സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് 3 വര്‍ഷം തടവ്
ഇന്‍ഡോര്‍: സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പത്തൊന്‍പതുകാരിയായ യുവതിക്ക് 3 വര്‍ഷത്തെ തടവും 500 രൂപ പിഴയും വിധിച്ചു. ഇന്‍ഡോര്‍ ജില്ലാ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. സ്ത്രീകളെ പീഡിപ്പിച്ചതിന് ഒരു സ്ത്രീയെ തന്നെ ശിക്ഷിക്കുന്നത് അപൂര്‍വമായ സംഭവമാണ്.
കുറ്റക്കാരിയെന്ന് കണ്ടെത്തിയ സിമ്രാന് അലിയാസ് സ്ത്രീകളെ പീഡിപ്പിച്ചെന്നത് സംശയാതീതമായി തെളിഞ്ഞെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഭരത് സിങ് പറഞ്ഞു. സ്ത്രീകളെ പീഡിപ്പിക്കുന്നത് സ്ത്രീതന്നെ ആണെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇത്തരം കുറ്റവാളികള്‍ ഉള്ളിടത്തോളം സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുക ബുദ്ധിമുട്ടേറിയ കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2013ല്‍ ഭോപാല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സിമ്രാന് അറസ്റ്റിലാകുന്നത്. സംശയാസ്പദമായി കണ്ടെത്തിയ ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ഇന്‍ഡോറിലെ സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
2014ല്‍ ഇവരെ താമസിക്കുന്ന പെണ്‍കുട്ടിയാണ് സിമ്രാന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കുന്നത്. പെണ്‍കുട്ടിക്ക് പിന്നാലെ സ്ത്രീകളുടെ കേന്ദ്രത്തിലെ പലരും സിമ്രാനെതിരെ പരാതിയുമായി രംഗത്തെത്തി. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട സിമ്രാന് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications