എക്‌സിറ്റ് പോള്‍ വിശ്വസിക്കേണ്ട; മധ്യപ്രദേശ് ഉറപ്പെന്ന് ബിജെപിയും കോണ്‍ഗ്രസും
ഭോപ്പാല്‍: എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും. ബി ജെ പി അധികാരം നിലനിര്‍ത്തുമെന്നും എക്‌സിറ്റ് പോളുകള്‍ക്ക് അപ്പുറത്തേക്കുള്ള വിജയം പാര്‍ട്ടിക്ക് ലഭിക്കും എന്നും ശിവരാജ് സിംഗ് ചൗഹാന്‍ അവകാശപ്പെട്ടു. സംസ്ഥാനത്ത് ശക്തമായ പോരാട്ടമില്ലെന്നും അദ്ദേഹം വാദിച്ചു.
'മധ്യപ്രദേശില്‍ പോരാട്ടം അടുത്തിട്ടില്ലെന്ന് ഞാന്‍ എപ്പോഴും വാദിക്കുന്നു. ബിജെപി വന്‍ ജനവിധി നേടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നേഹവും മാര്‍ഗനിര്‍ദേശവും ആഭ്യന്തര മന്ത്രി അമിത് ഷായുടെ തന്ത്രങ്ങളും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വവും ഞങ്ങളുടെ പ്രവര്‍ത്തകരുടെ പ്രയത്നങ്ങളും നമ്മുടെ സര്‍ക്കാരിന്റെ പദ്ധതികളും ബി ജെ പിക്ക് സംസ്ഥാനത്ത് ഭൂരിപക്ഷം സമ്മാനിക്കും,' ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

അതേസമയം എക്‌സിറ്റ് പോളുകള്‍ കണ്ട് നിരാശരാകേണ്ട എന്നും കോണ്‍ഗ്രസിന് അഭിമാനാര്‍ഹമായ വിജയം ഉറപ്പാണ് എന്നും കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസിന് ജനങ്ങള്‍ വലിയ രീതിയില്‍ വോട്ട് ചെയ്തതായി കമല്‍നാഥ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രദ്ധ തിരിക്കരുതെന്നും കമല്‍നാഥ് എക്‌സില്‍ കുറിച്ചു.
വ്യാഴാഴ്ച പുറത്ത് വന്ന പല എക്‌സിറ്റ് പോള്‍ ഫലങ്ങളിലും സംസ്ഥാനത്തെ വോട്ടര്‍മാരുടെ ഇംഗിതം എന്താണ് എന്ന് വ്യക്തമാക്കുന്നില്ല. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം പ്രഖ്യാപിക്കുമ്പോള്‍ മറ്റ് ചിലര്‍ ബി ജെ പിക്കൊപ്പമാണ് ജനങ്ങള്‍ എന്നാണ് പ്രവചിക്കുന്നത്. 230 അംഗ നിയമസഭാ സീറ്റില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്. ഡിസംബര്‍ മൂന്നിനാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍
ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ഉന്ത്യാ ടിവി-സി എന്‍ എക്സ്, ന്യൂസ് 24-ടുഡേയ്സ് ചാണക്യ, റിപ്പബ്ലിക് ടി വി- മാട്രിസ് എന്നിവര്‍ ബി ജെ പിക്ക് സംസ്ഥാനത്ത് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും എന്നാണ് പ്രവചിക്കുന്നത്. അതേസമയം ദൈനിക് ഭാസ്‌കര്‍, ജന്‍ കി ബാത്, ടൈംസ് നൗ-ഇ ടി ജി, ടി വി 9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എന്നിവര്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്ത് ശക്തമായ പോരാട്ടമാണ് എന്നാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications