ഭര്‍തൃവീട്ടില്‍ നിന്ന് തിരിച്ചുവന്നു; യുവതിയെ മരത്തില്‍ കെട്ടിത്തൂക്കി അടിച്ച് കുടുംബം, വീഡിയോ
ഭോപ്പാല്‍: ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചെത്തിയ യുവതിയെ വീട്ടുകാര്‍ ക്രൂരമായി തല്ലിച്ചതച്ചു. യുവതിയുടെ പിതാവും സഹോദരങ്ങളുമാണ് അടിച്ച് അവശയാക്കിയത്. തല്ലരുതെന്ന് യുവതി കരഞ്ഞുപറയുന്നുണ്ടെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരത. വീട്ടില്‍ നിന്ന് പുറത്തിറക്കി ഏറെ നേരം മര്‍ദ്ദിച്ച ശേഷം കയര്‍ ഉപയോഗിച്ച് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ശേഷം പിതാവും സഹോദരങ്ങളും ചുറ്റും നിന്ന് അടിച്ചു.
അക്രമികളില്‍ ഒരാളുടെ വടി അടിക്കുന്നതിനിടെ മുറിഞ്ഞു. ശേഷം മറ്റൊരു വടികൊണ്ട് വീണ്ടും അടി തുടര്‍ന്നു. ഈ നടുക്കുന്ന ക്രൂരതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വാര്‍ത്തയായി. ഇതോടെ പോലീസ് ഇടപെട്ടു. പിതാവിനെയും സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം മടങ്ങിവന്നത് വലിയ കുറ്റമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതേ ചൊല്ലിയാണ് മര്‍ദ്ദനം. യുവതി കരയുന്നത് കണ്ട് ചിലര്‍ ആര്‍ത്തുചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ അതിവേഗം വൈറലായി. ഇതോടെയാണ് പോലീസ് കേസെടുത്തതും നാല് പേരെ അറസ്റ്റ് ചെയ്തതും. ജൂണ്‍ 28ന് ജില്ലയിലെ ബാദിപൂള്‍ തലാവോ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് അലിരാജ് പൂര്‍ എസ്പി വിജയ് ഭഗ്വാവി പറഞ്ഞു.
Barbarism in tribal MP. 19-year-old girl, married 3 months back subjected to unimaginable torture by father and cousins on June 28, for leaving in-laws house and coming to maternal uncle's house in Alirajpur district. @NewIndianXpress @khogensingh1 @gsvasu_TNIE @TheMornStandard pic.twitter.com/U9Vf47BAtB
— Anuraag Singh (@anuraag_niebpl) July 2, 2021
സമീപ ഗ്രാമത്തിലേക്കാണ് യുവതിയെ വിവാഹം ചെയ്തയച്ചത്. ഭര്‍ത്താവ് പിന്നീട് ഗുജറാത്തിലേക്ക് ജോലിക്ക് പോയി. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്ന് മടങ്ങിയ യുവതി അമ്മയുടെ അങ്കിളിന്റെ വീട്ടിലെത്തി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് എന്തിന് തിരിച്ചുപോന്നു എന്ന് ചോദിച്ചാണ് അച്ഛനും സഹോദരങ്ങളും തല്ലിയത്. മര്‍ദ്ദനത്തിന്റെ വീഡിയോ പ്രദേശവാസി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തുവെന്ന് എസ്പി പറഞ്ഞു.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications