പശുവിന്റെ വാല്‍ മുറിച്ചു!! യുവാവിനോട് ഗോ രക്ഷക് പ്രവര്‍ത്തകര്‍ ചെയ്തത്!! വീഡിയോ പുറത്ത്!

  • Posted By:
Subscribe to Oneindia Malayalam

ഉജ്ജയിന്‍: ഗോരക്ഷയുടെ പുറത്ത് രാജ്യത്ത് അതിക്രമങ്ങള്‍ തുടരുകയാണ്. പശുവിന്റെ വാല്‍ മുറിച്ചെന്നാരോപിച്ച് യുവാവിനെ ഒരു സംഘ്ം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ശനിയാഴ്ചയാണ് സംഭവം. പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുവാവിന്റെ കൈയ്യില്‍ പശുവിന്റെ വാല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോരക്ഷക് പ്രവര്‍ത്തകര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

cow

യുവാവിനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ചുറ്റു കൂടി നില്‍ക്കുന്നവര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാ. മര്‍ദനത്തിന് ഇരയായ ആള്‍ സഹായം അഭ്യര്‍ഥിക്കുന്നതും വീഡിയോയിലുണ്ട്.

അപുത മാല്‍വിയ എന്നയാളാണ് ക്രൂര മര്‍ദനത്തിന് ഇരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ടാണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പോലീസിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചേതന്‍ സങ്ഖ്‌ല, വികാസ്, നീലേഷ് സങ്ഖ്‌ല, ശുഭാം എന്നിവരാണ് യുവാവിനെ ആക്രമിച്ചത്. നാലുപേരെയും പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. പശുവിന്റെ വാല്‍ കൈയില്‍ ഉണ്ടായിരുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്.

English summary
A youth was beaten by a group of gau rakshaks, or self-proclaimed cow vigilantes, in Madhya Pradesh’s Ujjain district on Saturday for allegedly having cut a cow’s tail.
Please Wait while comments are loading...