നോട്ട് നിരോധനം തിരിച്ചടിയാകുമോ; ബിജെപിയുടെ ആദ്യ പരീക്ഷണം മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്
ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍, കറന്‍സികള്‍ ആവശ്യത്തിന് ബാങ്കുകളിലെത്താതിരുന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും.
വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കറന്‍സി നിരോധനം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമം. വിഷയത്തില്‍ രാഷ്ട്രീയനീക്കം വിജയിക്കുമോ എന്നറിയാനുള്ള ആദ്യ അവസരം ഒരുങ്ങുന്നത് മധ്യപ്രദേശിലാണ്. നവംബര്‍ 19ന് ഷഹ്‌ദോല്‍ ലോക്‌സഭാ മണ്ഡലത്തിലും നേപ്പാനഗര്‍ അസംബ്ലിയിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.

ഇവിടങ്ങളിലെ ജനങ്ങള്‍ ബിജെപിക്കെതിരെ ജനവിധിയെഴുതിയാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അത് പ്രകടമാകുമെന്നുറപ്പാണ്. ഉപതെരഞ്ഞടുപ്പ് നടക്കുന്ന രണ്ടിടങ്ങളും ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ഇവ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം, കറന്‍സി നിരോധനം തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്.
കറന്‍സി നിരോധനം വന്നശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആകയാല്‍ രാജ്യത്തെ രാഷ്ട്രീയ വിദഗ്ധരും തെരഞ്ഞെടുപ്പിനെ നിരീക്ഷിക്കുകയാണ്. ബിജെപിക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അരുണ്‍ യാദവ് പറയുന്നു. ഇത് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.












Click it and Unblock the Notifications