2104ൽ 26ൽ 26 സീറ്റിലും ജയിച്ചതാണ്.. പക്ഷേ ഇത്തവണ മോദിയുടെ ഗുജറാത്തിൽപ്പോലും ബിജെപിക്ക് എളുപ്പമാകില്ല
അഹമ്മദാബാദ്: 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമനുസരിച്ചാണെങ്കില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഏഴ് ലോക്‌സഭാ സീറ്റുകളിലെങ്കിലും ബിജെപി വിയര്‍ക്കേണ്ടി വരും. അവയില്‍ ഭൂരിഭാഗവും സൗരാഷ്ട്രയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 77 സീറ്റുകളാണ് നേടാനായത്. 182 അംഗ സഭയില്‍ 16 സീറ്റുകള്‍ അധികം നേടിയാണ് കോണ്‍ഗ്രസ്സ് നില മെച്ചപ്പെടുത്തിയത്. ബിജെപിക്കാകട്ടെ 99 സീറ്റ്. രണ്ടു പതിറ്റാണ്ടിനിടെ ബിജെപിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്.
''ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താൻ ഈ കാവൽക്കാരന് ചങ്കുറപ്പുണ്ടായിരുന്നു''
സൗരാഷ്ട്ര-കച്ച് മേഖലയിലെ 54 സീറ്റുകളില്‍ 30 എണ്ണം കോണ്‍ഗ്രസിന് ലഭിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 26 സീറ്റുകളും ബിജെപി തന്നെയാണ് നേടിയത്. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നല്‍കിയ ഫലം ഏറെ പ്രതീക്ഷയോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നത്.

നാല് ലോക്സഭ സീറ്റുകളില്‍
സൗരാഷ്ട്ര മേഖലയിലെ അമ്രേലി, ജുനാഗഡ്, ബൊട്ടാദ്, സുരേന്ദ്രനഗര്‍ എന്നിവിടങ്ങളില്‍ കുറഞ്ഞത് നാലു ലോക്‌സഭാ സീറ്റുകള്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. മധ്യ ഗുജറാത്തിലെ ആനന്ദ്, വടക്കന്‍ ഗുജറാത്തിലെ ബാനസ്‌കാന്ദ, പാറ്റ്‌ന എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്. കൂടാതെ ദാഹോദ്, ചോട്ടാ ഉദേപൂര്‍, സബര്‍ക്കാന്ത, പാഠാന്‍ എന്നീ സീറ്റുകളിലും കോണ്‍ഗ്രസിന് കണ്ണുണ്ട്.

സൗരാഷ്ട്രയിലെ കോണ്‍ഗ്രസ് വിജയം
സൗരാഷ്ട്ര മേഖലയിലെ ജനങ്ങള്‍ 2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പിന്തുണ നല്‍കിയതിന്റെ ഫലമായാണ് ഞങ്ങള്‍ക്ക് വിജയം നേടാനായാത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് പ്രധാനപ്പെട്ട ഘടകമാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. ആ മേഖലയില്‍ നിന്ന് നാലോ അഞ്ചോ സീറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സൗരാഷ്ട്രയില്‍ 2016 വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ബുദ്ധിമുട്ടനുഭവിച്ച ആളുകളിലേക്ക് എത്തിച്ചേരുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 12-13 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദോഷി പറഞ്ഞു. സൗരാഷ്ട്രയിലെ ജുനാഗാദി, ഗിര്‍-സോംനാഥ് എന്നീ ജില്ലകളിലെ ഒന്‍പത് നിയമസഭ സീറ്റുകളില്‍ എട്ട് സീറ്റ് നേടാനായതാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ പുതിയ ആവേശം. കാര്‍ഷിക പ്രതിസന്ധിയും പട്ടേദാര്‍ പ്രക്ഷോഭവും പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ കോണ്‍ഗ്രസ് 2017-ല്‍ അമ്രേലി പാര്‍ലമെന്റ് മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വിജയിക്കാനായി.

കൃഷിയും കാര്‍ഷിക പ്രതിസന്ധിയും
കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കുന്ന മറ്റൊരു പ്രധാന ലോക്‌സഭ മണ്ഡലമാണ് സുരേന്ദ്രനഗര്‍. കോലി സമുദായത്തിന്റെ ആധിപത്യത്തിലുളള 5 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളുണ്ട്. മുഖ്യമായും ചെറുകിട, നാമമാത്ര കര്‍ഷകരുള്ള ബനസ്‌കന്തയില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും കോണ്‍ഗ്രസിനാണ്. കന്നുകാലി വളര്‍ത്തല്‍, ക്ഷീര ഉല്‍പാദന മേഖല എന്നിവയെ ആശ്രയിച്ച് കഴിയുന്നവരുടെ വോട്ട് ബാങ്കും പ്രധാനപ്പെട്ടതാണ്. പട്ടേദാര്‍ വോട്ടുകളും കോണ്‍ഗ്രസ് തങ്ങള്‍ക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു. വ്യാപാരികളുടെ വിഭാഗം പരമ്പരാഗതമായി ബിജെപിക്കായിരുന്നു വോട്ട് ചെയ്തിരുന്നത്. എന്നാല്‍ ചില മേഖലകളിലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മേല്‍ക്കോയ്മ നേടാനായിട്ടുണ്ട്.

2017ല്‍ സംഭവിച്ചത്
ബനസ്‌കന്തയില്‍ താക്കോറും പാട്ടീദാര്‍ സമുദായവും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചു. പ്രമുഖ പട്ടീദാര്‍, താക്കൂര്‍ നേതാക്കളായ ഹര്‍ദ്ദീക് പാട്ടീല്‍, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ ഇപ്പോള്‍ പഴയ പരമ്പരാഗത പാര്‍ട്ടിയുടെ ഭാഗമാണ്. സബര്‍കന്തയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ 2009 വരെ കോണ്‍ഗ്രസ്സിന്റെ അടിത്തറയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നാലായി ചുരുങ്ങി. പഠാനിലെ 7 സീറ്റുകളില്‍ ഒന്ന് താക്കൂര്‍ പട്ടീദാര്‍ സമുദായങ്ങളുടെ കൈയിലും മൂന്ന് സീറ്റ് വീതം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൈയിലാണ്.

ആന്ദ് മണ്ഡലത്തില്‍ സോളങ്കി
ആനന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവ് ഭരത് സിംഗ് സോളങ്കിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. 2009ലെ തിരഞ്ഞെടുപ്പില്‍ ഈ സീറ്റ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആനന്ദിലെ എട്ട് നിയമസഭ സീറ്റുകളില്‍ അഞ്ചും കോണ്‍ഗ്രസ്സിന്റെ കൈയിലാണ്. എന്നിരുന്നാലും നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട്. അടുത്തിടെ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പിയിലേക്ക് പോയത്. ഗുജറാത്തില്‍ 26 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23 ന് നടക്കും. ഫലം മേയ് 23 ന് പ്രഖ്യാപിക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ