കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടില്ല? അജണ്ടയില്‍ രണ്ട് കാര്യങ്ങള്‍ മാത്രം, എസ്പി കമല്‍നാഥിനൊപ്പം

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: ഗവര്‍ണറുടെ നിര്‍ദേശം ലംഘിച്ച് മധ്യപ്രദേശ് നിയമസഭയില്‍ തിങ്കളാഴ്ച ഒരുപക്ഷേ വിശ്വാസ വോട്ട് നടക്കില്ല. സഭയുടെ അജണ്ടയില്‍ വിശ്വാസ വോട്ട് ഉള്‍പ്പെടുത്തിയില്ല. തിങ്കളാഴ്ചായണ് മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വിശ്വാസ വോട്ട് നടക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ജയ്പൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൊറോണ പരിശോധന നടത്തി. മധ്യപ്രദേശില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....

രണ്ടു കാര്യങ്ങള്‍ മാത്രം

രണ്ടു കാര്യങ്ങള്‍ മാത്രം

മധ്യപ്രദേശ് നിയമസഭയുടെ അജണ്ടയില്‍ തിങ്കളാഴ്ച രണ്ടു കാര്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 11 മണിക്ക് ഗവര്‍ണറുടെ നയപ്രഖ്യാപനമാണ് ഒന്ന്. മറ്റൊന്ന് ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പറയലും ഇത് രണ്ടുമണി മുതലാണ്. അതേസമയം, രാജ്യം ഉറ്റുനോക്കുന്ന വിശ്വാസ വോട്ട് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

തീരുമാനം തിങ്കളാഴ്ച

തീരുമാനം തിങ്കളാഴ്ച

തിങ്കളാഴ്ച വിശ്വാസ വോട്ട് നടക്കുമോ എന്ന സ്പീക്കര്‍ എന്‍പി പ്രജാപതിയോട് മാധ്യമങ്ങള്‍ ആരാഞ്ഞു. എന്നാല്‍ അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. എല്ലാം നാളെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തീരുമാനിക്കാന്‍ സാധിക്കില്ല. തന്റെ തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

എസ്പി പിന്തുണ കമല്‍നാഥിന്

എസ്പി പിന്തുണ കമല്‍നാഥിന്

അതേസമയം, സമാജ്‌വാദി പാര്‍ട്ടി കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. എസ്പിക്ക് ഒരു എംഎല്‍എയാണുള്ളത്. ഇവര്‍ നേരത്തെ സര്‍ക്കാരിന്റെ ഭാഗമാണ്. എന്നാല്‍ ജയ്പൂരിലേക്ക് കോണ്‍ഗ്രസ് അംഗങ്ങളെ മാറ്റിയപ്പോള്‍ എസ്പി അംഗം വിട്ടുനിന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ഹാജരാകാന്‍ പ്രയാസമെന്ന് വിമതര്‍

ഹാജരാകാന്‍ പ്രയാസമെന്ന് വിമതര്‍

22 വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതാണ് കമല്‍നാഥ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഇതില്‍ ആറ് പേരുടെ രാജി സ്വീകരിച്ചു. ബാക്കി 16 പേരുടേത് ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. ഹാജരാകാന്‍ പ്രയാസമുണ്ടെന്നും തങ്ങളുടെ രാജി സ്വീകരിക്കണമെന്നും 16 എംഎല്‍എമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.

കൈ ഉയര്‍ത്തി കാണിച്ചാല്‍ മതി

കൈ ഉയര്‍ത്തി കാണിച്ചാല്‍ മതി

ബട്ടന്‍ അമര്‍ത്തി വോട്ടെടുപ്പ് നടത്താനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മാത്രമല്ല, വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ പറയുന്നത് കൈ ഉയര്‍ത്തി കാണിച്ചുള്ള വോട്ടെടുപ്പ് മതി എന്നാണ്.

 കൊറോണ പരിശോധന

കൊറോണ പരിശോധന

അതേസമയം, ജയ്പൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് അംഗങ്ങളെ കൊറോണ പരിശോധന നടത്തുകയാണ്. ബിജെപി അംഗങ്ങള്‍ ഉടനെ ഭോപ്പാലിലെത്തും. അവരുടെ പരിശോധനയും നടക്കും. വിമതര്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയാല്‍ സമാനമായ രീതിയില്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ തീരുമാനം.

വൈകാന്‍ സാധ്യത

വൈകാന്‍ സാധ്യത

ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. ഗവര്‍ണറുടെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം സ്പീക്കര്‍ക്കുണ്ട് എന്നും നിയമവിദഗ്ധര്‍ പറയുന്നു. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും ആദ്യ നടപടികള്‍ക്ക് ശേഷം സഭ നീട്ടി വയ്ക്കാന്‍ സ്പീക്കര്‍ക്ക് സാധിക്കും.

English summary
Madhya Pradesh Floor test not included in the Assembly agenda on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X