കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തിമ പട്ടികയിലുമില്ല: മഹാരാഷ്ട്രയില്‍ ബിജെപി തള്ളിയത് മൂന്ന് സമുന്നത നേതാക്കളെ!!

Google Oneindia Malayalam News

മുംബൈ: ബിജെപിയിലെ സമുന്നത നേതാക്കളെ ഒഴിവാക്കി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക. വിനോദ് താവ്ഡെ, പ്രകാശ് മേത്ത, ഏക്നാഥ് ഖഡ്സെ എന്നിവരാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ബിജെപിയും ശിവസേനയും തമ്മിലുള്ള സീറ്റ് വിഭജന ഫോര്‍മുലയിലും അന്തിമധാരണയായിട്ടുണ്ട്. ബിജെപി 150 സീറ്റില്‍ മത്സരിക്കുമ്പോള്‍ ശിവസേന 124 സീറ്റിലാണ് മത്സരിക്കുക. മറ്റ് സഖ്യകക്ഷികള്‍ക്ക 14 സീറ്റുകളും ലഭിക്കും. അന്തിമ പട്ടികയില്‍ ഏക്നാഥ് ഖഡ്സെയുടെ മകള്‍ രോഹിണി ഖഡ്സെക്ക് ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. മുക്തൈ നഗറില്‍ നിന്നാണ് രോഹിണി മത്സരിക്കുക.

ഫഡ്നാവിസിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ്; മത്സരിക്കുക മുന്‍ ബിജെപി നേതാവ്ഫഡ്നാവിസിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ്; മത്സരിക്കുക മുന്‍ ബിജെപി നേതാവ്

വിനോജ് താവ്ഡെയ്ക്ക് പകരം സുനില്‍ റാണെയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. മകള്‍ക്ക് സീറ്റ് നല്‍കിതയാണ് ഏക്നാഥ് ഖഡ്സെയെ പരിഗണിക്കാത്തതിന് പിന്നിലുള്ള കാരണം. കോലാബാ സീറ്റില്‍ രാജ് പുരോഹിതിന് പകരം രാഹുല്‍ നവ് രേക്കറാണ് മത്സരിക്കുക. പരാഗ് ഷായ്ക്ക് പകരം പ്രകാശ് മേത്തയെയും സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തിലാണ് ബിജെപി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത്. ഒക്ടോബര്‍ 21നാണ് ബിജെപി അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയുടെ വിധിയെഴുത്ത്. അന്തിമ പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥി പട്ടികകളാണ് പാര്‍ട്ടി പുറത്തിറക്കിയത്.

kadse-1570

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസ് നാഗ്പൂര്‍ സൗത്തില്‍ നിന്നും ചന്ദ്രകാന്ത് പാട്ടീല്‍ കോത്രൂഡില്‍ നിന്നും ജനവിധി തേടും. ശിവാജി മഹാരാജിന്റെ കുടുംബാംഗമായ ശിവേന്ദ്രസിംഗ് അഭയ് രാജെ ഭോസ് ലെ സത്താറയില്‍ നിന്നും മത്സരിക്കും. നിയമസഭാ തിരഞ്ഞെടിപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കിയ ബിജെപി 10 സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. 91 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ അ‍ഞ്ച് നേതാക്കള്‍ക്കും എന്‍സിപി വിട്ടെത്തിയ രണ്ട് പേര്‍ക്കും രണ്ട് സ്വതന്ത്രര്‍ക്കും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്.

English summary
Maharashtra BJP releases 4th list of candidates, Eknath Khadse, Vinod Tawde dropped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X