കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പിടിച്ചെടുക്കുന്ന ബിജെപിയുടെ വോട്ടുബാങ്കുകള്‍; കര്‍ഷക രോഷം, 2019 ല്‍ മോദി വിയര്‍ക്കും

Google Oneindia Malayalam News

ദില്ലി: ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടികളുടെ വര്‍ഷമായിരുന്നു 2018. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടപ്പെട്ടതുള്‍പ്പടേയുള്ള തിരഞ്ഞെടുപ്പ് തോല്‍വികള്‍, നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും നേരിടേണ്ടിവന്ന പ്രതിഷേധങ്ങള്‍, ആര്‍ബിഐ വിവാദങ്ങള്‍ അത്തരത്തില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടവര്‍ഷമായിരുന്നു 2018.

തിരിച്ചടികള്‍ക്കിടയില്‍ ബിജെപിക്ക് ആശ്വാസമായത് ത്രിപുരയും മിസോറാമും പിടിച്ചെടുക്കാന്‍ കഴിഞ്ഞതായിരുന്നു. ആയുഷ്മാന്‍ ഭാരത് അവതരിപ്പിച്ചതും നേട്ടമായി സര്‍ക്കാര്‍ കണക്കാക്കുന്നു. 2018 ലെ തിരിച്ചടികളുടെ ക്ഷീണം അകറ്റിയില്ലെങ്കിലും പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന 2019 ലും ബിജെപിക്ക് ഏറെ വിയര്‍ക്കേണ്ടി വരും.. വിശദാംശങ്ങള്‍ ഇങ്ങനെ..

കര്‍ണാടകയില്‍

കര്‍ണാടകയില്‍

കര്‍ണാടകയില്‍ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിഞ്ഞതായിരുന്നു 2018 ലെ കോണ്‍ഗ്രസ്സിന്റെ ആദ്യ നിര്‍ണ്ണായകമായ രാഷ്ട്രീയ വിജയം.

വിജയങ്ങള്‍

വിജയങ്ങള്‍

പിന്നീട് റാഫേല്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തിനും ആശ്വാസമായി വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വിജയവും വന്നുചേര്‍ന്നു. വര്‍ഷത്തിന്റെ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടപ്പുകളില്‍ മികച്ച വിജയം നേടി 2018 കോണ്‍ഗ്രസ് തങ്ങളുടേതാക്കി മാറ്റുകയായിരുന്നു.

ഹിന്ദി ഹൃദയഭൂമിയില്‍

ഹിന്ദി ഹൃദയഭൂമിയില്‍

മിസോറാമിലെ ഭരണം നഷ്ടമായെങ്കിലം ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് മധ്യപ്രധേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളായിരുന്നു ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഈ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

2019ല്‍

2019ല്‍

കോണ്‍ഗ്രസ് അതിശക്തമായി തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന സാഹചര്യത്തില്‍ 2019ല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 273 സീറ്റുകള്‍ നേടണമെങ്കില്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ പയറ്റിയേ തീരു. കഴിഞ്ഞ തവണ നേടിയത് പോലുള്ള മഹാവിജയം കരസ്ഥമാക്കാന്‍ ബിജെപിക്ക് തടസ്സമായി നില്‍ക്കുന്നത് പല കാരണങ്ങളാണ്.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

2014 ല്‍ ബിജെപിയുടെ മികച്ച വിജയത്തിന് വഴിയൊരുക്കിയ അഞ്ച് സംസ്ഥാനങ്ങളില്‍ ഇക്കാലയളവില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത് വലിയ തിരിച്ചടിയാണ്. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ലീഡ് വന്‍തോതില്‍ കുറഞ്ഞു. കര്‍ണാടക, മധ്യപ്രദേശ്,രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയങ്ങള്‍ നേടിയ സംസ്ഥാനങ്ങളാണ് ബിജെപിക്ക് നഷ്ടമായത്.

105 സീറ്റ്

105 സീറ്റ്

ഈ അഞ്ചു സംസ്ഥാനങ്ങളിലായി 105 സീറ്റായിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയത്. ഗുജറാത്തിലെ 26 ല്‍ 26 ഉം, രാജസ്ഥാനില്‍ 25 ല്‍ 25 ഉം നേടിയ ബിജെപി കര്‍ണാടകയില്‍ 28 ല്‍ 17, മധ്യപ്രദേശ് 29 ല്‍ 27, ഛത്തീസ്ഗഢില്‍ 11 ല്‍ പത്തുമായിരുന്നു 2014 ല്‍ ബിജെപി നേടിയത്.

സ്ഥിതി തുടര്‍ന്നാല്‍

സ്ഥിതി തുടര്‍ന്നാല്‍

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥിതി തുടര്‍ന്നാല്‍ 2014 ആവര്‍ത്തിക്കുക പ്രയാസം. അങ്ങനെയങ്കില്‍ ആ നഷ്ടം നികത്താന്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. യുപിയില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

പ്രതിപക്ഷ ഐക്യം

പ്രതിപക്ഷ ഐക്യം

കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ ഭാഗമായില്ലെങ്കില്‍ കൂടി ബിഎസ്പിയും എസ്പിയും സഖ്യത്തിലെത്തിയാല്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ല. മറ്റു സംസ്ഥാനങ്ങളിലും പ്രധാന വെല്ലുവിളിയുയര്‍ത്തുന്നത് പ്രതിപക്ഷ ഐക്യമാണ്.

ജാതിസമവാക്യങ്ങള്‍

ജാതിസമവാക്യങ്ങള്‍

ജാതിസമവാക്യങ്ങളെ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞതായിരുന്നു 2014 ലെ മഹാവിജയത്തിലേക്ക് ബിജെപിയെ എത്തിച്ച ഒരു പ്രധാന ഘടകം. എന്നാല്‍ ഇത്തവണ ജാതിസമവാക്യങ്ങള്‍ ബിജെപിക്ക് ഗുണകരമായേക്കില്ല. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും പിന്നാക്ക വിഭാഗക്കാരുടെ അസംതൃപ്തി കോണ്‍ഗ്രസ് ഇത്തവണ വോട്ടാക്കി മാറ്റി.

മധ്യപ്രദേശിലും രാജസ്ഥാനിലും

മധ്യപ്രദേശിലും രാജസ്ഥാനിലും

പട്ടികവിഭാഗ പീഡനനിരോധന നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്കു സുപ്രീം കോടതി കടിഞ്ഞാണിട്ടപ്പോള്‍ അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതില്‍ ബ്രാഹ്മണര്‍ക്ക് അമര്‍ഷമുണ്ടെന്നു മധ്യപ്രദേശിലും രാജസ്ഥാനിലും തെളിഞ്ഞു.ജിഎസ്ടിയുടേയും നോട്ട് നിരോധനത്തിന്റെയും പശ്ചാത്തലത്തില്‍
ചെറുകിട ബിസിനസുകാരും വ്യാപാരികളും അമര്‍ശത്തിലാണ്.

കര്‍ഷകര്‍

കര്‍ഷകര്‍

മറ്റു വിഭാഗങ്ങളെയൊക്കെ ഒരു പരിധിവരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞെങ്കിലും തന്ത്രങ്ങല്‍ കൊണ്ടൊന്നും മെരുക്കാനാകാത്ത ജനവിഭാഗം കര്‍ഷകരാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വീഴ്ത്തിയത് അവരാണ്. അധികാരം ലഭിച്ച സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതും ബിജെപിയെ പരിഭ്രാന്തിയിലാക്കുന്നു.

ആശ്വസകരമാവുമോ

ആശ്വസകരമാവുമോ

വലിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യം ശക്തമല്ലാത്തതാണ് തിരിച്ചടികള്‍ക്കിടയിലും ബിജെപിക്ക് ആശ്വസകരമായി കാണുന്നത്. പ്രതിപക്ഷത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സിന് കീഴില്‍ അണിനിരക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിപക്ഷ ഐക്യം സാധ്യമായില്ലെങ്കില്‍ ഭിന്നിച്ചു പോകുന്ന സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ക്കിടയിലൂടെ വിജയിച്ചു കയറാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

English summary
loksabha election-2018; wont be an easy path for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X