കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ ഫ് ളൈറ്റിന് ഭീഷണി; 12 ാം ക്ലാസുകാരന്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: എയര്‍ ഇന്ത്യ ഫ് ളൈറ്റ് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ പന്ത്രണ്ടാംക്ലാസുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ട് പോലീസ് കമ്മീഷണര്‍ വിലാസ് വിലാസ് ചന്ദന്‍ശിവെ അറിയിച്ചു. നവംബര്‍ 28ന് വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

നവംബര്‍ 20ന് താനെയിലുള്ള എയര്‍ ഇന്ത്യ കാള്‍ സെന്ററിലാണ് അഞ്ജാതമായ കാള്‍ സന്ദേശമെത്തിയത്. താന്‍ ഐസിസ് തീവ്രവാദിയാണെന്നും നവംബര്‍ 28ന് വിമാനം റാഞ്ചുമെന്നും ഹിന്ദിയില്‍ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പോലീസ് സംഘം കാളിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങിയത്.

air-india

കാള്‍ എത്തിയത് മധ്യപ്രദേശിലെ ഹാര്‍ദ ജില്ലിയില്‍ നിന്നുമാണെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് രാഹത്‌ഗോണ്‍ ഗ്രാമത്തിലെ യുവാവാണ് കാളിന് പിറകിലെന്ന് കണ്ടെത്തിയത്. യുവാവ് മൂന്ന് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവയില്‍ ഒന്നില്‍ നിന്നുമായിരുന്നു ഫോണ്‍ ചെയ്തത്.

ഒരു തമാശയ്ക്കുവേണ്ടിയാണ് ഭീഷണി സന്ദേശമയച്ചതെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ഡിസംബര്‍ 2വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്കെതിരെ നേരത്ത കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

English summary
Madhya Pradesh youth arrested, Madhya Pradesh youth held for making ‘threat call’ to Air India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X