350 സീറ്റ് ആണ് ലക്ഷ്യം, സഖ്യകക്ഷികള്‍ക്ക് ഇത്തവണ സീറ്റ് കുറയ്ക്കും, ബിജെപിയുടെ പ്ലാനുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 സീറ്റ് എന്ന ലക്ഷ്യത്തോടെ ഇത്തവണ പ്ലാനുകള്‍ തയ്യാറാക്കി ബിജെപി. സഖ്യകക്ഷികള്‍ക്ക് അടക്കം നല്‍കി വരുന്ന സീറ്റ് കുറയും. കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇത് എന്‍ഡിഎ കക്ഷികളുടെ സീറ്റ് കുറയ്ക്കുമെന്ന് ഉറപ്പാണ്.
അതേസമയം കഴിഞ്ഞ തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കമുള്ള വിഷയങ്ങള്‍ പ്രചാരണത്തിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ രാമക്ഷേത്രമാണ് പ്രധാന പ്രചാരണ വിഷയമാകുക. സംഘ്പരിവാറിന്റെ എല്ലാ പിന്തുണയും ഇത്തവണ കേന്ദ്രത്തിനുണ്ടാവും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ ആവേശം കെട്ടടങ്ങാതെ നോക്കാനാണ് സംഘപരിവാര്‍ ബിജെപിയെ സഹായിക്കുക.

ഇന്ത്യ സഖ്യത്തിന് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്, പ്രചാരണം ആരംഭിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതില്‍ രാമക്ഷേത്ര നിര്‍മാണം അടക്കം ജനങ്ങള്‍ക്കിടയില്‍ സജീവമായി നിലനിര്‍ത്താനും സംഘപരിവാര്‍ ശ്രമിക്കും. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ അടക്കം തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, അതിവേഗം കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി എന്‍ഡിഎ പ്രചാരണത്തിനായി സജ്ജമാകാനാണ് തീരുമാനം.
നേരത്തെ പ്രചാരണത്തിന് ഇറങ്ങുന്നത് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ജനുവരി 27നും ഫെബ്രുവരി 22നും ഇടയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷം തീര്‍ത്ഥാടകര്‍ അയോധ്യയിലേക്ക് എത്തുന്നുണ്ട്. 44 സ്‌പെഷ്യല്‍ ട്രെയിനുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിന്റെ വിശദമായ വിവരങ്ങള്‍ തന്നെ സംഘപരിവാര്‍ ഇവര്‍ക്ക് സമ്മാനിക്കും.
അതേസമയം ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ പുറത്തുവന്നേക്കും. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒരു കാരണവശാലും സീറ്റ് നല്‍കില്ലെന്നാണ് സൂചന. ഈ നേതാക്കള്‍ അവഗണിക്കാന്‍ പറ്റാത്തവരാണെങ്കില്‍ മാത്രമേ പരിഗണിക്കൂ. 150 മുതല്‍ 160 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ ബിജെപി പ്രഖ്യാപിക്കുക.
ഈ മാസം അവസാനത്തോടെയാവും പട്ടിക പുറത്തുവിടുക. വോട്ടുകള്‍ പരമാവധി പിടിക്കാന്‍ നേരത്തെ തന്നെ മണ്ഡലത്തില്‍ സജീവമാകാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ജനുവരി അവസാനം യോഗം ചേരുന്നുണ്ട്. ഇവരാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുക.
പരമാവധി സീറ്റുകളില്‍ മത്സരിച്ച് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക എന്ന നയമാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തവണ 437 സീറ്റിലാണ് ബിജെപി മത്സരിച്ചത്. സാധാരണ ബിജെപി പതറിപ്പോകുന്ന സീറ്റുകളില്‍ ഇത്തവണ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്തും. വെല്ലുവിളി ഉയര്‍ത്തുന്ന സീറ്റുകള്‍ക്ക് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കും. 2019ല്‍ ചെറിയ മാര്‍ജിനില്‍ വിജയിച്ച സീറ്റുകള്‍ക്കും ഇതേ പരിഗണന നല്‍കും. ഈ സീറ്റുകളില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുന്നതാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്.












Click it and Unblock the Notifications