വെള്ളപ്പേപ്പറില്‍ എംഎല്‍എമാരെക്കൊണ്ട് ഒപ്പുവെപ്പിച്ചു!! ശശികലയുടെ രഹസ്യയോഗത്തില്‍ സംഭവിച്ചത്
ചെന്നൈ: ഡിഎംകെ എംഎല്‍എ പനീര്‍ശെല്‍വവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനും തമ്മിലുള്ള അധികാര വടംവലിയ്ക്കിടെ എംഎല്‍എയുടെ വെളിപ്പെടുത്തല്‍. തമിഴ്‌നാട് മുഖ്യനമന്ത്രിയാവാന്‍ ശശികല കരുക്കള്‍ നീക്കുന്നതിനിടെ ഞായറാഴ്ച നടന്ന പാര്‍ട്ടി യോഗത്തിന് മുമ്പ് വെള്ളപ്പേപ്പറില്‍ ഒപ്പുവെപ്പിച്ചതായി പാര്‍ട്ടി എംഎല്‍എമാരുടെ ആരോപണം. തന്നെ നിര്‍ബന്ധിച്ച് രാജി വെപ്പിച്ചതാണെന്ന പനീര്‍ശെല്‍വത്തിന്റെ അവകാശവാദത്തിന് പിന്നാലെയാണ് എംഎല്‍മാരുട വെളിപ്പെടുത്തല്‍.
എഐഎഡിഎംകെ എംഎല്‍മാരെ സ്വതന്ത്രരാണെന്നും എംഎല്‍എ ഹോസ്റ്റലില്‍ കഴിയുകയാണെന്നുമുള്ള അവകാശവാദവുമായി തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതയില്‍ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ശശികലയുടെ രഹസ്യനീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എംഎല്‍എയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുള്ളത്.

യോഗത്തിന്റെ ലക്ഷ്യമെന്ത്
നിയമസഭാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പതിവ് യോഗമുണ്ടായിരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു യോഗത്തിനെത്തിയത്. എന്നാല്‍ യോഗത്തിന്റെ അജന്‍ഡ എന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്നാല്‍ പനീര്‍ശെല്‍വം പെട്ടെന്ന് രാജി പ്രഖ്യാപിച്ചത് ഞെട്ടിച്ചുവെന്നും എഐഎഡിഎംകെ എംഎല്‍എ കെ മാണിക്കം പറയുന്നു.

ശശികലയ്‌ക്കെതിരെ കച്ചമുറുക്കി
ശശികലയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പനീര്‍ശെല്‍വത്തിനൊപ്പം നില്‍ക്കുന്ന അഞ്ച് പേരില്‍ ഒരാളാണ് മാണിക്കം. പനീര്‍ശെല്‍വം സ്വാധീനിക്കാതിരിക്കാന്‍ 134 എംഎല്‍എമാരുടെ പിന്തുണയോടെ ശശികല പാര്‍ട്ടിയെ പൂര്‍ണ്ണമായും വരുതിയില്‍ വരുത്തിയതായും അവരെ വേറെ ഹോട്ടലിലും റിസോര്‍ട്ടിലും മാറ്റിത്താമസിപ്പിച്ചതായും മാണിക്കം ചൂണ്ടിക്കാണിക്കുന്നു.

നാല് പേപ്പറുകളില്‍ ഒപ്പുവപ്പിച്ചു
ഞായറാഴ്ച നടന്ന യോഗത്തില്‍ എംഎല്‍എമാരെക്കൊണ്ട് നാല് വെള്ളപ്പേപ്പറുകളില്‍ ഒപ്പു വപ്പിച്ചതായും അമ്മയുടെ മരണശേഷവും ഇത്തരത്തില്‍ ഒപ്പുശേഖരണം നടത്തിയതായും എംഎല്‍എ മാണിക്കം ചൂണ്ടിക്കാണിക്കുന്നു.

കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി
എഐഎഡിഎംകെയുടെ തലപ്പത്തിരുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഒ പരനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. നേതൃത്വം ഏറ്റെടുക്കുന്നതില്‍ മത്സരം ഇല്ലാതിരിക്കുന്നതിന് വേണ്ടി ജയലളിതയുടെ തോഴിയായിരുന്ന ശശികല കരുക്കള്‍ നീക്കിയിരുന്നു. അധികാര വടംവലി ഇല്ലാതിരിക്കുന്നതിനായിരുന്നു ഈ നീക്കം.

നാടകീയ രാജി
മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയ്ക്ക് മുമ്പായി പനീര്‍ശെല്‍വം ജയലളിതയുടെ ശവകൂടീരത്തില്‍ വന്ന് പ്രാര്‍ത്ഥിച്ച ശേഷം തന്നെ നിര്‍ബന്ധിച്ച് രാജി വയ്പിക്കുകയായിരുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. രാജി സ്വീകരിച്ചെങ്കിലും ഇടക്കാലത്തേയ്ക്ക് ഇന്‍ചാര്‍ജ്ജായി പനീര്‍ശെല്‍വത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നി
ലനില്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications