ഹിന്ദു സംഘടനകള്‍ക്ക് തിരിച്ചടി; പെരുമാള്‍ മുരുകന്റെ പുസ്തകം പിന്‍വലിക്കേണ്ടെന്ന് കോടതി
ചെന്നെ: ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ പുസ്തകം നിരോധിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. 'മാതൊരുഭാഗന്‍' (അര്‍ദ്ധനാരീശ്വരന്‍) എന്ന പുസ്തകമാണ് പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്‌കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മാതൊരുഭാഗന്‍ എന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. തുടര്‍ന്ന് നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗം പുസ്തകം പിന്‍വലിച്ച് മാപ്പ് പറയാന്‍ പെരുമാള്‍ മുരുകനോട് ആവശ്യപ്പെട്ടിരുന്നു.

പെരുമാള്‍ മുരുകനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ നാമക്കല്‍ ജില്ലാ ഭരണ കൂടത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്ത് കാരുടെയും സംഘടനയാണ് മദ്രാസ് ഹൈക്കടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും.
പുസ്തകത്തില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ നിന്നും ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞതോടെയാണ് അന്ന് ഉണ്ടായിരുന്ന പ്രതിഷേധങ്ങള്‍ അവസാനിച്ചത്. പിന്നീട് തന്റെ എല്ലാ പുസ്തകങ്ങളും പിന്‍വലിക്കുകയാണെന്നും സാഹിത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.












Click it and Unblock the Notifications