• search

ഓഫീസിലേക്ക് വിളിച്ചു വരുത്തി!! കെട്ടിപിടിച്ചു! ചുംബിച്ചു!! സംഗീത സംവിധായകനെതിരെ യുവതി

 • By Aami Madhu
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇത് തുറന്ന് പറച്ചിലുകളുടെ കാലാമണ്. വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തുകയാണ്. ഹോളിവുഡ് നടി അലീസോ മിലാനോ തുടങ്ങിവെച്ച മീ ടൂ ഹാഷ്ടാഗ് കാമ്പെയ്ന്‍ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം ആഞ്ഞടിക്കുകയാണ്.

  ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലാണ് ലൈംഗികാതിക്രമ തുറന്നുപറച്ചില്‍ ഉണ്ടായത്. നടന്‍ നാനപട്കര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് തനുശ്രീ ദത്തയാണ് തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ നടി കങ്കണാ റണാവത്തും ഒരു സംവിധായകനെതിരെ രംഗത്തെത്തി. ഇപ്പോള്‍ തമിഴില്‍ നിന്ന് സംഗീത സംവിധായകന്‍ വൈരമുത്തുവിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

   ആരോപണം

  ആരോപണം

  ബോളിവുഡിൽ തനുശ്രീ ദത്തയാണ് മീടു തുറന്നുപറച്ചിന് വീണ്ടും തുടക്കമിട്ടത്. നാനാ പടേക്കറിൽ നിന്നും നേരിട്ട പീഡനങ്ങളെകുറിച്ച് പത്ത് വർഷങ്ങൾക്ക് ശേഷമായിരുന്നു തനുശ്രീ ദത്ത വെളിപ്പെടുത്തൽ നടത്തിയത്. ഇവര്‍ക്ക് പിന്നാലെ നടി കങ്കണയും തനിക്ക് നേരിടേണ്ടി വന്ന ദുനുഭവം വെളിപ്പെടുത്തി

   സംവിധായകന്‍

  സംവിധായകന്‍

  സൂപ്പർഹിറ്റ് സിനിമാ ക്വീനിന്റെ സംവിധായകൻ വികാസ് ബാഹലിന്‍ തന്നോട് മോശമായി പെരുമാറിട്ടുണ്ടെന്നായിരുന്നു കങ്കണ തുറന്ന പറഞ്ഞത്. സമൂഹത്തിൽ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളിൽ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായെന്ന് ഗായിക ചിന്‍മയിയും തുറന്നു പറഞഅഞു.

   നിശബ്ദയാക്കി

  നിശബ്ദയാക്കി

  അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോൾ അയാളെന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. ഈ ദുരനുഭവം പലരോടും പറഞ്ഞെങ്കിലും എന്നെ നിശബ്ദയാക്കുകയാണ് അവർ ചെയ്തതെന്നായിരുന്നു ചിന്‍മയി പറഞ്ഞത്.

   ഗാനരചയിതാവ്

  ഗാനരചയിതാവ്

  ഇതിന് പിന്നാലെയാണ്ത മിഴിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി ആരോപണമുന്നയിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക സന്ധ്യയോടാണ് അവര്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്.

   പുറത്തുവിട്ടു

  പുറത്തുവിട്ടു

  ഗായിക ചിന്‍മയിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തനിക്ക് 18 വയസുള്ളപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ

   വീട്ടില്‍ വെച്ച്

  വീട്ടില്‍ വെച്ച്

  തനിക്ക് 18 വയസുള്ളപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരു പ്രൊജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പ്രശസ്തനായ കവിയും ദേശീയ അവാര്‍ഡ് ജേതാവുമായ അദ്ദേഹത്തെ എനിക്ക് വളരെ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വരാനായിരുന്നു ആവശ്യപ്പെട്ടത്.

   വിശദീകരിച്ചു

  വിശദീകരിച്ചു

  വീട്ടില്‍ എത്തിയ തന്നോട് പാട്ടിനെ കുറിച്ച് അയാള്‍ വിശദീകരിച്ചു. എന്നാല്‍ സംസാരത്തിനിടയില്‍ അയാള്‍ എന്നെ വന്ന് കെട്ടിപിടിച്ചു. ചുംബിച്ചു, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാന്‍ അവിടെ നിന്ന് ഇറങ്ങിയോടി.

   കോടാമ്പക്കത്ത്

  കോടാമ്പക്കത്ത്

  അദ്ദേഹത്തിന്‍റെ വീടും ഓഫീസും ഒന്നാണ്. കോടാമ്പക്കത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പലപ്പോഴും അയാള്‍ എല്ലാവരോടും തന്‍റെ വീണ്ടില്‍ വന്ന് കാണണമെന്നാണ് ആവശ്യപ്പെടാറുള്ളത്.

   മുതിരില്ല

  മുതിരില്ല

  വൈരമുത്തു പല സ്ത്രീകളോടും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നാണ് തന്‍റെ വിവരം. എന്നാല്‍ അയാളുടെ സ്വാധീനവും രാഷ്ട്രീയ ബന്ധവുമെല്ലാം ഇരകളെ പേടിപ്പിക്കാനായി ഉപയോഗിക്കുകയാണെന്നും അതിനാല്‍ ആരും പരാതി പറയില്ലെന്നും യുവതി ആരോപിച്ചു.

  ആരോപണങ്ങള്‍

  ആരോപണങ്ങള്‍

  സിനിമാ രംഗത്ത് മാത്രമല്ല എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെതിരേയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ എംജെ അക്ബറിനെതിരേയുമെല്ലാം മി ടൂ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

   മലയാളത്തില്‍

  മലയാളത്തില്‍

  നടന്‍ മുകേഷിനെതിരെയും മി ടൂ കാമ്പയിനില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

  English summary
  Lyricist Vairamuthu faces sexual harassment allegations

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more