Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ പീഡനം; 4 ഭാര്യമാര്‍ ഉപേക്ഷിച്ചു, അഞ്ചാം ഭാര്യ വെട്ടിക്കൊന്നു, ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടി

ഉറക്ക ഗുളിക കൊടുത്ത് ഭര്‍ത്താവിനെ മയക്കിയ ശേഷം കോടാലി കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. ശേഷം ജനനേന്ദ്രിയത്തിലും തൊണ്ടയിലും കോടാലി കൊണ്ട് വെട്ടിയെന്നും ബിരേന്ദര്‍ പറഞ്ഞു.

mirder

ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്രൗലിയില്‍ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കാഞ്ചന്‍ ഗുര്‍ജാര്‍ എന്നായാളാണ് ഭാര്യ ബിരേന്ദര്‍ ഗുര്‍ജാറിനാല്‍ കൊല്ലപ്പെട്ടത്. കാഞ്ചന്‍ ഗുര്‍ജാറിന്റെ അഞ്ചാമത്തെ ഭാര്യയാണ് ബിരേന്ദര്‍ ഗുര്‍ജാര്‍. ഫെബ്രുവരി 21 ന് ആണ് കാഞ്ചന്‍ ഗുര്‍ജറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നഗ്നമായ നിലയില്‍ വീടിന് സമീപത്തുള്ള പറമ്പില്‍ ആയിരുന്നു കാഞ്ചന്‍ ഗുര്‍ജറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ജനനേന്ദ്രിയവും തൊണ്ടയും മുറിച്ച നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

സംഭവത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ ബിരേന്ദറിനേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് ബിരേന്ദര്‍ സമര്‍ത്ഥമായി ഒഴിഞ്ഞ് മാറി. പിന്നീട് സംശയം തോന്നിയ പൊലീസ് ബിരേന്ദറിനെ നിരീക്ഷിച്ച് വരികയായിരുന്നു.

25

ഇതിനിടെ വീണ്ടും ബിരേന്ദറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. ഇതോടെ ബിരേന്ദര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണത്തില്‍ ഉറക്ക ഗുളിക കൊടുത്ത് മയക്കിയ ശേഷം കോടാലി കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു എന്നും ശേഷം ജനനേന്ദ്രിയത്തിലും തൊണ്ടയിലും കോടാലി കൊണ്ട് വെട്ടിയതായും ബിരേന്ദര്‍ പറഞ്ഞു.

ശേഷം ആരും അറിയാതെ ബിരേന്ദര്‍ മൃതദേഹം പുറത്ത് കൊണ്ടുപോയിടുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി കാഞ്ചന്‍ ഗുര്‍ജറിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കത്തിച്ച് കളയുകയും ചെയ്തു. കാഞ്ചന്‍ മദ്യത്തിനും മയക്ക് മരുന്നിനും അടിമയായിരുന്നും എന്ന് ബിരേന്ദര്‍ പറയുന്നു.

എന്നും മദ്യലഹരിയില്‍ രാത്രി തന്നെ ഉപദ്രവിക്കാറുണ്ട് എന്നും സഹികെട്ടാണ് കൃത്യം ചെയ്തത് എന്നും ബിരേന്ദര്‍ പറയുന്നു. കാഞ്ചന്റെ മദ്യലഹരിയിലെ പീഡനം സഹിക്ക വയ്യാതെ ആണ് നാല് മുന്‍ഭാര്യമാരും അദ്ദേഹത്തെ ഉപേക്ഷിച്ച് പോയത് എന്നും ബിരേന്ദര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+