കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയില്‍; ഒരിക്കല്‍ അകപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുവരാനാകില്ലെന്ന് ആത്മഹത്യാ കുറിപ്പ്

ബ്ലൂവെയില്‍, ഒരിക്കല്‍ അകപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുവരാനാകില്ലെന്ന് ആത്മഹത്യാ കുറിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ബ്ലൂവെയില്‍ ആത്മഹത്യ സ്ഥിരീകരിച്ചതോടെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. മധുരൈ സ്വദേശിയായ പത്തൊമ്പതുകാരന്‍ വിഘ്‌നേഷ് ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. വിദ്യര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ ബ്ലൂവെയില്‍ സ്വാധീനം വ്യക്തമാക്കിയതോടെയാണ് മരണത്തില്‍ ഗെയിമിന്റെ സ്വാധീനം സ്ഥിരീകരിച്ചത്.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചില അംഗങ്ങള്‍ക്ക് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഫോണിലെ നമ്പരുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുവരികയാണ്. മാന്നാര്‍ തിരുമല നൈക്കര്‍ കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് മരിച്ച വിഘ്‌നേഷ്. കോളേജിലെ വിഘ്‌നേഷിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും.

03-1493806245-bluewhalesuicidegame-1-01-1504238484.jpg -Properties

ബ്ലൂവെയില്‍ ചലഞ്ച് മരണത്തിന് കാരണമായെന്ന് മധുരൈ എസ്പി മണിവണ്ണന്‍ പറയുന്നു. തിമിംഗലത്തിന്റെ ചിത്രം വിദ്യാര്‍ഥിയുടെ ഇടതുകൈയ്യില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ സെല്‍ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇത് കണ്ടെത്താനാണ് പോലീസ് ശ്രമം. ഫോണില്‍ വിദേശത്തുനിന്നും കോള്‍ വന്നതായി സംശയിക്കുന്നുണ്ട്.

ഒരിക്കല്‍ അകപ്പെട്ടാല്‍ പിന്നീടൊരിക്കലും ഗെയിമില്‍നിന്നും തിരിച്ചുകയറാന്‍ കഴിയില്ലെന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലുണ്ട്. ബ്ലൂവെയില്‍ വെറുമൊരു ഗെയിമല്ല. അത് കളിക്കുന്നവരെ ഇല്ലാതാക്കുന്നതാണ്. നിങ്ങള്‍ക്കതില്‍ പ്രവേശിക്കാം. എന്നാല്‍ തിരിച്ചുകയറാനാവില്ലെന്നും വിദ്യാര്‍ഥി പറയുന്നു.

English summary
‘You can enter but never exit’: Madurai teen on Blue Whale dare before suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X