കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലിനും സോണിയക്കുമെതിരെ മധ്യപ്രദേശ് സർക്കാരും': നാഷണല്‍ ഹെറാള്‍ഡില്‍ സംസ്ഥാനത്തും അന്വേഷണം

Google Oneindia Malayalam News

ദില്ലി: നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആസ്തികള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ. ആസ്തികള്‍ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ അതോ ഭൂവിനിയോഗത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മധ്യപ്രദേശ് സർക്കാർ അന്വേഷണം ആരംഭിക്കുമെന്നാണ് ഒരു മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. "മധ്യപ്രദേശിലെ നാഷണൽ ഹെറാൾഡ് പ്രോപ്പർട്ടികൾ അന്വേഷിക്കും. വാണിജ്യപരമായ ഉപയോഗം കണ്ടെത്തിയാൽ ആവസ്തു സീൽ ചെയ്യും," സംസ്ഥാന നഗരവികസന മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

'ദിലീപിനെ പൂട്ടാനുറച്ച് തന്നെ': ആരൊക്കെ എന്തെൊക്കെ തടസ്സവുമായി വന്നാലും ഏതറ്റം വരെ പോകും: ടിബി മിനി'ദിലീപിനെ പൂട്ടാനുറച്ച് തന്നെ': ആരൊക്കെ എന്തെൊക്കെ തടസ്സവുമായി വന്നാലും ഏതറ്റം വരെ പോകും: ടിബി മിനി

"സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിലാണ് ഭൂമി അനുവദിച്ചത്. അത് പിന്നീട് കോൺഗ്രസ് നേതാക്കളുടെ പേരിലാക്കി, ഡൽഹിയിലെ നാഷണൽ ഹെറാൾഡിന്റെ 5,000 കോടി രൂപയുടെ സ്വത്ത് ഇപ്പോൾ സോണിയ ഗാന്ധിയുടെ പേരിലാണ്," എന്നും സിംഗ് പറഞ്ഞു. പത്രത്തിന്റെ യന്ത്രങ്ങൾ കടത്തിക്കൊണ്ട് പോയതിനും നവജീവനിലെ പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാത്തതിനും പത്രത്തിന് ഭൂമി പാട്ടത്തിന് നൽകിയ ഭോപ്പാൽ ഡെവലപ്‌മെന്റ് അതോറിറ്റി ഫയൽ ചെയ്ത സ്യൂട്ട് റദ്ദാക്കാനുമായി ഗാന്ധി കുടുംബം സംസ്ഥാനത്ത് ഒന്നിലധികം കേസുകള്‍ നേരിടുന്നുണ്ട്.

 soniarahul

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഭോപ്പാലിലെ പ്രസ് കോംപ്ലക്സിൽ 1.14 ഏക്കർ 1982-ൽ ഒരു ലക്ഷം രൂപയ്ക്ക് ഭൂമി പാട്ടത്തിനെടുത്തിരുന്നു. അക്കാലത്ത് എജെഎൽ ഇംഗ്ലീഷ് ദിനപത്രമായ നാഷണൽ ഹെറാൾഡും ഹിന്ദി ദിനപത്രമായ നവജീവനും ഉറുദു ദിനപത്രമായ കൗമി ആവാസുമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. 2011-ൽ പാട്ടക്കാലാവധി അവസാനിച്ചപ്പോൾ, ബിഡിഎ ഉദ്യോഗസ്ഥർ സൈറ്റിലെത്തി പരിശോധിച്ചപ്പോള്‍ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുപകരം ഭൂമി മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി. 1992-ൽ തന്നെ പത്രങ്ങളുടെ പ്രസിദ്ധീകരണം നിലച്ചിരുന്നു. ഇതോടെയാണ് വാണിജ്യ സ്ഥാപനങ്ങൾ പകരം സ്ഥാനം പിടിക്കാൻ തുടങ്ങിയത്.

എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍

എജെഎല്ലിന് അനുവദിച്ച ഭൂമിയുടെ ഭാഗങ്ങൾ വ്യത്യസ്ത ആളുകള്‍ക്ക് വിറ്റതായും ആ പ്ലോട്ടുകളുടെ ഉടമസ്ഥാവകാശവും പലതവണ മാറിയെന്നുമാണ് ബി ഡി എല്‍ ആരോപിക്കുന്നത്. ഇതേതുടർന്ന് പാട്ടക്കരാര് പുതുക്കാന് ബിഡിഎ വിസമ്മതിച്ചു. സൈറ്റിൽ നിലവിൽ വിശാൽ മെഗാ മാർട്ടിന്റെ ഒരു യൂണിറ്റും മംഗളം, ലോട്ടസ് ഉൾപ്പെടെയുള്ള റീട്ടെയിൽ ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകളും ഉണ്ട്. 2012-ൽ ബിഡിഎ പട്ടയം റദ്ദാക്കുകയും ഭൂമി തിരിച്ചുപിടിക്കാൻ നോട്ടീസ് അയയ്ക്കുകയും ചെയ്തു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

അതേസമയം, നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെ ഡൽഹിയിലെ യംഗ് ഇന്ത്യൻ ഓഫീസ് സീൽ ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് നടത്തുന്ന എജെഎല്ലിന്റെ 800 കോടിയിലധികം മൂല്യമുള്ള ആസ്തി യംഗ് ഇന്ത്യൻ ഏറ്റെടുത്ത ഇടപാടില്‍ അപാകതയുണ്ടെന്നാണ് ഇഡിയുടെ ആരോപണം. പണം യങ് ഇന്ത്യൻ ഷെയർഹോൾഡർമാരായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ആസ്തികളായിരിക്കണമെന്നും അവർ ഇതിന് നികുതി നൽകണമെന്നുമാണ് ആദായനികുതി വകുപ്പ് പറയുന്നത്. അതേസമയം യംഗ് ഇന്ത്യൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നും അതിനാൽ ഓഹരിയുടമകൾക്ക് അതിൽ നിന്ന് പണമുണ്ടാക്കാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ് വാദിക്കുന്നത്.

English summary
'Madhya Pradesh government against Rahul and Sonia': National Herald also probes the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X