Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍നാഥും ചൗഹാനും പ്രചരണത്തിന് പൊടിച്ചത് ലക്ഷങ്ങള്‍; ഒന്നാം സ്ഥാനത്ത് ഈ ബിജെപി നേതാവ്

ഭോപ്പാല്‍: നവംബര്‍ 17 നായിരുന്നു മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 230 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ മൂന്നിനാണ് പുറത്ത് വരിക. അതിനിടെ ഈ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനായി ഓരോ സ്ഥാനാര്‍ത്ഥികളും ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 40 ലക്ഷം രൂപയില്‍ കൂടുതല്‍ ഒരു സ്ഥാനാര്‍ത്ഥി ചെലവഴിക്കാന്‍ പാടില്ല എന്ന് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് പ്രചരണത്തിന് കുറവൊന്നുമില്ലായിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും നേരിട്ട് മത്സരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇരുപാര്‍ട്ടികളും പ്രചരണത്തിനായി ആകെ കോടികളാണ് ചെലവഴിച്ചിരിക്കുന്നത്.

Madhya Pradesh Election 2023

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ സ്ഥിരം മണ്ഡലമായ ബുദ്‌നിയില്‍ നിന്നായിരുന്നു ജനവിധി തേടിയത്. ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാന്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. എന്നാല്‍ ഇത്തവണ ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ശിവരാജ് സിംഗ് ചൗഹാന്‍ ബുദ്‌നി മണ്ഡലത്തില്‍ എത്തിയിരുന്നില്ല. എങ്കിലും പ്രചരണങ്ങള്‍ക്കായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.

11,60,000 രൂപയാണ് ബുദ്‌നി മണ്ഡലത്തില്‍ ശിവരാജ് സിംഗ് ചൗഹാന്റെ പ്രചരണങ്ങള്‍ക്കായി ചെലവായത്. കേന്ദ്രമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെ 18,30,587 രൂപയും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ 17,57,852 രൂപയും ചെലവഴിച്ചു. 20 ലക്ഷം രൂപ പ്രചരണത്തിനായി പൊടിച്ച കൈലാഷ് വിജയവര്‍ഗിയ ആണ് ഈ പട്ടികയില്‍ മുന്നില്‍. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ കമല്‍നാഥ് ചിന്ദ്വാരയില്‍ നിന്നാണ് മത്സരിക്കുന്നത്.

കമല്‍നാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തില്‍ 16,47,000 രൂപയാണ് ചെലവഴിച്ചത്. അതേസമയം ഇത്തവണ സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. 116 സീറ്റാണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് 114 സീറ്റാണ് ലഭിച്ചത്.

എന്നിരുന്നാലും ബി എസ് പിയുടേയും എസ് പിയുടേയും സ്വതന്ത്രുടേയും പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം കഥമാറി. 109 സീറ്റ് ലഭിച്ച ബി ജെ പി, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയേയും 19 എം എല്‍ എമാരേയും അടര്‍ത്തിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+