• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം കോണ്‍ഗ്രസിന്‍റെ തന്ത്രം, എന്‍സിപി മുന്നില്‍ നില്‍ക്കുന്നുവെന്ന് മാത്രം; ചുമതല വേണുഗോപാലിന്

മുംബൈ: തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയായി മത്സരിച്ച് നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടേയുള്ള പദവികള്‍ തുല്യമായി പങ്കുവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് ശിവസേന ഉറച്ച് നില്‍ക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ശിവസേന-ബിജെപി തര്‍ക്കം രൂക്ഷമായതോടെ രാഷ്ട്രീയ നീക്കങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള മാര്‍ഗ്ഗം തേടുമെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയുമായി ഒരു സഖ്യത്തിനുമില്ലെന്ന് എന്‍സിപി നേരത്ത വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകളാണ് പ്രതിപക്ഷം തേടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഫോണില്‍ വിളിച്ചു

ഫോണില്‍ വിളിച്ചു

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വ്യാഴാഴ്ച്ച വൈകിട്ട് ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് ശരദ് പവാറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

cmsvideo
  Kummanam Rajashekharan says BJP didn't lose any votes during this by election 2019
  ദില്ലിയിലേക്ക് പോകും

  ദില്ലിയിലേക്ക് പോകും

  സംസ്ഥാനത്തെ സഹാചര്യങ്ങള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ അടുത്ത ദിവസം തന്നെ ദില്ലിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. നേരിട്ട് കളത്തിലിറങ്ങാതെ എന്‍സിപിയെ മുന്നില്‍ നിര്‍ത്തി കരുക്കള്‍ നീക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

  പരസ്യമായ നീക്കം വേണ്ട

  പരസ്യമായ നീക്കം വേണ്ട

  ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യമെങ്കിലും അതിനായി പരസ്യമായ നീക്കം നടത്തേണ്ടെന്ന നിര്‍ദ്ദേശം. എന്നാല്‍ ശിവസേനയും എന്‍സിപിയും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ സസൂക്ഷ്മം നിരീക്ഷിച്ച് അതത് ഘട്ടങ്ങളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തും.

  കെസി വേണുഗോപാലിന് ചുമതല

  കെസി വേണുഗോപാലിന് ചുമതല

  ശിവസേനയും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയാല്‍ പുറത്ത് നിന്ന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കും. ഇക്കാര്യങ്ങളിലടക്കം മഹാരാഷ്ട്ര നേതൃത്വവുമായി ആശയവിനിമയം നടത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുണ്ട്.

  കേന്ദ്ര നേൃത്വവുമായി

  കേന്ദ്ര നേൃത്വവുമായി

  മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട്, മുതിര്‍ന്ന നേതാക്കളായ അശോക് ചവാന്‍, പൃഥിരാജ് ചവാന്‍ എന്നിവര്‍ ദില്ലിയിലെത്തി കേന്ദ്ര നേൃത്വവുമായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അധികാരത്തിലെത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ തടയാന്‍ കഴിയുമെങ്കില്‍ ശ്രമിക്കുകയെന്ന നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.

  വിശദീകരിക്കുക

  വിശദീകരിക്കുക

  മുഖ്യ ശത്രുവായ ബിജെപിയെ പുറത്താക്കാന്‍ എന്‍സിപി മുന്‍കൈ എടുത്ത് രൂപീകരിക്കുന്ന സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവെന്ന വാദം നിരത്തിയാവും ശിവസേനയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് വിശദീകരിക്കുക.

  ആത്മാര്‍ത്ഥ പരിശോധിക്കണം

  ആത്മാര്‍ത്ഥ പരിശോധിക്കണം

  ശിവസേനയെ പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ലെന്നും ബിജെപിയോടുള്ള എതിര്‍പ്പില്‍ അവരുടെ ആത്മാര്‍ത്ഥ പരിശോധിക്കണമെന്നുമാണ് സോണിയാ ഗാന്ധിയുടെ നിലപാട്. ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി വിലപേശുകയാണ് ശിവസേനയുടെ തന്ത്രമെങ്കില്‍ ആ കുഴിയില്‍ വീഴുന്നത് രാഷ്ട്രീയമായി ക്ഷീണമാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

  സര്‍ക്കാര്‍ രൂപീകരണം

  സര്‍ക്കാര്‍ രൂപീകരണം

  അധികാരം തുല്യമായി പങ്കിടണമെന്ന നിലപാടാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകിക്കുന്നത്. ബിജെപിയില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ച ശേഷം മാത്രം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിക്കാമെന്നാണ് ശിവസേനയുടെ നിലപാട്. ബിജെപിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പരമാവധി വിലപേശുക എന്നതാണ് ശിവസേനയുടെ തന്ത്രം.

  288 അംഗ നിയമസഭയില്‍

  288 അംഗ നിയമസഭയില്‍

  288 അംഗ നിയമസഭയില്‍ ബിജെപി 105 ഉം ശിവസേനയക്ക് 56ഉം അംഗങ്ങളാണുള്ളത്. മറുപക്ഷത്ത് എന്‍സിപിക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റുണ്ട്. ശിവസേനുയും എന്‍സിപിയും ചേര്‍ന്നാലും കേവല ഭൂരീപക്ഷത്തിനുള്ള 144 ല്‍ എത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടാവുകയാണെങ്കില്‍ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

  അടുത്ത സാധ്യതകള്‍

  അടുത്ത സാധ്യതകള്‍

  ബിജെപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത സാധ്യതകള്‍ കോണ്‍ഗ്രസ് ആലോചിക്കുമെന്ന് മുതിര്‍ന്ന നേതാവ് ചവാന്‍ വ്യക്തമാക്കി. ഗതിയനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കുമെന്ന് എൻസിപി വക്താവും പറഞ്ഞു.

  50:50 ഫോര്‍മുല

  50:50 ഫോര്‍മുല

  ശിവസേന തീരുമാനിച്ചാല്‍ സംസ്ഥാനത്ത് സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ സംഖ്യകള്‍ ലഭിക്കുമെന്നാണ് സഞ്ജയ് റാവത്ത് എംപി പറഞ്ഞത്. മഹാരാഷ്ട്രയില്‍ 50:50 ഫോര്‍മുലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതിയാണ് ജനങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

  ആദിത്യ താക്കറെ

  ആദിത്യ താക്കറെ

  ശിവസേനയുടെ മുഖ്യമന്ത്രിയെ കാണാനാണ് അവരുടെ ആഗ്രഹമെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കാനാണ് ശിവസേനയുടെ ശ്രമം. ആദിത്യ മുഖ്യമന്ത്രിയാകണമെന്ന് ശിവസേന എംഎൽഎമാരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

  മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

  മാലിയില്‍ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം; 54 പേര്‍ കൊല്ലപ്പെട്ടു

  English summary
  maharashtra; Congress puts the NCP ahead
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X