Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നില്‍ കളി തുടങ്ങി കോണ്‍ഗ്രസ്...മധ്യപ്രദേശില്‍ 2 മോഹങ്ങള്‍, സിന്ധ്യക്ക് ബ്ലോക്ക്, ത്രില്ലര്‍ ഒരുക്കി ടീം!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ട് ലക്ഷ്യങ്ങളിലേക്ക് ഫോക്കസ് മാറ്റുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണിത്. ബിജെപിയെ വീഴ്ത്താനുള്ള തന്ത്രം ദിഗ് വിജയ് സിംഗാണ് ഒരുക്കുന്നത്. അതിലുപരി ജ്യോതിരാദിത്യ സിന്ധ്യയെ എങ്ങനെ പരാജയപ്പെടുത്തും എന്ന ചിന്തയിലാണ് കോണ്‍ഗ്രസ്. ഇത് അസാധ്യമാണെങ്കിലും, ബിജെപിയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിന് നല്‍കുന്നത്. രാജ്യസഭാ വോട്ടെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Recommended Video

cmsvideo
    മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ത്രില്ലര്‍ ഗെയിം | Oneindia Malayalam
    മൂന്നില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്

    മൂന്നില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്

    രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ നോട്ടം. ഇതിലൂടെ സര്‍ക്കാരിനെ വീഴ്ത്തിയതിനുള്ള മറുപടി നല്‍കാനാണ് ശ്രമം. അപ്രതീക്ഷിതമായി ബിജെപി ക്യാമ്പില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയും സമര്‍ സിംഗ് സോളങ്കിയുമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് ദിഗ് വിജയ് സിംഗിനെയും ഫൂല്‍ സിംഗ് ബരൈയ്യയെയും കളത്തിലിറക്കി. ബിജെപിയിലെ വിമത എംഎല്‍എമാരില്‍ നിന്ന് കുറച്ച് പേര്‍ പിന്തുണച്ചാല്‍ രണ്ടാമത്തെ സീറ്റ് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇതാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്.

    കണക്കിലെ കളി

    കണക്കിലെ കളി

    നിലവില്‍ 53 വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആവശ്യം. കോണ്‍ഗ്രസിന് 92 എംഎല്‍എമാരാണ് ഉള്ളത്. ബിജെപിക്ക് 107 സീറ്റും. നാല് സീറ്റുകള്‍ സ്വതന്ത്രരാണ് കൈവശം വെച്ചിരിക്കുന്നത്. ബിഎസ്പിക്ക് രണ്ട് സീറ്റും ഉണ്ട്. എസ്പിക്കും ഒരു സീറ്റുണ്ട്. രണ്ടാമത്തെ സീറ്റ് വിജയിക്കണമെങ്കില്‍ 106 സീറ്റ് കോണ്‍ഗ്രസിന് ആവശ്യമാണ്. അതായത് 14 വോട്ട് കൂടി വേണ്ടി വരും. 7 എംഎല്‍എമാര്‍ ചെറുകക്ഷികളും സ്വതന്ത്രരുമായിട്ടുണ്ട്. ഇവരെ ഒപ്പം നിര്‍ത്തും. 7 വോട്ടുകളാണ് ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്.

    ക്രോസ് വോട്ടിംഗ്

    ക്രോസ് വോട്ടിംഗ്

    ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റ് അടക്കം കൊടുത്തതില്‍ ബിജെപി സീനിയര്‍ വിഭാഗം നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. ഇവരുടെ ക്രോസ് വോട്ടിംഗിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഏഴ് പേര്‍ ഇത്തരത്തില്‍ വോട്ട് ചെയ്യുമെന്നാണ് സൂചന. മധ്യപ്രദേശിലെ മന്ത്രിസഭാ പുനസംഘടന വൈകിയത് അടക്കമുള്ള പ്രശ്‌നമാണ് ശിവരാജ് സിംഗ് ചൗഹാന്റെ മുന്നിലുള്ളത്. അടുത്തിടെ കോണ്‍ഗ്രസിലേക്ക് കുറച്ച് നേതാക്കള്‍ പോയതും ആശങ്കകയാണ്. ബിജെപി എംഎല്‍എമാരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഇതില്‍ ക്രോസ് വോട്ടിംഗാണ് ചര്‍ച്ചയായത്.

    നിയമ കളിയിലേക്ക്.....

    നിയമ കളിയിലേക്ക്.....

    കോണ്‍ഗ്രസിന് ഇതിനിടയില്‍ വലിയൊരു നീക്കം കൂടി നടത്തിയിരിക്കുകയാണ്. സിന്ധ്യക്കും സോളങ്കിക്കുമെതിരെ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇവര്‍ നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് ആരോപണം. സിന്ധ്യക്കെതിരെയുള്ള കേസ് സത്യവാങ്മൂലത്തില്‍ പറയുന്നില്ല. സോളങ്കി ചരിത്ര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. എന്നാല്‍ ഇക്കാര്യം നാമനിര്‍ദേശ പത്രികയില്‍ പറയുന്നില്ല. ദിഗ് വിജയ് സിംഗാണ് ഇക്കാര്യം ഉയര്‍ത്തി കാണിക്കുന്നത്.

    സിന്ധ്യ പ്രതിരോധത്തില്‍

    സിന്ധ്യ പ്രതിരോധത്തില്‍

    സ്വന്തം ഗ്രൂപ്പിലെ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് സിന്ധ്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഗ്വാളിയോറില്‍ സിന്ധ്യക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കിയിരിക്കുകയാണ്. പലരും മന്ത്രിസ്ഥാനമോ മറ്റ് ജില്ലാ അധ്യക്ഷ ചുമതലകളോ ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നത്. കമല്‍നാഥ് തിരിച്ചെത്തുന്നവര്‍ക്ക് നല്ല ഓഫറുകളും നല്‍കുന്നുണ്ട്. അതേസമയം ഇമര്‍തി ദേവിയെ പോലുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന സസ്‌പെന്‍സ് തുടരുകയാണ്. ചൗഹാന്‍ ഇവര്‍ക്കൊന്നും ഉറപ്പ് നല്‍കിയിട്ടില്ല.

    ദിഗ് വിജയ് സിംഗും....

    ദിഗ് വിജയ് സിംഗും....

    ഗുജറാത്തിലെ പോലെ മധ്യപ്രദേശില്‍ നടക്കുമെന്ന് ബിജെപി കരുതേണ്ടെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. ഇവിടെ നിന്ന് ഒരു എംഎല്‍എ പോലും ബിജെപിയിലെത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പണത്തിന്റെ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. കുതിരക്കച്ചവടമാണ് നടക്കുന്നത്. പാര്‍ട്ടിയില്‍ നില്‍ക്കേണ്ടവര്‍ അവിടെ തന്നെ തുടരും. അത് തെളിയിക്കപ്പെട്ട് കഴിഞ്ഞു. കോണ്‍ഗ്രസിനെ ഉപേക്ഷിച്ചവരാണ് ഇപ്പോള്‍ ബിജെപിയിലുള്ള സിന്ധ്യ ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു. താന്‍ മകനെ പോലെ കണ്ട സിന്ധ്യയാണ് പാര്‍ട്ടി വിട്ട് പോയതെന്നും, ഒരു തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് അദ്ദേഹം എന്തിനാണ് കോണ്‍ഗ്രസ് വിട്ടതെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.

    മുട്ടുവിറച്ച് ബിജെപി

    മുട്ടുവിറച്ച് ബിജെപി

    ബിജെപി ഒരേസമയം രണ്ട് ഭയത്തെയാണ് നേരിടുന്നത്. രാജ്യസഭാ സീറ്റില്‍ രണ്ടാമത്തെ സീറ്റ് നഷ്ടമായാല്‍ അത് വലിയ നാണക്കേടാവും ബിജെപിക്ക്. അതിലുപരി സിന്ധ്യ ബിജെപിയില്‍ കൂടുതല്‍ ദുര്‍ബലനാവും. സീനിയേഴ്‌സുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ നരോത്തം മിശ്രയെ തന്നെ കളത്തില്‍ ഇറക്കിയിരിക്കുകയാണ് ബിജെപി. ഗ്വാളിയോറിലെത്തി മുതിര്‍ന്ന നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് മിശ്ര കണ്ടിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് അദ്ദേഹം ഈ യോഗം തീര്‍ത്തത്. അതേസമയം രാജകുടുംബത്തിനെതിരെ സ്ഥിരമായി പ്രവര്‍ത്തിച്ചവരാണ് സിന്ധ്യക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+