• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജുൺ മൂന്ന് മുതൽ പാർക്കുകളും ബീച്ചുകളും തുറക്കാം: മഹാരാഷ്ട്രയിൽ മാളുകൾക്ക് നിയന്ത്രണം,

മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൌൺ നീട്ടിയതിന് പിന്നാലെ പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം ഘട്ടംഘട്ടമായി ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ നീക്കം. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞത്.

ജീവനൊടുക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകയെ പിൻതുണച്ച് പഞ്ചായത്ത് ഭരണസമിതി: പ്രചരണം രാഷ്ട്രീയ പ്രേരിതം

 ജോഗിങ്ങിന് അനുമതി

ജോഗിങ്ങിന് അനുമതി

മിഷൻ ബിഗിൻ എഗൈയ്നിന്റെ ഒന്നാം ഘട്ടത്തിൽ പൊതുസ്ഥലങ്ങൾ, ബീച്ചുകൾ, പാർക്കുകൾ, ഗ്രൌണ്ടുകൾ എന്നിവിടങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ വൈകിട്ട് ഏഴ് മണിവരെ സൈക്ലിംഗ്, ജോഗിംഗ് എന്നിവ നടത്താൻ അനുമതിയുണ്ട്. എന്നാൽ കുട്ടികൾക്കൊപ്പം ഒരു മുതിർന്നയാളും ഉണ്ടായിരിക്കണമെന്നാണ് ചട്ടം.

 പ്ലംബർമാർക്കും ഇലക്ട്രീഷ്യന്മാർക്കും പ്രവർത്തിക്കാം

പ്ലംബർമാർക്കും ഇലക്ട്രീഷ്യന്മാർക്കും പ്രവർത്തിക്കാം

പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, കീടനനാശിനി തളിക്കുന്നവർക്ക് ജോലി തുടരാൻ അനുമതിയുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിനൊപ്പം മാസ്ക് ധരിക്കുന്നതും ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതും നിർബന്ധമാണ്. ഗാരേജുകൾക്ക് മുൻകൂട്ടിയുള്ള അനുമതിയോടെ പ്രവർത്തിക്കാം. ജൂൺ മൂന്ന് മുതൽ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കും. 15 ശതമാനം പേർക്ക് മാത്രമാണ് ഓഫീസിലെത്താൻ അനുമതിയുള്ളൂ.

 രണ്ടാം ഘട്ടം- ജൂൺ അഞ്ച് മുതൽ

രണ്ടാം ഘട്ടം- ജൂൺ അഞ്ച് മുതൽ

ഷോപ്പിംഗ് മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളുമല്ലാത്ത മാർക്കറ്റുകൾക്ക് രാവിലെ ഒമ്പത് മണി മുതൽ അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാം. കടകളിലെ ട്രയൽ റൂമുകൾക്ക് തുറക്കുന്നതിന് അനുമതി ഉണ്ടായിരിക്കില്ല. ആളുകൾ നടന്നോ സൈക്കിളിലോ ആണ് ഷോപ്പിങ്ങിനായി എത്തേണ്ടത്. ആൾക്കുട്ടം പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളോ സാമൂഹിക അകലം പാലിക്കാത്ത സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെത്തി കടകൾ അടപ്പിക്കും.

ദീർഘദൂര യാത്രകൾ പാടില്ല

ദീർഘദൂര യാത്രകൾ പാടില്ല

അവശ്യ സാധനങ്ങൾക്ക് അല്ലാത്തവയ്ക്ക് വേണ്ടിയുള്ള ദീർഘദൂര യാത്രകൾക്ക് മഹാരാഷ്ട്രയിൽ അനുമതിയില്ല. പാസഞ്ചർ മാനേജ്മെന്റ് അനുസരിച്ചായിരിക്കണം സ്വകാര്യ- പൊതു ഗതാഗത സംവിധാനങ്ങളുടെ നടത്തിപ്പ്. ഇരു ചക്രവാഹനങ്ങളിൽ ഒരാളും നാല് ചക്രവാഹനങ്ങിൽ ഡ്രൈവർക്ക് പുറമേ രണ്ട് യാത്രക്കാരെയും അനുവദിക്കും. ഓട്ടോറിക്ഷകൾ ടാക്സികൾ എന്നിവ അവശ്യസേവനങ്ങൾക്കായി രണ്ടു യാത്രക്കാരുമായി മാത്രം സഞ്ചരിക്കാം.

അന്തർസംസ്ഥാന യാത്രകൾ

അന്തർസംസ്ഥാന യാത്രകൾ

മെഡിക്കൽ പ്രൊഫഷണലുകൾ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, സാനിറ്റൈസേഷൻ ജീവനക്കാർ, ആംബുലൻസ് എന്നിവയ്ക്ക് നിയന്ത്രണങ്ങളില്ലാതെ അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതിയുണ്ട്. അതിഥി തൊഴിലാളികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, എന്നിവർക്കുള്ള യാത്രാ നിയന്ത്രണം ചട്ടങ്ങൾക്ക് അനുസരിച്ച് തുടരും. ചരക്കുകൾ, കാർഗോ എന്നിവയ്ക്ക് പുറമേ ഒഴിഞ്ഞ ട്രക്കുകൾക്കും അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതിയുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് അനുമതി നിഷേധിക്കാൻ അധികൃതർക്ക് സാധിക്കില്ല.

 മൂന്നാം ഘട്ടം ജൂൺ എട്ട് മുതൽ

മൂന്നാം ഘട്ടം ജൂൺ എട്ട് മുതൽ

എല്ലാ പ്രൈവറ്റ് കമ്പനികൾക്കും 10 ശതമാനം ജീവനക്കാരുമായി പ്രവർത്തിച്ച് തുടങ്ങാം. സ്കുളുകൾ, കോളേജുകൾ, ട്രെയിനിംഗ് കോച്ചിംഗ് സ്ഥാപനങ്ങൾ, മെട്രോ റെയിൽ, സിനിമാ തിയ്യേറ്റർ, ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ, ഓഡിറ്റോറിയം എന്നിവ സംസ്ഥാനത്ത് അടഞ്ഞുകിടക്കും. വലിയ പരിപാടികൾ, സ്പാ, സലൂൺ, ഹോട്ടൽ, റസ്റ്റോറന്റ് എന്നിവ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ഈ ഇളവകൾ കണ്ടെയ്ൻമെന്റ് സോണുകൾക്ക് ബാധകമല്ല.

 രാത്രിയിലെ കർഫ്യൂ

രാത്രിയിലെ കർഫ്യൂ

രാത്രി ഒമ്പത് മണിക്കും പുലർച്ചെ അഞ്ച് മണിക്കും ഇടയിലുള്ള ആൾസഞ്ചാരം പൂർണ്ണമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവശ്യ സേവനങ്ങൾക്ക് ഇത് ബാധകമല്ല. പ്രാദേശിക ഭരണകൂടങ്ങളാണ് ഇത് സംബന്ധിച്ച് തങ്ങളുടെ അധികാര പരിധിയിൽ നിയമാനുസൃതമായ ഉത്തരവുകൾ പുറത്തിറക്കുക. ഇത് ജനങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

 നിയന്ത്രണങ്ങൾ ആർക്കെല്ലാം

നിയന്ത്രണങ്ങൾ ആർക്കെല്ലാം

65 വയസ്സിന് മുകളിലുള്ളവർ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ ആരോഗ്യപരമായ കാര്യങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും അല്ലാതെ പുറത്തിറങ്ങരുത്. ഓരോ മുനിസിപ്പൽ ജില്ലാ അധികൃതരാണ് കണ്ടെയ്ൻമെന്റ് സോണുകൾ അടയാളപ്പെടുത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ചാണ് ഇക്കാര്യങ്ങൾ ചെയ്യേണ്ടത്. റെസിഡൻഷ്യൽ കോളനി, ചേരിപ്രദേശം, ഒരു കൂട്ടം കെട്ടിടങ്ങൾ, ലൈൻ, വാർഡ്, പ്രദേശം, ഗ്രാമങ്ങൾ, ക്ലസ്റ്ററുകൾ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുക.

English summary
Maharashtra allows to open beaches from June 3, markets from June 5 but no malls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more