എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ തീരുമാനം? പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല
മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പുതിയൊരാളെ ഉയര്‍ത്തിക്കാണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുന്നില്‍ നിര്‍ത്തിയായിരിക്കും പ്രചാരണം. മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റുകളാണ് ഉള്ളത്.
ബിജെപിയില്‍ ഇത് 150 സീറ്റുകളില്‍ മത്സരിച്ചേക്കുമെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന 80 മുതല്‍ 90 സീറ്റുകളില്‍ വരെ മത്സരിച്ചേക്കും. ബാക്കി സീറ്റുകള്‍ അജിത് പവാറിന്റെ എന്‍സിപിക്ക് ലഭിക്കും. അതേസമയം 2019നെ അപേക്ഷിച്ച് കുറഞ്ഞ സീറ്റിലാണ് ബിജെപി മത്സരിക്കുക.

2019ല്‍ ബിജെപി 164 സീറ്റിലാണ് മത്സരിച്ചത്. ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യത്തിലായിരുന്നു ആ സമയം ബിജെപി. എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 105 സീറ്റുകളാണ് അവര്‍ വിജയിച്ചത്. 126 സീറ്റില്‍ മത്സരിച്ച ശിവസേന 56 സീറ്റിലാണ് വിജയിച്ചത്. അതേസമയം 2019നെ അപേക്ഷിച്ച് സാഹചര്യങ്ങള്‍ ഇത്തവണ വ്യത്യസ്തമാണെന്ന് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉദ്ധവിന്റെ ശിവസേന യുബിടിയെ കൊങ്കണ്‍ ബെല്‍റ്റില്‍ അടക്കം ഷിന്‍ഡെ പക്ഷേ ശക്തമായി നേരിടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ലഡ്കി ബാഹിന്‍ യോജന പദ്ധതി നിരവധി സ്ത്രീകള്‍ക്ക് നേട്ടമായെന്ന വിലയിരുത്തലാണ് മഹായുതിക്കുള്ളത്. സ്ത്രീകള്‍ക്ക് വരുമാനം നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്ക് പ്രധാനമായും നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ്.
അതേസമയം മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ ബിജെപി ഇത്തവണ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. താന്‍ ചക്രവ്യൂഹത്തില്‍ അകപ്പെട്ട് പോയ അഭിമന്യുവാണെന്ന് നേരത്തെ ഫട്‌നാവിസ് പറഞ്ഞിരുന്നു. രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ഫട്‌നാവിസിനെ മാറ്റുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് സൂചിപ്പിക്കുകയാണ് ഫട്‌നാവിസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വലിയ തിരിച്ചടി നേരിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസും പാര്‍ട്ടിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറിയടക്കം ബിജെപിയെ സഹായിക്കുന്നുണ്ട്. അജിത് പവാറിനെ സഖ്യത്തിലെടുത്തതില്‍ ആര്‍എസ്എസ് അതൃപ്തിയിലായിരുന്നു.
അതേസമയം വിമതരടക്കം നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയുമായി വിദര്‍ഭ മേഖലയിലും, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി കൊങ്കണ്‍ മേഖലയിലും സഖ്യത്തിന് ബിജെപി ശ്രമിക്കും.












Click it and Unblock the Notifications