കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിസമ്പന്നനായ മലയാളി യൂസഫലി തന്നെ; പട്ടികയില്‍ ഇടം നേടില്‍ ബൈജും ആലുക്കാസും ഉള്‍പ്പടെ 8 പേര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതായി ഇടം പിടിച്ച് റിലയന്‍സ് ഇന്‍റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് മുകേഷ് അംബാനി ഈ നേട്ടം സ്വന്തമാക്കുന്നത്. 6.58 ലക്ഷം കോടിയാണ് അദ്ദേഹത്തിന്‍റെ ആസ്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 73 ശതമാനമാണ് മുകേഷിന്‍റെ ആസ്തിയിലുണ്ടായ വര്‍ധനവ്. നിലവില്‍ ലോകത്തെ തന്നെ നാലാമത്തെ തന്നെ സമ്പന്നനാണ് മുകേഷ് അംബാനി. അതിസമ്പന്നരായ ഇന്ത്യക്കാരുടെ ആദ്യ നുറൂപേരുടെ പട്ടികയില്‍ എംഎ യൂസഫലി അടക്കം എട്ടുപേരം ഇടം പിടിച്ചിട്ടുണ്ട്.

യൂസഫലിയുടെ ആസ്തി 42700 കോടി

യൂസഫലിയുടെ ആസ്തി 42700 കോടി

ആയിരം കോടിയിലേറെ വരുമാനമുള്ളവരുടെ പട്ടികയാണ് ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ റിച്ച് ലിസ്റ്റ് 2020 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12000 കോടിയിലേറെ ആസ്തിയുള്ളവരാണ് പട്ടികയില്‍ ഇടംപിടിച്ച മലയാളികളെല്ലാം. പട്ടികയില്‍ 19-ാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലിക്ക് ഉള്ളത്. 42700 കോടി രുപയുടെ ആസ്ഥിയാണ് എംഎ യൂസഫലിക്കുള്ളത്.

ജെംസ് എജുക്കേഷന്‍

ജെംസ് എജുക്കേഷന്‍

ദുബൈ കേന്ദ്രമായ ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കിയാണ് പട്ടികയില്‍ യൂസഫലിക്ക് പിന്നിലുള്ള അടുത്ത മലയാളി. 22400 കോടി രൂപയുടെ ആസ്ഥിയുള്ള ഇദ്ദേഹം ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ നാല്‍പ്പത്തിയഞ്ചാമനാണ്. 20400 കോടി രൂപയുടെ ആസ്തിയുള്ള ബൈജു രവീന്ദ്രനും കുടുംബവം പട്ടികയില്‍ 52ാമതാണ്.

ബൈജു രവീന്ദ്രന്‍

ബൈജു രവീന്ദ്രന്‍

പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടവരില്‍ ഏറ്റവും വളര്‍ച്ച നേടിയത് ബൈജൂസ് ആപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനാണ്. 115 ശതമാനം വളര്‍ച്ചയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. ഇവര്‍ക്ക് പിറകിലായി 18100 കോടിയോടെ ക്രിസ് ഗോപാലകൃഷ്ണന്‍ 56ആം സ്ഥാനത്തും ശോഭാ ഗ്രൂപ്പിന്റെ പിഎന്‍സി മേനോന്‍ 15,600 കോടിയോടെ 71ാം സ്ഥാനത്തുമാണ്...

ഇന്‍ഫോസിസിന്‍റെ എസ്ഡി ഷിബുലാല്‍

ഇന്‍ഫോസിസിന്‍റെ എസ്ഡി ഷിബുലാല്‍

14500 കോടിയുടെ ആസ്തിയോടെ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ഷംസീര്‍ വയലില്‍ 76ാമതുണ്ട്. പട്ടികയില്‍ 99-ാമാതിയ ജോയ് ആലുക്കാസ്, ഇന്‍ഫോസിസിന്‍റെ എസ്ഡി ഷിബുലാല്‍ എന്നിവരും ഇടംപിടിച്ചിട്ടുമുണ്ട്. 2020 ല്‍ ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ എണ്ണത്തില്‍ 94 പേരുടെ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ കാലത്തും അതിസമ്പന്നരുടെ ആസ്തി വര്‍ധിച്ചത് 20 ശതമാനമാണെന്നും കണക്കുകള്‍ വിശദീകരിക്കുന്നു.

ശിവസേനയെ വരച്ച വരയില്‍ നിര്‍ത്തി കോണ്‍ഗ്രസ്; ആ ഉത്തരവ് പിന്‍വലിച്ചു, കൂടെ നിന്ന് എന്‍സിപിശിവസേനയെ വരച്ച വരയില്‍ നിര്‍ത്തി കോണ്‍ഗ്രസ്; ആ ഉത്തരവ് പിന്‍വലിച്ചു, കൂടെ നിന്ന് എന്‍സിപി

English summary
ma yusuff ali is the richest Malayalee; Eight people, including byju' and Alukas, are on the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X