Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാതി, കർഷക പ്രശ്‌നം, മറാത്ത സംവരണം'; എളുപ്പമല്ല ഇക്കുറി മറാത്ത്‌വാഡ കീഴടക്കൽ, ആരെ തുണയ്ക്കും?

മുംബൈ: മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ ഇവിടെ ഇത്തവണ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡിയുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. സംസ്ഥാന ചരിത്രത്തിൽ എക്കാലവും നിർണായകമായ മേഖലകളിൽ ഒന്നാണ് മറാത്ത്‌വാഡ. മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന മേഖലകളിൽ ഒന്നെന്ന് ഇവിടുത്തെ വിശേഷിപ്പിക്കാം.

കഴിഞ്ഞ വർഷങ്ങൾക്ക് നാല് മുഖ്യമന്ത്രിമാർക്ക് ജന്മം നൽകിയ ഇടമാണിത്. ഇവിടെ ജയിച്ചാൽ, ഇവിടുത്തെ മണ്ഡലങ്ങളിൽ മുന്നേറിയാൽ ഭരണം പിടിക്കാമെന്ന ചിന്ത എല്ലാ പാർട്ടികൾക്ക് ഇടയിലുമുണ്ട്. അതുകൊണ്ട് തന്നെ പ്രചാരണ പരിപാടികൾ ഉൾപ്പെടെ എല്ലാവരും ശക്തിയായി തന്നെ നടത്തിയിരുന്നു. എങ്കിലും ഇത്തവണ മേഖലയിൽ ജയിക്കുക എന്നത് അത്ര എളുപ്പമാവില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

marathaelection

മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ യഥാർത്ഥത്തിൽ തുടങ്ങേണ്ടത് ഇവിടെ നിന്നാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി മറാത്ത്‌വാഡയെ സ്വാധീനിക്കുന്ന ഒന്നിലധികം നിർണായക ഘടകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവ മറാത്ത സംവരണ പ്രക്ഷോഭം തന്നെയാണ്. ഇത്തരം വിഷയങ്ങളാവും ഈ തിരഞ്ഞെടുപ്പിൽ മേഖലയിൽ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ.

മറാത്ത്‌വാഡ: സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയൊക്കെ

ഛത്രപതി സംഭാജി നഗർ, ബീഡ്, ഹിംഗോലി, ജൽന, ലാത്തൂർ, നന്ദേഡ്, പർഭാനി, ധാരാശിവ് എന്നീ എട്ട് ജില്ലകൾ ഉൾപ്പെടുന്നതാണ് മറാത്ത്‌വാഡ മേഖലയിലെ 46 നിയമസഭാ സീറ്റുകൾ. മഹായുതിക്ക് വേണ്ടി ബിജെപി 20 സീറ്റിലും ശിവസേന (ഷിൻഡെ) 16, എൻസിപി (അജിത് പവാർ) 9, ആർഎഎസ്‌പി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

മറുവശത്ത് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിൽ സീറ്റ് നില ഏകദേശം ഒരുപോലെയാണ്. ശിവസേന (യുബിടി) 16 സീറ്റുകളിലും കോൺഗ്രസും എൻസിപി- ശരദ് പവാർ വിഭാഗവും 15 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മേഖലയിലെ സംഭാജി നഗർ ഒഴികെ മറ്റൊരിടത്തും ബിജെപിയുടെ പ്രചാരണങ്ങൾക്ക് വലിയ സ്വീകാര്യത ഇല്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം.

ഇവിടെ നിർണായക ഘടകമാവുന്നത് മറാത്ത സംവരണ പ്രക്ഷോഭത്തിന്റെ മുഖമായ മനോജ് ജാരംഗേ പാട്ടീലാണ് എന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. ഒബിസി വിഭാഗങ്ങൾക്കിടയിലെ സംവരണ ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും മനോജ് ജാരംഗേ നേതൃത്വം നൽകുന്ന പ്രക്ഷോഭം ഉത്തരം തേടുന്നുണ്ട്.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സ്വാധീനം ഏറ്റവും ഗുണമായി മാറിയത് പ്രതിപക്ഷ സഖ്യമായ എംവിഎയ്ക്ക് ആയിരുന്നു. മേഖലയിലെ എട്ട് മണ്ഡലങ്ങളിൽ ഏഴിടത്തും അവർ വിജയിച്ചിരുന്നു. അത് തന്നെ ഇക്കുറിയും ആവർത്തിച്ചാൽ ബിജെപി ചിത്രത്തിലെ ഇല്ലാതാവും എന്നതാണ് പ്രധാന കാര്യം.

മേഖലയിൽ പ്രധാന ചർച്ചയാവുന്ന, സ്വാധീനം ചെലുത്തുന്നത് കർഷക വിഷയങ്ങൾ തന്നെയാണ്. അതിൽ പ്രധാനമാവട്ടെ സോയാബീൻ കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്. സോയാബിൻ വിലയിലെ അസ്ഥിരതയും കൂടാതെ സംഭരണത്തിൽ നിലനിൽക്കുന്ന ചില നിയന്ത്രണങ്ങളുമാണ് വോട്ടിംഗിൽ പ്രതിഫലിക്കാൻ സാധ്യതയുള്ള കാര്യം. മേഖലയിൽ നിലനിൽക്കുന്ന മറാത്ത-ഒബിസി വിഷയങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

ജാതിയും ഇവിടെ പ്രധാന വിഷയമായി മാറുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. നിലവിൽ പിന്നാക്ക വിഭാഗത്തെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ മൂലം ഇവിടെ മാറാത്തകളും പിന്നാക്ക വിഭാഗവും തമ്മിലെ അകലം കൂടി വരികയാണ്. അതുകൊണ്ട് തന്നെ മാറാത്ത വിഭാഗത്തിന്റെ പിന്തുണ എംവിഎയ്ക്ക് ലഭിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+