കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി: '25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും'

Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് വലിയ പ്രതീക്ഷയായിരുന്നു വെച്ചുപുലര്‍ത്തിയിരുന്നത്. പലമണ്ഡലങ്ങളിലും രാജ്താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പിന്തുണയും കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചിരുന്നു. അതിനാല്‍തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ടായിരുന്നു.

<strong> ബാലഭാസ്കറിന്റെ കാറിൽ നിന്ന് ലഭിച്ചത് 44 പവൻ ആഭരണങ്ങളും 2 ലക്ഷവും, വ്യക്തത വരുത്താൻ ക്രൈംബ്രാഞ്ച്</strong> ബാലഭാസ്കറിന്റെ കാറിൽ നിന്ന് ലഭിച്ചത് 44 പവൻ ആഭരണങ്ങളും 2 ലക്ഷവും, വ്യക്തത വരുത്താൻ ക്രൈംബ്രാഞ്ച്

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തവന്നപ്പോള്‍ കടുത്ത നിരാശയായിരുന്നു ഫലം. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളായിരുന്നു ലഭിച്ചതെങ്കില്‍ ഇത്തവണ അത് കേവലം ഒന്നിലേക്ക് ചുരങ്ങിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഈ വര്‍ഷം അവസാനം നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനിടയില്‍ സംസ്ഥാനത്തെ 25 ലേറെ കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 41 എണ്ണത്തിലും ഇത്തവണ എന്‍ഡിഎ കക്ഷികളാണ് ജയിച്ചത്. ബിജെപി 23 സീറ്റുകളിലും ശിവസേന 18 സീറ്റുകളിലുമാണ് വിജയിച്ചത്. യുപിഎ സഖ്യത്തിന് ആകെ ലഭിച്ചത് അഞ്ച് സീറ്റുകള്‍മാത്രമാണ്. എന്‍സിപി 4 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി.

പരാജയം രുചിച്ചു

പരാജയം രുചിച്ചു

എത്രവലിയ തിരിച്ചടിയിലും കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്ന പല സ്ഥാനാര്‍ത്ഥികളും പരാജയം രുചിച്ചു. നന്ദേതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ 40000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഏറെ പ്രതീക്ഷയുള്ള മണ്ഡ‍ലമായ മുബൈനോര്‍ത്തില്‍ ബോളിവുഡ് താരം ഊര്‍മ്മിള മണ്ഡോത്കറും കനത്ത പരാജയം നേരിടേണ്ടി വന്നു.

നിയമസഭാ തിര‍ഞ്ഞെടുപ്പിലെങ്കിലും

നിയമസഭാ തിര‍ഞ്ഞെടുപ്പിലെങ്കിലും

പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജിക്കൊരുങ്ങുകയും ചെയ്തു. അതേസമയം ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിലെങ്കിലും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍

കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ 25 ഓളം കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അവകാശവാദവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.

അവകാശവാദം

അവകാശവാദം

ജലവിഭാവ മന്ത്രി ഗീരീഷി മഹാജനാണ് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിരിക്കും പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയെന്ന് മന്ത്രി അവകാശപ്പെടുന്നു.

ബിജെപിയിലെത്തും

ബിജെപിയിലെത്തും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഖേ പാട്ടീല്‍ മണ്‍സൂണ്‍ സെഷന് മുമ്പേ ബിജെപിയിലെത്തും. ഇത് സംബന്ധിച്ച് ഞായറാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിതാഷയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ഗിരീഷ് മഹാജാന്‍ പറഞ്ഞു.

മുഖ്യമന്ത്രി ബന്ധപ്പെടും

മുഖ്യമന്ത്രി ബന്ധപ്പെടും

ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്, എന്‍സിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികളിലെ 25 ഓളം എംഎല്‍മാര്‍ ഞങ്ങളെ ഫോണിലൂടേയും മറ്റും ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ ഇവരുമായി ബന്ധപ്പെട്ടേക്കും. ഉപാധികളില്ലാതെയായിരിക്കും ഇവരെ ബിജെപിയില്‍ ഉള്‍പ്പെടുത്തുക.

അവകാശവാദം

അവകാശവാദം

ഇപ്പോള്‍ തന്‍റെ ചുറ്റും നില്‍ക്കുന്നവരില്‍ ആരൊക്കെയാണ് ബിജെപിയിലേക്ക് ചേക്കേറുകയെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് അശോക് ചവാന് പോലും അറിയില്ല. ബിജെപിക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും നാസിക്, ജാല്‍ഗാവ് ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയായ ഗിരീഷ് അവകാശപ്പെട്ടു.

2014 ല്‍

2014 ല്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സംഖ്യം 50 സീറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 122 സീറ്റും ശിവസേന 63 സീറ്റും നേടിയിരുന്നു. 41 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും നേടിയത്. നാല്‍ പാര്‍ട്ടികളും സഖ്യമില്ലാതെയായിരുന്നു മത്സരിച്ചത്.

English summary
maharashtra: 25 congress-ncp mlas touch with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X