കേന്ദ്രമന്ത്രി ബിജെപിയെ കൈവിടുന്നു; ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍!! മോദി-ഷാ തന്ത്രങ്ങള്‍ക്ക് തിരിച്ചടി
പട്‌ന/ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യമിടുന്ന ബിജെപിക്ക് തിരിച്ചടി നല്‍കി ബിഹാറില്‍ നിന്നുള്ള വാര്‍ത്ത. നിതീഷ് കുമാറിന്റെ ജെഡിയുവിനൊപ്പം ചേര്‍ന്നാണ് ബിഹാറില്‍ ബിജെപി ജനവിധി തേടുന്നത്. നിതീഷുമായുള്ള സഖ്യം തുടരാന്‍ ഏറെ നാളത്തെ ചര്‍ച്ചയ്ക്ക് ശേഷം സാധ്യമായത് ബിജെപിക്ക് ആശ്വാസമായിരുന്നു.
ഈ സാഹചര്യത്തിലാണ് മറ്റൊരു സങ്കടകരമായ വാര്‍ത്ത എത്തുന്നത്. കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയായ ബിഹാറിലെ നേതാവ് എന്‍ഡിഎ സഖ്യം വിടുകയാണ്. അദ്ദേഹം കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമൊപ്പം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. മന്ത്രി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വിവരങ്ങള്‍ ഇങ്ങനെ....

ആര്‍എല്‍എസ്പിയുടെ സ്വാധീനം
ബിഹാറില്‍ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള ആര്‍എല്‍എസ്പിയാണ് ബിജെപിയുമായുള്ള സഖ്യം വിടുന്നത്. ഇനി എന്‍ഡിഎയില്‍ ഉണ്ടാകില്ലെന്ന് ആര്‍എല്‍എസ്പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാവ സൂചന നല്‍കി. കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്നാണ് കുശ്വാഹയെ വിശാല സഖ്യത്തിലെത്തിക്കുന്നത്.

വ്യക്തമായ സൂചന നല്‍കി
എന്‍ഡിഎ സഖ്യം വിടുന്ന പ്രഖ്യാപനം കുശ്വാഹ ഉടന്‍ നടത്തുമെന്നാണ് വിവരം. വിശാല സഖ്യത്തിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന പരിപാടി ആര്‍എല്‍എസ്പി സംഘടിപ്പിച്ചു. ഈ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് കുശ്വാഹ തന്റെ കൂടുമാറ്റത്തെ സംബന്ധിച്ച് സൂചന നല്‍കിയത്.

കുശ്വാഹരും യാദവരും
നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവവിഭവ ശേഷി സഹമന്ത്രിയാണ് ഉപേന്ദ്ര കുശ്വാഹ. ബിഹാറിലെ കര്‍ഷകര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുണ്ട് ഇദ്ദേഹത്തിന്റെ സമുദായത്തിന്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ ശക്തി യാദവന്‍മാരാണ്. യാദവരും കുശ്വാഹരും ഒന്നിക്കുമെന്നാണ് മന്ത്രി പ്രസംഗത്തിനിടെ നല്‍കിയ സൂചന.

ഉപേന്ദ്ര കുശ്വാഹയുടെ നിലപാട്
കന്നുകാലികളെ വളര്‍ത്തി ഉപജീവനം നടത്തുന്നവരാണ് യാദവന്‍മാര്‍. കുശ്വാഹര്‍ കൃഷിക്കാരും. രണ്ടു വിഭാഗവും ഒബിസിയില്‍ പെടുന്നവരാണ്. ഇതിന് പുറമെ ബിഹാറിലെ വോട്ട് ബാങ്കാണ് എംബിസി വിഭാഗവും ദളിത് വിഭാഗവും. ഇവരെല്ലാം ഒന്നിക്കണമെന്നാണ് ഉപേന്ദ്ര കുശ്വാഹ പ്രസംഗിച്ചത്.

മണ്ഡല്‍ കമ്മീഷന്‍
മണ്ഡല്‍ കമ്മീഷന്‍ അധ്യക്ഷനായിരുന്ന ബിപി മണ്ഡലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ആര്‍എല്‍എസ്പി പ്രത്യേക പരിപാടി പട്‌നയില്‍ സംഘടിപ്പിച്ചത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം നല്‍കണമെന്ന മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഡ്രൈഫ്രൂട്ട്‌സ് കൂടി വേണം
ഒട്ടേറെ യാദവര്‍ നമ്മുടെ പരിപാടിയില്‍ എത്തിയിരിക്കുന്നു. യാദവരുടെ പാലും കുശ്വാഹരുടെ അരിയും ചേര്‍ന്നാല്‍ നല്ല ഭക്ഷണമുണ്ടാക്കാം. എന്നാല്‍ കുറച്ചൂകൂടി ഭംഗിയാക്കാന്‍ എംബിസിക്കാരുടെയും ദളിതരുടെയും ഡ്രൈ ഫ്രൂട്ട്‌സ് കൂടി വേണമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

തേജസ്വിയുമായി ചര്‍ച്ച
നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവവിഭവ ശേഷി സഹമന്ത്രിയാണ് രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവായ ഉപേന്ദ്ര കുശ്വാഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവും കോണ്‍ഗ്രസ് നേതാക്കളുമാണ് ഇദ്ദേഹത്തെ ചാടിക്കാന്‍ ശ്രമിക്കുന്നത്. തേജസ്വിയുമായി കുഷ്വാഹ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ആര്‍ജെഡിയുടെ നേതൃത്വം തേജസ്വി ഏറ്റെടുത്ത ശേഷം മികച്ച ജനപിന്തുണയാണ് ആര്‍ജെക്ക് ലഭിക്കുന്നത്.

നിതീഷുമായി യോജിക്കില്ല
ഉപേന്ദ്ര കുശ്വാഹയും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും തമ്മില്‍ യോജിച്ച് പോകുന്നില്ലെന്നാണ് വിവരം. ബിജെപിക്ക് രണ്ട് പാര്‍ട്ടികളെയും ഒപ്പംനിര്‍ത്തുന്നതിന് ഏറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ടത്രെ. നിതീഷിന്റെ എല്ലാ നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ഉപേന്ദ്ര കുശ്വാഹ. ഈ സാഹചര്യത്തിലാണ് എന്‍ഡിഎ വിട്ട് കുശ്വാഹ വിശാല സഖ്യത്തിലേക്ക് വരുന്നത്.

സഖ്യത്തിലും പ്രതിസന്ധി
അതേമസയം, വിശാല സഖ്യം ബിഹാറില്‍ നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്. സംസ്ഥാനത്ത് കെയുള്ള 40 ലോക്‌സഭാ സീറ്റുകള്‍ എങ്ങനെ വിഭജിക്കുമെന്നതാണ് പ്രശ്‌നം. കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതുവരെ ബിജെപി-ജെഡിയു സഖ്യത്തിലാണ് സീറ്റ് വിഭജന ചര്‍ച്ച വിവാദമായിരുന്നത്.

വിശാലസഖ്യത്തിലെ പാര്‍ട്ടികള്‍
വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പുറമെ എന്‍സിപി, ഇടതുപാര്‍ട്ടികള്‍, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എപി, ശരത് യാദവിന്റെ കക്ഷി തുടങ്ങിയവരെല്ലാം ഉള്‍പ്പെടും. ഇതിന് പുറമെയാണ് കുശ്വാഹയുടെ പാര്‍ട്ടിയും വരുന്നത്. ആകെയുള്ളത് 40 ലോക്‌സഭാ സീറ്റും

കോണ്‍ഗ്രസിന്റെ ആവശ്യം
2014ല്‍ കോണ്‍ഗ്രസ് 12 സീറ്റിലാണ് മല്‍സരിച്ചത്. ഇത്തവണ കൂടുതല്‍ കിട്ടണം. കാരണം കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ബിഹാറില്‍ നിര്‍ണായക ശക്തിയാണ് ലാലുവിന്റെ ആര്‍ജെഡി. ലാലുവിന്റെ മകന്‍ തേജസ്വിക്ക് കീഴില്‍ ആര്‍ജെഡി കൂടുതല്‍ ശക്തിപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ലാലു ജയിലില്‍ പോയതോടെയാണ് മകന്‍ നേതൃത്വം ഏറ്റെടുത്തത്.

ശക്തര്‍ ആര്‍ജെഡി തന്നെ
2014ല്‍ ആര്‍ജെഡി 27 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ കൂടുതല്‍ കക്ഷികള്‍ വിശാല സഖ്യത്തിലുള്ളതിനാല്‍ പഴയപോലെ സീറ്റ് ലഭിക്കാനിടയില്ല. മുന്‍മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി അഞ്ച് സീറ്റ് ചോദിച്ചിട്ടുണ്ട്. ഇതോടെ വിശാല സഖ്യത്തിന് സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്നാണ് കരുതുന്നത്. എല്ലാം രമ്യമായി പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പറയുന്നത്.
ഇറാനില്‍ ശക്തമായ ഭൂകമ്പം; പശ്ചിമേഷ്യ കുലുങ്ങി!! ഒട്ടേറെ പേര്‍ക്ക് പരിക്ക്, മരണങ്ങളും, ബഗ്ദാദിലും
പ്രളയത്തില്‍ തീരില്ല; വരുന്നു അടുത്ത മഹാദുരന്തം!! മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രം