കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഡ്രോണുകളുമായി ലക്‌നൗ പോലീസ്

  • By Mithra Nair
Google Oneindia Malayalam News

ലക്‌നൗ : പ്രതിഷേധക്കാരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തിയും ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച പോലീസ് പുതിയൊരു രീതിയുമായി എത്തുന്നു.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുരുമുളകു സ്‌പ്രേയുമായി പറന്നെത്തുന്ന ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങുകയാണ് ലഖ്‌നൗ പോലീസ്.

നേരത്തെ തന്നെ ഉത്തര്‍ പ്രദേശ് പോലീസ് ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യമായാണ് ഈ ഹൈടെക് ഉപകരണം ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ഇത്തരമൊരു സങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പോലീസ് ഒരുങ്ങുന്നത്.

drown.jpg

ഒരു ഡ്രോണിന് 6 ലക്ഷം രൂപയാണ് വില. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 600 മീറ്റര്‍ ഉയരത്തില്‍ പറക്കാനാകും. . ലഖ്‌നൗ പോലീസിന് അഞ്ച് ഡ്രോണ്‍ ക്യാമറകളാണ് സ്വന്തമായുള്ളത്. രണ്ടു കിലോ വാഹകശേഷിയുള്ള ഇവയുപയോഗിച്ച് കുരുമുളക് സപ്രേ നടത്താനാകുമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് യശസ്വി യാദവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ഡ്രോണ്‍ ക്യാമറകള്‍ നിരീക്ഷണാവശ്യത്തിനായി ഉപയോഗിച്ചത്. സംഗതി ഫലപ്രദമായതിനാല്‍ കൂടുതല്‍ ഡ്രോണുകള്‍ വാങ്ങാനും ജില്ലാ പോലീസിന് പദ്ധതിയുണ്ട്. ആകാശ നിരീക്ഷണത്തിനായി നഗരത്തിലെമ്പാടും ഇവയുടെ സേവനം പ്രയോജനപ്പെടുത്തും. ലഖ്‌നൗ പോലീസാണ് രാജ്യത്താദ്യമായി

English summary
Drones will soon perform a special task in Lucknow apart from functioning as eyes in the sky with the Lucknow Police planning to use them for dispersing mobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X