ഇത്തവണ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ മല്‍സരിക്കുന്നത്. 20ല്‍ താഴെ സീറ്റില്‍ മാത്രമാണ് മല്‍സരം. 2019ല്‍ 67 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ച ചെയ്താണ് ഇത്തവണ കളത്തിലിറങ്ങിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍ പ്രദേശില്‍ മല്‍സരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

rahulgandhi-priyankagandhi

2014ല്‍ ബിജെപി തരംഗത്തിലും യുപിയില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയുമാണ് ജയിച്ചത്. 2019ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അമേഠി രാഹുല്‍ ഗാന്ധിയെ കൈവിട്ടു. 51000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ സ്മൃതി ഇറാനി ജയിച്ചു.

വയനാട്ടില്‍ വിജയം ഉറപ്പുള്ള രാഹുല്‍ ഗാന്ധി അമേഠിയില്‍ ഇത്തവണയും ജനവിധി തേടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മൃതി ഇറാനിയോട് വീണ്ടും മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.

സോണിയ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരണം നല്‍കിയിട്ടില്ല. ബിജെപിയുടെ ദിനേശ് പ്രതാപ് സിങിനെ 1.67 ലക്ഷം വോട്ടുകള്‍ക്കാണ് 2019ല്‍ സോണിയ ഗാന്ധി പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ശക്തമായ പിന്തുണയുള്ള മണ്ഡലമായിട്ടാണ് റായ്ബറേലിയെ പരിഗണിക്കുന്നത്.

രാഹുല്‍ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മല്‍സരിച്ചാല്‍ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശമാകുമെന്നും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് മല്‍സരിക്കാന്‍ തീരുമാനിച്ചതും ഇക്കാര്യം പരിഗണിച്ചാണ്. രാഹുല്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ രാഹുലും സ്മൃതി ഇറാനും തമ്മില്‍ നടക്കാന്‍ പോകുന്ന മൂന്നാമത്തെ പോരായിരിക്കുമിത്.

അമേഠിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഹൈക്കമാന്റ്. അമേഠിയിലെ രാഹുലിന്റെ വീട് മോടി പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാഹുലും പ്രിയങ്കയും വൈകാതെ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും പ്രചാരണമുണ്ട്. പത്രിക സമര്‍പ്പിക്കും മുമ്പ് ക്ഷേത്രത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. മെയ് 20ന് നടക്കുന്ന അഞ്ചാംഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+