കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയുടെ നിര്‍ദേശം അക്ഷരംപ്രതി നടപ്പിലാക്കി മഹാരാഷ്ട്ര; കിടിലന്‍ നീക്കം

  • By News Desk
Google Oneindia Malayalam News

മുംബൈ: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കിടക്കുന്ന കുടിയേറ്റ തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും തീര്‍ത്ഥാടകരേയുമെല്ലാം സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ട്രെയിന്‍ ടിക്കറ്റുകളുടെ ചെലവ് വഹിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഇതൊരു വലിയ ആശ്വാസമായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ പിസിസികളാണ് ഈ ചെലവ് വഹിക്കേണ്ടതെന്നായിരുന്നു സോണിയഗാന്ധിയുടെ പ്രഖ്യപനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറാണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ കോണ്‍ഗ്രസ് ഇതുവരേയും 27,865 തൊഴിലാളികളിലുടെ യാത്ര ചെലവ് ഏറ്റെടുത്തതായി സംസ്ഥാന കോണ്‍ഗ്രസ് അറിയിച്ചു.

യാത്ര ചെലവ്

യാത്ര ചെലവ്

മഹാരാഷ്ട്ര കോണ്‍ഗ്രസ് ഇതുവരേയും 27,865 കുടിയേറ്റ തൊഴിലാളികളിലുടെ യാത്ര ചെലവ് ഏറ്റെടുക്കുകയും ഇവരെ നാട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്ത് വ്യക്തമാക്കി. 24000 തൊഴിലാളികള്‍ ഇനിയും തിരിച്ചു പോകാനുള്ള സാകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും ബാലാസാഹേബ് തോറോത്ത് പറഞ്ഞു.

 സോണിയ ഗാന്ധി

സോണിയ ഗാന്ധി

സോണിയ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ശേഷം തൊഴിലാളികള്‍ ജില്ലാ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും അവര്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകുന്നതിനായി പ്രത്യേകം ട്രെയിനുകള്‍ സജ്ജമാക്കുകയുമായിരുന്നു.

 ട്രെയിന്‍ സര്‍വ്വീസ്

ട്രെയിന്‍ സര്‍വ്വീസ്

നാഗ്പൂരില്‍ നിന്നും മുസാഫര്‍ പൂര്‍, ലഖ്‌നൗ, ബല്ലിയ, ദര്‍ഭംഗ എന്നിവിടങ്ങളിലേക്കും വാര്‍ദ മുതല്‍ പാട്‌ന വരേയും, പൂനെയില്‍ നിന്നും ലക്‌നൗവിലേക്കും ഭോപ്പാലിലേക്കും, മിരാജ് മുതല്‍ ഗോരഖ്പൂരിലേക്കും ചന്ദ്രപൂരില്‍ നിന്നും പട്‌നയിലേക്കും അഹമ്മദ് നഗറില്‍ നിന്നും ഉന്നാവോയിലേക്കുമാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ സജ്ജമാക്കിയത്.

മന്ത്രിമാര്‍

മന്ത്രിമാര്‍

മുംബൈയില്‍ നിന്നും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇടങ്ങളിലേക്ക് പോയ യാത്രക്കാരുടെ ചെലവും കോണ്‍ഗ്രസ് വഹിക്കുന്നുണ്ടെന്ന് ബാലാസാഹേബ് തോറോത്ത് പറഞ്ഞു. യാത്രയില്‍ തൊഴിലാളികള്‍ക്കാനവശ്യമായ ഭക്ഷണം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. നാല് ട്രെയിനുകളുടെ പൂര്‍ണ്ണമായ യാത്ര ചെലവ് സംസ്ഥാന ഊര്‍ജ്ജമന്ത്രി നിധിന്‍ റാവത്തും ഒപ്പം രണ്ട് ട്രെയിനുകളുടെ ചെലവ് മന്ത്രി സുനില്‍ കേദാറുമാ വഹിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

 സ്വകാര്യ വാഹനങ്ങളില്‍

സ്വകാര്യ വാഹനങ്ങളില്‍


സതാര, അഹമ്മദ് നഗര്‍, ചന്ദ്രപൂര്‍, കോലാപൂര്‍, സംഗ്ലി എന്നിവിടങ്ങളിലെ 3567 കുടിയേറ്റ തൊഴിലാളികളെ സ്വകാര്യ വാഹനങ്ങളിലാണ് സ്വന്തം നാട്ടിലെത്തിച്ചത്. ഇവരുടേയും യാത്ര ചെലവ് കോണ്‍ഗ്രസാണ് ഏറ്റെടുത്തിരിക്കുന്നത്.

Recommended Video

cmsvideo
'Sonia Gandhi Paid For Your Ticket ': Cong MLA Tells Migrant Workers | Oneindia Malayalam
 കൂടുതല്‍ ആളുകളിലേക്ക്

കൂടുതല്‍ ആളുകളിലേക്ക്

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 18000 തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആരംഭിച്ച ജില്ലാതല ഹെല്‍പ്പ് ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇത് കൂടാതെ ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ബംഗാള്‍, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 24000 തൊഴിലാളികളും പാര്‍ട്ടിയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

English summary
Maharashtra Congress Spend the Travel Expenses of Nearly 28000 Migrant Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X