• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിന്‍ഡെ അധികാരത്തിലേറിയതിന് പിന്നാലെ ആദ്യ 'പണി' ശരദ് പവാറിന്; ഇനി അടുത്ത നീക്കം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പിടിമുറുക്കി ബിജെപിയും കേന്ദ്രവും. മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ തനിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വെളിപ്പെടുത്തി.

ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പ്രേമലേഖനം കൈപറ്റിയെന്നാണ് അദ്ദേഹം പ്രതികരിച്ച്. 2004, 2009, 2014, 2020 തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ടാണ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചത്.'ഈ വകുപ്പിന്റെ കാര്യക്ഷമതയില്‍ നല്ലരീതിയിലുള്ള പുരോഗതിയുണ്ടായിട്ടുണ്ട്.

1


വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത്രയും വര്‍ഷങ്ങള്‍ എടുക്കുക, ചില ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്നിവ തന്ത്രപരമായ മാറ്റമായി തോന്നുന്നുവെന്ന് പവാര്‍ പറഞ്ഞു. ഏജന്‍സി 'ചിലരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും. ഉദ്ധവ് താക്കറെ സ്ഥാനമൊഴിഞ്ഞതോടെ മഹാ വികാസ് അഘാഡിയുടെ ഭാഗമായ പവാറിന്റെ എന്‍സിപിക്കും മഹാരാഷ്ട്രയില്‍ വലിയ സമര്‍ദ്ദമാണ് ഉള്ളത്.

2


ഒമ്പതു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് ശേഷമാണ് ഇന്നലെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാര്‍ പറഞ്ഞിരുന്നു. ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കാള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നും ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു.

3


പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയും മഹാരാഷ്ട്രയുടെ താല്‍പ്പര്യങ്ങള്‍ അദ്ദേഹം സംരക്ഷിക്കപ്പെടുമെന്ന് താന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു. ശിവസേനയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4


മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിശ്വാസം നേടുക എന്നതാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് ശരദ് പവാര്‍ പറയുന്നത്. തന്നെ ഉപമുഖ്യമന്ത്രിയാക്കിയാക്കി മാറ്റി നിര്‍ത്തിയതില്‍ ദേവേന്ദ്ര ഫഡ്നാവിസ് അസന്തുഷ്ടനാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മേധാവികളുടെ സമ്മര്‍ദം മൂലമാണ് ആ സ്ഥാനം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായത് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദ്ധവ് താക്കറെ ഏകനാഥ് ഷിന്‍ഡെയെ അമിതമായി ആശ്രയിക്കുന്നതാണ് ശിവസേന നേരിടുന്ന നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിലെ ഒരു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

5


ഉദ്ധവ് താക്കറെയുടെ പ്രവര്‍ത്തന ശൈലി എന്നുപറയുന്നത് ആരെയെങ്കിലുമൊക്കെ വിശ്വാസമുണ്ടെങ്കില്‍ അയാള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പൂര്‍ണ്ണമായ സ്വയംഭരണാധികാരം നല്‍കുന്ന തരത്തിലാണെന്നാണ ഞാന്‍ വിശ്വസിക്കുന്നതെന്നും പാര്‍ട്ടിയുടെ നിയമനിര്‍മ്മാണ വിഭാഗത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹം ഏകനാഥ് ഷിന്‍ഡെയെ ഏല്‍പ്പിച്ചതായി കണ്ടതാണെന്നും ശരദ് പവാര്‍ പറയുന്നു. അദ്ദേഹത്തിന് നേതൃത്വം കൈമാറി.

Recommended Video

cmsvideo
  ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket
  6


  എന്നാല്‍ ഇത് തന്നെയാണോ ഇപ്പോള്‍ സംഭവിച്ചതിന് പിന്നിലെ എല്ലാത്തിന്റേയും കാരമെന്ന് എനിക്കറിയില്ല, ശരദ് പവാര്‍ പറഞ്ഞു. ഒരിക്കല്‍ എന്ത് വിലകൊടുത്തും അധികാരം ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍, അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും, അതാണ് ഫഡ്‌നാവിസ് ഇന്ന് കണ്ടത്,' അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയായതിന് ഏക്നാഥ് ഷിന്‍ഡെയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. 40-ലധികം എം എല്‍ എമാര്‍ ശിവസേന വിട്ടുവെന്ന് ഉറപ്പാക്കുന്നതില്‍ ഏക്നാഥ് ഷിന്‍ഡെ വിജയിച്ചതായി ശരദ് പവാര്‍ പറഞ്ഞു.

  English summary
  maharashtra crisis: eknath shinde makes new move against sarad pawar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X