കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പുകഴ്ത്തല്‍ തന്ത്രം ഏറ്റു; ദേശീയ രാഷ്ട്രീയം കുഴഞ്ഞുമറിയും!! കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ചേര്‍ന്ന് ബിജെപിയെ നേരിടാന്‍ ഒരുക്കങ്ങള്‍ ശക്തമാക്കിയിരിക്കെ, സംസ്ഥാനത്ത് മറുതന്ത്രം പയറ്റുകയാണ് ബിജെപി. സമാജ്‌വാദി പാര്‍ട്ടിയിലെ പ്രമുഖനായിരുന്ന അമര്‍ സിങിനെയാണ് ബിജെപി ചാടിക്കുന്നത്. അദ്ദേഹം നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം ഏറ്റെടുക്കുമെന്നാണ് വിവരം. ഞായറാഴ്ച മോദി പങ്കെടുത്ത പരിപാടിയില്‍ അമര്‍ സിങും സംബന്ധിച്ചു. തൊട്ടുപിന്നാലെ യുപി മുഖ്യമന്ത്രിയുമായി അമര്‍ സിങ് ചര്‍ച്ച നടത്തുകയും ചെയ്തു. ബിജെപിയെ തറപറ്റിക്കാനുള്ള കോണ്‍ഗ്രസ് മോഹത്തിനാണ് തിരിച്ചടി ലഭിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

ആരാണ് അമര്‍ സിങ്

ആരാണ് അമര്‍ സിങ്

യുപി രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത നേതാവാണ് അമര്‍ സിങ്. ഇക്കാലമത്രയും അദ്ദേഹം സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വലംകൈയ്യായിരുന്നു. എന്നാല്‍ എസ്പിയിലുണ്ടായ തലമുറ മാറ്റവും വടംവലിയും അമര്‍ സിങിനെ പുറത്തെത്തിച്ചു. ഇപ്പോള്‍ അദ്ദേഹം എസ്പിയില്‍ ഇല്ല.

മോദിയുടെ പരിപാടിയില്‍

മോദിയുടെ പരിപാടിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അമര്‍ സിങ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം സജീവമാണ്. അവിടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. കഴിഞ്ഞദിവസം ലഖ്‌നൗവില്‍ 60000 കോടി രൂപയുടെ പദ്ധതികള്‍ മോദി പ്രഖ്യാപിച്ചു. ചടങ്ങില്‍ സംബന്ധിക്കാന്‍ അമര്‍ സിങും എത്തിയിരുന്നു.

 അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

മോദിയുടെ ചടങ്ങില്‍ സദസ്സിലെ പ്രമുഖര്‍ക്കൊപ്പമാണ് അമര്‍ സിങിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രസംഗത്തിനിടെ മോദി അമര്‍ സിങിന്റെ പേര് കൂടി പരാമര്‍ശിച്ചതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തിന് പിന്നാലെയാണ്. മോദിയുടെ പ്രസംഗം നടക്കുമ്പോള്‍ പുഞ്ചിരിക്കുകയായിരുന്നു അമര്‍ സിങ്. ഇതെല്ലാം അമര്‍ സിങ് ബിജെപിയില്‍ എത്തുമെന്ന സൂചനയായിട്ടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

മോദിയുടെ വാക്കുകള്‍

മോദിയുടെ വാക്കുകള്‍

വ്യവസായികള്‍ക്കൊപ്പം മോദിയെ കാണുന്നതിലുള്ള ആശങ്ക പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് എന്താണ് കുഴപ്പമെന്ന് മോദി പ്രസംഗത്തില്‍ ചോദിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന വിഭാഗത്തിനൊപ്പം നില്‍ക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും മോദി വ്യക്തമാക്കി.

പ്രതിപക്ഷത്തിന് വിമര്‍ശനം

പ്രതിപക്ഷത്തിന് വിമര്‍ശനം

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ പ്രതിപക്ഷം വലിയ തെറ്റാണ് ചെയ്തത്. ആര്‍ക്കൊപ്പം നില്‍ക്കുന്നതല്ല വിഷയം, ഉദ്ദേശം എന്താണെന്നതാണ്. ബിര്‍ള കുടുംബത്തിനൊപ്പം ഗാന്ധിജി നിന്നിരുന്ന കാര്യവും മോദി ചൂണ്ടിക്കാട്ടി. എന്നാല്‍ പരസ്യമായി കൂടി നില്‍ക്കാത്തവര്‍ രഹസ്യമായി നില്‍ക്കുന്നുണ്ടെന്നും മോദി പ്രതിപക്ഷത്തെ പരോക്ഷമായി കുറ്റപ്പെടുത്തി.

 എല്ലാം അമര്‍ സിങിന് അറിയാം

എല്ലാം അമര്‍ സിങിന് അറിയാം

സദസിലുള്ള അമര്‍ സിങിന് പ്രതിപക്ഷത്തിന്റെ ഇത്തരം കള്ളത്തരങ്ങളെ കുറിച്ച് വിശദമാക്കാന്‍ കഴിയുമെന്നും മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഒരു പുഞ്ചിരിയോടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. അമര്‍സിങിനെ പുകഴ്ത്താനും മോദി മറന്നില്ല. ശേഷം നടന്ന ഉദ്ഘാടന പരിപാടിയിലും അമര്‍ സിങിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

യോഗിക്കൊപ്പവും അമര്‍ സിങ്

യോഗിക്കൊപ്പവും അമര്‍ സിങ്

മോദിയുടെ പരിപാടിക്ക് ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അമര്‍ സിങ് പിന്നീട് ഓഫീസിലെത്തി കണ്ടു. ജൂലൈ 23നും അമര്‍ സിങ് യോഗിയെ കണ്ടിരുന്നു. അതിന് ശേഷമാണ് അമര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച സ്ഥിരീകരിക്കുകയും ചെയ്തു.

ഉത്തര്‍ പ്രദേശ് പിടിച്ചാല്‍

ഉത്തര്‍ പ്രദേശ് പിടിച്ചാല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. ഉത്തര്‍ പ്രദേശില്‍ ആര്‍ക്ക് ഭൂരിപക്ഷം കിട്ടിയോ അവര്‍ രാജ്യം ഭരിക്കുമെന്നതാണ് രാഷ്ട്രീയ ഇടനാഴികളിലെ ചൊല്ല്. ഈ സംസ്ഥാനം നോട്ടമിട്ട് തന്നെയാണ് ബിജെപി നീങ്ങുന്നത്. യുപിയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് അമര്‍ സിങ്.

പുറത്തായത് ഇങ്ങനെ

പുറത്തായത് ഇങ്ങനെ

സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമായിരുന്നു അമര്‍സിങ്. എസ്പിയിലുണ്ടായ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് അഖിലേഷ് യാദവ് അദ്ദേഹത്തെ കഴിഞ്ഞവര്‍ഷം പുറത്താക്കിയിരുന്നു. മുലായം സിങ് യാദവ് പിന്‍വലിയുകയും അഖിലേഷിന്റെ കൈപ്പിടിയിലേക്ക് എസ്പി ഒതുങ്ങുകയും ചെയ്തതോടെയാണ് അമര്‍സിങിനെതിരേ നടപടിയുണ്ടായത്.

ബിജെപിക്ക് ഗുണം

ബിജെപിക്ക് ഗുണം

പിന്നീട് എസ്പിയില്‍ സജീവമാകാന്‍ അമര്‍ സിങിന് സാധിച്ചിട്ടില്ല. നിലവില്‍ ഒരു പാര്‍ട്ടിയിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ഒട്ടേറെ അനുയായികളുള്ള നേതാവാണ് അമര്‍സിങ്. ഇദ്ദേഹം ബിജെപിയിലെത്തുന്നത് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും.എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാണ് ഉത്തര്‍ പ്രദേശില്‍ ബിജെപിയെ നേരിടാന്‍ ഒരുങ്ങുന്നത്.

എസ്പി വോട്ട് ഭിന്നിക്കും

എസ്പി വോട്ട് ഭിന്നിക്കും

അമര്‍ സിങ് ബിജെപിയിലേക്ക് വരുന്നത് എസ്പിയുടെ വോട്ടുകള്‍ ഭിന്നിക്കാനിടയാക്കും. അതാകട്ടെ ബിജെപിക്ക് സ്ഥാനം ഉറപ്പിക്കാനുള്ള വഴി എളുപ്പമാക്കും. ബിജെപിയില്‍ ചേരേണ്ട എന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് അമര്‍ സിങ് പറഞ്ഞത്. ബിജെപി ക്ഷണിച്ചിട്ടില്ല. താന്‍ ആവശ്യപ്പെട്ടിട്ടുമില്ല. രാജ്യത്തെ പ്രധാന വലിയ പാര്‍ട്ടിയാണ് ബിജെപി. അവസരം കിട്ടിയില്‍ ബിജെപിയില്‍ ചേരില്ല എന്ന് പറയാന്‍ താന്‍ ആളല്ലെന്നും അമര്‍ സിങ് പറഞ്ഞു.

സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍

English summary
Lok Sabha election: Amar Singh's presence at PM Modi's event triggers speculation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X