കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍ എളുപ്പവഴി

  • By Aswathi
Google Oneindia Malayalam News

ദില്ലി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതുമുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചരണ പരിപാചികളെല്ലാമായി ഇന്ത്യ മറ്റൊരു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. സ്ഥാനാര്‍ത്ഥികളും പ്രചാരണ പരിപാടിയും തലയ്ക്ക് പിടിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ച് ചിന്തിക്കുന്നത്.

നിഷേധ വോട്ട് നിലവില്‍ വന്നതോടെ പ്രതിഷേധിക്കാനെങ്കിലും ആളുകള്‍ വോട്ട് ചെയ്യാന്‍ വരാതിരിക്കില്ല. 81.5 ലക്ഷം പേരാണ് ഇത്തണ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അടുത്തിടെ 18 വയസ് തികഞ്ഞവരുടെ കൂട്ടത്തില്‍ പകുതിയിലേറെപ്പേര്‍ മാത്രമേ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളൂ. മലപ്പുറത്തെ ചില പ്രദേശങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്ത സ്ത്രീകളുടെ എണ്ണവും കുറവാണ്.

voter-id

ഇനിയും തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മാര്‍ച്ച് 9 വരെ സമയപരിധിയുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനുമെല്ലാമായി എളുപ്പവഴിയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 15 നാണ്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. ഒമ്പത് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക.

English summary
Lok Sabha elections 2014: Know easy steps to get your Voter ID card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X