Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകൂട്ടങ്ങളെ വിലക്കാനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: നാട്ടുകൂട്ടങ്ങള്‍ നാട്ടുകാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭ്രഷ്ടുകള്‍ക്കും ശിക്ഷകള്‍ക്കും കൂച്ചു വിലങ്ങിടാന്‍ നിയമവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. മിശ്രവിവാഹത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും സ്ത്രീകള്‍ക്കും താഴ്ന്ന ജാതികാര്‍ക്കുമെതിരെ നടക്കുന്ന നാട്ടു കൂട്ടങ്ങളുടെ ശിക്ഷാ വിധികളും ബഹിഷ്‌കരണങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യം.

ഇത്തരത്തില്‍ നിയമം പാസാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. പുതിയ നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സര്‍ക്കാറിന്റെ നിയമനിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗതെത്തി.

Maharashtra Map

താഴ്ന്ന ജാതികാര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും ശക്തിപകരുന്നതാണ് പുതിയ നിയമമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്‌കാരത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വ്യക്തികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ തടയാന്‍ നിയമം കൂടിയെ തീരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

സാമൂഹ്യ പുരോഗതിക്ക് നാട്ടു കൂട്ടങ്ങളുടെ ഇത്തരം ദുരാചാരങ്ങള്‍ വിലക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ നാട്ടുകൂട്ടത്തിന്റെ വിലക്കിനു പാത്രമായ നിരവധി കുടുംബങ്ങളുണ്ട്. നാട്ടുകൂട്ടത്തിന്റെ പിന്തുണയോടെ നിരവധി ദുരഭിമാന കൊലപാതകങ്ങളും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+