കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിചിത്ര പ്രതിഷേധം; ഓഫീസിലെ 300 കസേരകളുമായി എംഎല്‍എ പോയി

Google Oneindia Malayalam News

Recommended Video

cmsvideo
സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിചിത്ര പ്രതിഷേധം | Oneindia Malayalam

ഔറംഗാബാദ്: സീറ്റ് വിഭജനമായിരുന്നു നേരത്തെ പ്രമുഖ പാര്‍ട്ടികള്‍ നേരിട്ടിരുന്ന തലവേദന. എന്നാല്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി ആരെ സ്ഥാനാര്‍ഥിയാക്കുമെന്നതാണ്. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികള്‍ മുതല്‍ ചെറുപാര്‍ട്ടികള്‍ വരെ നേരിടുന്നുണ്ട് ഈ പ്രശ്‌നം.

സിറ്റിങ് എംപിമാരും എംഎല്‍എമാരുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്ന മോഹവുമായി നേതാക്കളെ സമീപിക്കുകയാണ്. ഇതിനിടെയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ വിചിത്രമായ പ്രതിഷേധം വാര്‍ത്തയായത്. പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ അണികളെ വിട്ട് എടുത്തുകൊണ്ടുപോകുകയായിരുന്നു അബ്ദുല്‍ സത്താര്‍ എംഎല്‍എ. വാര്‍ത്ത ഇങ്ങനെ...

മല്‍സരിക്കണമെന്ന് മോഹം

മല്‍സരിക്കണമെന്ന് മോഹം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് മോഹമുണ്ടായിരുന്നു അബ്ദുല്‍ സത്താര്‍ എംഎല്‍എയ്ക്ക്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ അബ്ദുല്‍ സത്താറിന് സീറ്റില്ല. ഇതില്‍ അദ്ദേഹം കടുത്ത നിരാശയിലായിരുന്നു.

300 കസേരകള്‍ കൊണ്ടുപോയി

300 കസേരകള്‍ കൊണ്ടുപോയി

നേതാക്കളെ പ്രതിഷേധം അറിയിച്ച എംഎല്‍എ സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി ഓഫീസിലുള്ള 300 കസേരകള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു. സില്ലോദ് എംഎല്‍എയാണ് അബ്ദുല്‍ സത്താര്‍. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ്

യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ്

താന്‍ കോണ്‍ഗ്രസ് വിടുകയാണ്. കസേരകള്‍ താന്‍ നല്‍കിയതാണ്. അതുകൊണ്ട് എടുത്തുകൊണ്ടുപോകുന്നു. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും സംയുക്ത യോഗം ഓഫീസില്‍ വിളിച്ചിരുന്നു. യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കസേരകള്‍ എംഎല്‍എ കൊണ്ടുപോയത്.

ഔറംഗാബാദ് ലോക്‌സഭാ സീറ്റ്

ഔറംഗാബാദ് ലോക്‌സഭാ സീറ്റ്

യോഗം മാറ്റിവെച്ചില്ല. കോണ്‍ഗ്രസ് ഓഫീസില്‍ യോഗം നടന്നില്ല. എന്‍സിപി ഓഫീസിലേക്ക് മാറ്റി. ഔറംഗാബാദ് ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖനായ നേതാവാണ് അബ്ദുല്‍ സത്താര്‍ എംഎല്‍എ. ഔറംഗാബാദ് ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കണമെന്ന് അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു.

സ്ഥാനാര്‍ഥിയുടെ പ്രതികരണം

സ്ഥാനാര്‍ഥിയുടെ പ്രതികരണം

ഔറംബാഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് എംഎല്‍സിയായ സുഭാഷ് സമ്പത്തിനെയാണ്. സത്താറിന് കസേര ആവശ്യമുണ്ട്. അദ്ദേഹം കൊണ്ടുപോയി. തങ്ങള്‍ക്ക് നിരാശയില്ല. സത്താര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും സുഭാഷ് പറഞ്ഞു.

ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍

മഹാരാഷ്ട്രയില്‍ നിന്നുള്ള കൂടുതല്‍ രാഷ്ട്രീയ വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

English summary
Denied Ticket, Maharashtra Congress MLA quit party, Takes Away 300 Chairs From Party Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X