കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ലുധിയാനയില്‍; 263 വയസ്??? ഞെട്ടെണ്ട ഉള്ളതാ!!!

സംസ്ഥാനത്ത 336 വോട്ടര്‍മാരും 100 വയസിന് മുകളിലുള്ളവരാണ്. അവരെല്ലാവരും 60 വയസില്‍ താഴെയുള്ളവരാണെന്നത് യാഥാര്‍ത്ഥ്യം. 2011ല്‍ മരിച്ച് ദലീപ് സിംഗ് ഇപ്പോഴും വോട്ടര്‍ പട്ടികയില്‍ അംഗമാണ്, പ്രായം 109 വയസ്.

  • By Jince K Benny
Google Oneindia Malayalam News

ലുധിയാന: ലോകത്ത് ഏറ്റവും കാലം ജീവിച്ചിരുന്ന വ്യക്തിക്കുള്ള ഗിന്നസ് ലോക റിക്കോര്‍ഡ് സ്വന്തമാക്കിയത് ഫ്രഞ്ചുകാരി ജീന്നെ ലൂയിസ് കാല്‍മെന്റാണ്. 122 വര്‍ഷവംു 164 ദിവസവും. എന്നാല്‍ ഗിന്നസ് റിക്കോര്‍ഡില്‍ കയറിയില്ലെങ്കിലും ഇതിലും പ്രായമുള്ള വ്യക്തി ഇന്ത്യയിലുണ്ട്. ലുധിയാനയിലെ വോട്ടറാണിദ്ദേഹം. പ്രായം കേട്ട് ഞെട്ടരുത് 263 വയസ്. ഒരു മനുഷ്യന്‍ ഇത്രയും കാലം ജീവിച്ചിരിക്കുമോ എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല.

ഇക്കുറി പഞ്ചാബിലെ നിയമ തിരഞ്ഞെടുപ്പില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള നിരവധി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തും. ബാബാ ദീപ് സിംഗ് നഗറിലെ അശ്വനി കുമാറാണ് രാജ്യത്തെ ഏറ്റവും പ്രായമുള്ള ആ വോട്ടര്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തപ്പോള്‍ സംഭവിച്ച പിഴവാണ് ഇതിന് കാരണം. ഒന്നല്ല ഇത്തരത്തില്‍ ഒട്ടനവധി തെറ്റുകളാണ് പഞ്ചാബിലെ വോട്ടര്‍ പട്ടികയില്‍ കാണാന്‍ കഴിയുക.

അശ്വനികുമാറിന്റെ യഥാര്‍ത്ഥ പ്രായം

വോട്ടര്‍ പട്ടികയില്‍ 263 വയസുള്ള അശ്വനികുമാറിന്റെ യഥാര്‍ത്ഥ പ്രായം അറിയുമ്പോഴെ സംഭവിച്ച അമളിയുടെ ആഴം മനസിലാകു. 40 വയസാണ് അശ്വനികുമാറിന്റെ പ്രായം.

പുതിയ വോട്ടര്‍ കാര്‍ഡ് ലഭിച്ചില്ല

വോട്ടര്‍ കാര്‍ഡ് തയാറാക്കിയപ്പോള്‍ സംഭവിച്ച തെറ്റ് തിരച്ചറിഞ്ഞ അശ്വനികുമാര്‍ പുതിയ കാര്‍ഡ് നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചില്ല.

ജില്ലയിലെ പ്രായം കൂടിയ വോട്ടര്‍

സമ്രാള സ്വദേശിനയായ കൃഷ്ണ മൗര്യ ജില്ലയിലെ പ്രായം കൂടിയ വോട്ടറാണ്. വയസ് 132. യാഥാര്‍ത്ഥത്തില്‍ 32 വയസാണ് ഇവരുടെ പ്രായം. പുതിയ അപേക്ഷയിന്‍ പ്രകാരം തയാറാക്കിയ കാര്‍ഡിലായിരുന്നു അമളി.

പ്രായം കൂടിയ വോട്ടര്‍ക്ക് ആദരം

ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് രാജേന്ദ്രര്‍ കുമാറിനൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോഴാണ് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കാര്‍ഡ് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നിന്നും വിളിച്ചപ്പോഴാണ് തെറ്റ് മനസിലായത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറെ ആദരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവത്രേ!

27കാരന് 117 വയസ്

ന്യൂ അമര്‍ സ്വദേശിയായ 27കാരന്റെ വോട്ടര്‍ പട്ടികയിലെ പ്രായം 117 വയാസാണ്. നാല് ഇരട്ടിയോളം. 45 വയസുള്ള സീത ദേവി 114 വയസുകാരിയാണ്. 52 വയസുള്ള സുരീന്ദര്‍ കൗറും സെഞ്ച്വറി പിന്നിട്ട് 108കാരനായി.

സെഞ്ച്വറിക്കാര്‍ ധാരാളം

ഇക്കൊല്ലം പഞ്ചാബ് റിക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണത്തിലെ റിക്കോര്‍ഡാണ്. 100 വയസ് പിന്നിട്ട് 336 വോട്ടര്‍മാരാണ് പഞ്ചാബില്‍ ഇക്കുറി വോട്ട് ചെയ്യുന്നത്.

സ്വര്‍ഗത്തില്‍ നിന്നൊരു വോട്ട്

2011ല്‍ മരണപ്പെട്ട ദലീപ് സിംഗിന് ഇക്കുറി വോട്ടുണ്ട്. ഇദ്ദേഹവും ഒരു സെഞ്ച്വറിക്കാരനാണ്. പ്രായം 109 വയസ്. പിതാവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കാന്‍മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മകന്‍ പറഞ്ഞു.

തെറ്റ് ഞങ്ങളുടേതല്ല

വോട്ടര്‍ പട്ടികയിലെ തെറ്റ് തങ്ങളുടെ പിഴവല്ലെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡിസി രവി ഭഗത് പറയുന്നത്. കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയര്‍ പിഴവാണ് ഇതിന് കാരണമെന്നാണ് ഇവരുടെ വാദം.

ഉടന്‍ പരിഹരിക്കും

വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡിസി രവി ഭഗത് പറഞ്ഞു. ഇതിനായി രണ്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഇക്കുറി പഞ്ചാബിലെ ജനവിധി ശ്രദ്ധേയമാകുമെന്ന കാര്യ ഉറപ്പ്.

English summary
336 voters of the district mentioned as above 100 years old. However, many of them are not over 60. Khanna's Dalip Singh is alive and 109 years old in the list, but he had died in 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X