മധ്യപ്രദേശില്‍ ആര് ജയിച്ചാലും ജനങ്ങള്‍ക്ക് നേട്ടം, വാഗ്ദാനങ്ങളുടെ പെരുമഴ, പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പേ വാഗ്ദാനങ്ങളുടെ പെരുമഴയാണ് കോണ്‍ഗ്രസും ബിജെപിയും നല്‍കുന്നത്. ആര് ജയിച്ചാലും നേട്ടം ജനങ്ങള്‍ക്ക് എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസാണ് കര്‍ണാടക മോഡലില്‍ പ്രഖ്യാപനങ്ങള്‍ ആദ്യം ആരംഭിച്ചത്.
പിന്നാലെ ബിജെപിയും അതേ രീതി തുടരുകയായിരുന്നു. അതുപോലെ ഹിന്ദുത്വ പരിപാടികളുമായി ബിജെപി മുന്നിലിറങ്ങിയപ്പോള്‍ അതിനൊത്ത പരിപാടികളുമായി കമല്‍നാഥും ഞെട്ടിച്ചു. സന്ന്യാസിമാരുടെ വലിയൊരു ഗ്രൂപ്പിനെ തന്നെ അദ്ദേഹം ഒപ്പം നിര്‍ത്തിയിരിക്കുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

വനിതാ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബിജെപി നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 1.25 കോടി ദരിദ്ര സ്ത്രീകള്‍ക്കായി ആയിരം രൂപ മാസം അക്കൗണ്ടിലേക്ക് എത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാനാണ് പ്രഖ്യാപിച്ചത്.
ഇത് ആരംഭിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. 80 ലക്ഷം കര്‍ഷകര്‍ക്ക് രണ്ടായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കിസാന്‍ കല്യാണ്‍ യോജന പ്രകാരമാണിത്. മൂന്ന് ഘഡുക്കളായിട്ടാണ് ഈ പണം ലഭിക്കുക. ഇതില്‍ ആദ്യത്തെ രണ്ടായിരമാണ് നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ രണ്ടായിരം രൂപ വേറെയും കര്‍ഷകര്‍ക്ക് ലഭിക്കും.
കോണ്‍ഗ്രസ് അഞ്ച് വാഗ്ദാനങ്ങളാണ് മധ്യപ്രദേശിലും നല്‍കുന്നത്. 1500 രൂപ എല്ലാ മാസവും സ്ത്രീകള്‍ക്ക് നല്‍കുമെന്നാണ് ആദ്യ പ്രഖ്യാപനം. ഗ്യാസ് സിലിണ്ടറിന്റെ വില 500 രൂപയാക്കി കുറയ്ക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ആയിരം രൂപ നല്‍കണം. സംസ്ഥാനത്ത് പഴയ പെന്ഷന് പദ്ധതി നടപ്പാക്കുമെന്നാണ് മറ്റൊരു നിര്‍ണായകമായ ഉറപ്പ്.
കര്‍ഷകരുടെ വായ്പ എഴുതി തള്ളും. ഇതിനൊക്കെ പുറമേ നൂറ് യൂണിറ്റ് വൈദ്യുതി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സൗജന്യമായി നല്‍കും. 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയുടെ വില പകുതിയായി കുറയ്ക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസും ബിജെപിയും എത്രത്തോളം വനിതാ വോട്ടുകളെ നിര്‍ണായകമായി കാണുന്നു എന്നാണ് പ്രഖ്യാപനങ്ങളിലൂടെ മനസ്സിലാവുന്നത്. തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് മാസം അലവന്‍സും ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലെ പോലെ മത്സരം ഏകക്ഷീയമാവാതിരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
അഴിമതി മധ്യപ്രദേശില്‍ രൂക്ഷമാണ്. ഇതിനെതിരെ കമല്‍നാഥിന്റെ സന്ദേശ് യാത്ര പതിനഞ്ചിന് ആരംഭിക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനായി കമല്‍നാഥ് നടത്തുന്നതാണ്. നരോത്തം മിശ്രയുടെ മണ്ഡലത്തിലാണ് ഈ റാലിയുടെ ആദ്യ ഘട്ടം സമാപിക്കുന്നത്. 10 ജില്ലകളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്.
ബുന്ധേല്‍ഖണ്ഡ് മേഖലയിലെ 23 ലക്ഷം ആളുകളെയാണ് ഈ യാത്രയിലൂടെ കവര്‍ ചെയ്യാന്‍ കമല്‍നാഥ് ലക്ഷ്യമിടുന്നത്. ക്ഷേത്ര സന്ദര്‍ശനവും, ഹനുമാന് ഗ്രൂപ്പുകളെ ഒപ്പം നിര്‍ത്തിയുമെല്ലാം മൃദു ഹിന്ദുത്വവും കമല്‍നാഥ് പയറ്റുന്നുണ്ട്. വിജയിച്ചില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുണ്ടാവില്ല.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications