കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് സര്‍ക്കാരിന് താക്കീതുമായി രാഹുല്‍ ഗാന്ധി; മികച്ച പ്രകടനമില്ലെങ്കില്‍ എല്ലാവരെയും മാറ്റും

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ വ്യത്യസ്തമായ മുഖമാണ് രാഹുല്‍ ഗാന്ധിയിലൂടെ മധ്യപ്രദേശില്‍ ദൃശ്യമാകുന്നത്. ഭോപ്പാലില്‍ കഴിഞ്ഞദിവസം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ രാഹുല്‍ ഗാന്ധി നല്‍കിയ താക്കീത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍നാഥ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും മറിച്ചാണെങ്കില്‍ എല്ലാവരെയും മാറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷകരുടെ പിന്തുണയില്‍ മികച്ച മുന്നേറ്റം നടത്തിയാണ് 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരം പിടിച്ചത്. കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളുമെന്ന രാഹുലിന്റെ വാഗ്ദാനമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന ബിജെപി നേതാവ് റാം കൃഷ്ണ കുസ്മരിയയെ വേദിയിലിരുത്തിയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്....

നന്നായി പ്രവര്‍ത്തക്കണം, അല്ലെങ്കില്‍ മാറണം

നന്നായി പ്രവര്‍ത്തക്കണം, അല്ലെങ്കില്‍ മാറണം

മുഖ്യമന്ത്രി കമല്‍നാഥും മറ്റു മന്ത്രിമാരും മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നല്ല ഭരണം കാഴ്ചവെച്ചില്ലെങ്കില്‍ എല്ലാവരെയും മാറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശിന്റെ ഭരണം ജനം കോണ്‍ഗ്രസിനെ ഏല്‍പ്പിക്കാനുണ്ടായ സാഹചര്യവും രാഹുല്‍ വിശദീകരിച്ചു.

രാഹുലിന് നന്ദി

രാഹുലിന് നന്ദി

കോണ്‍ഗ്രസ് അധികാരത്തിലേറി പത്ത് ദിവസത്തിനകം കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളുമെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അധികാരത്തിലേറി രണ്ടാംദിനം തന്നെ മുഖ്യമന്ത്രി കമല്‍നാഥ് വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. രാഹുലിന് നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടി എന്ന പേരിലാണ് ഭോപ്പാലില്‍ റാലി സംഘടിപ്പിച്ചത്.

29 സീറ്റും സ്വന്തമാക്കും

29 സീറ്റും സ്വന്തമാക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദി കൂടിയായി ഭോപ്പാല്‍ സമ്മേളനം. സംസ്ഥാനത്തെ 29 ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചു. ഇതിനുള്ള പ്രവവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയെന്നും അദ്ദേഹം വിശദീകരിച്ചു. കോണ്‍ഗ്രസ് മധ്യപ്രദേശിലെ മുഴുവന്‍ സീറ്റും പിടിക്കുമെന്നും രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കര്‍ഷകര്‍ക്ക് ദിവസം 17രൂപ

കര്‍ഷകര്‍ക്ക് ദിവസം 17രൂപ

കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ മുഴുവന്‍ വായ്പകളും എഴുതി തള്ളി. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. അതായത് ദിവസം 17രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപ

വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപ

15 വന്‍കിട വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയാണ് ബിജെപി സര്‍ക്കാര്‍ എഴുതിതള്ളിയത്. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രം എത്ര രൂപ മാറ്റിവെക്കുന്നുവെന്നത് ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. രാമകൃഷ്ണ കുസ്മരിയ കോണ്‍ഗ്രസിലെത്തിയത് പാര്‍ട്ടിക്ക് നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുസ്മരിയയുടെ പ്രദേശമായ ബുന്ദേല്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് മുന്നേറ്റാന്‍ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

'ഗഡ്കരി വീണ്ടും മോദിക്കെതിരെ'... ആഘോഷമാക്കി കോണ്‍ഗ്രസ്; ജാതി പറഞ്ഞാല്‍ അടിക്കുമെന്ന് ഗഡ്കരി'ഗഡ്കരി വീണ്ടും മോദിക്കെതിരെ'... ആഘോഷമാക്കി കോണ്‍ഗ്രസ്; ജാതി പറഞ്ഞാല്‍ അടിക്കുമെന്ന് ഗഡ്കരി

English summary
Madhya Pradesh: Rahul Gandhi’s visit galvanises Congress; party eyes all 29 Lok Sabha seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X